Lomapadan Again in trouble



അംഗരാജ്യത്ത് വെള്ളം കിട്ടാതെ ജനങ്ങള്‍ വലഞ്ഞപ്പോള്‍ , മഹാരാജാവ് ലോമപാദന്‍ മഴപെയ്യിക്കനായി, വൈശാലിയെ വിട്ട് റിഷ്യ ശ്രുങ്കനെ കൊണ്ടുവന്നു യാഗം നടത്തി. മഴപെയ്യിച്ചു .
ഇന്ന് ഇവിടെ പെട്രോളിന്റെ വില കുറയ്ക്കാനായി ആരെ കൊണ്ട് വന്നു യാഗം നടത്തണം ?

നവമുകുളം

വേനല്‍ മഴ പെയ്യാന്‍ തുടങ്ങിയീട്ടും മുറിക്കുള്ളിലെ ചൂട് കുറയുന്നില്ല .
ഞാനെന്റെ മുറിയുടെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു.

പുറത്ത് ഇടിവെട്ടി മഴ പെയ്യുന്നുണ്ട് .
മഴയുടെ ശബ്ദം ജനലഴികള്‍ക്കിടയിലൂടെ അകത്തേക്ക് കയറി വന്നു .

അകത്തെ ചുട്ടുപഴുത്ത വായുവിലേക്ക് ഇടിച്ചുകയറാന്‍ വെമ്പി തണുത്ത കാറ്റ് ഒരു പഞ്ഞികെട്ടുപോലെ ജനാലക്കല്‍ നിന്നു.ചൂടിനും തണുപ്പിനും ഇടയില്‍ തണുത്ത് തുടങ്ങിയ കമ്പിയഴികളില്‍ മുഖം ചേര്‍ത്ത് പുറത്തേക്ക് നോക്കി ഞാനും .

പുറത്ത് മഴയില്‍ ,തത്തികളിക്കുന്ന തുള്ളികളില്‍ നനഞ്ഞു ഒരു മാങ്ങണ്ടി കിടക്കുന്നു .
മഴ നനഞ്ഞ അതിന്റെ പുറംതോടില്‍ നിന്നും ഒരു മുള പുറത്തേക്ക് വരുന്നുണ്ട് .
അതിലേക്കു തന്നെ നോക്കികൊണ്ടിരുന്ന എന്റെ മനസിലും ഒരു ചിന്ത മുള പൊട്ടി .

ഈ നവമുകുളം നാളെ തന്നെ മറ്റാരെങ്കിലും വന്ന്ചവിട്ടി മേതിചെക്കാം.
സ്വയം ചലിക്കാന്‍ ശേഷിയില്ലാത്ത അവ എങ്ങനെയാണ് മറ്റുള്ളവരുടെ
കാലടിയില്‍ നിന്നും രക്ഷപെടുന്നത് ?

എന്ത് പ്രതീക്ഷയാണ് അതിനു ജീവിതത്ത്തിലുള്ളത് ?

                                 

ഇനി എങ്ങനെയെങ്കിലും വലുതായാല്‍ തന്നെ ഒരു കോടാലിയുടെ തലോടല്‍
എല്ക്കുന്നത് വരെ അതിന് ആയുസുണ്ടാകൂ .

ഇതില്‍ നിന്നെല്ലാം രക്ഷപെട്ടാല്‍ ,വയസ്സായി  ഇല പൊഴിഞ്ഞു ,കൊമ്പുണങ്ങി,തടിയുണങ്ങി മണ്ണായി തീരുന്നത് വരെ ....


എന്റെ ജാലകത്തിനരികെ ആ മാങ്ങണ്ടിയുടെ പുതുമുകുളം അപ്പോഴും
 മഴ നനഞ്ഞുകൊണ്ടിരുന്നു .

പ്രതീക്ഷയോടെ .......