ഒരു യാത്രയുടെ ഓര്‍മയ്ക്ക്
Posted by വിശ്വസ്തന്‍ (Viswasthan) in കഥ on Thursday, February 18, 2010
അന്നും പതിവുപോലെ ഞാന്‍ വീട്ടില്‍ വന്ന് ബാഗ്ലൂരിലേക്ക് തിരിച്ചു പോകുകയായിരുന്നു.അലക്കിയ തുണികള്‍ കുത്തിനിറച്ച ബാഗുമായി വീട്ടില്‍ നിന്നും ത്രിശുരിലേക്ക് ബസ് കയറി.ബണ്ടുകളും പാടങ്ങളും കടന്നു കാഞ്ഞാണി വഴി ബസ് പോയികൊണ്ടിരുന്നു .
ബാഗ്ലൂരിലെ ബാച്ചിലര്‍ ലൈഫിന്‍റെ ക്ഷീണം മാറ്റാന്‍ വീട്ടില്‍ നിന്നും തന്നയച്ച ബീഫ് വറുത്തതും,ചിക്കന്‍ കറിയും ആണ് ബാഗില്‍ എടുത്തു പറയാന്‍ ഉള്ളത്.സാധാരണ രാത്രി കര്‍ണാടക സര്‍ക്കരിന്‍റെ രാജഹംസ സെമി സ്ലീപെറില്‍ ആണ് പോകാറ്.പക്ഷെ അന്ന് ഒരു ചെയിന്ജിനുവേണ്ടി രാവിലെ കേരള സര്‍ക്കരിന്‍റെ സൂപ്പര്‍ ഫാസ്റ്റില്‍ പോകാമെന്ന് തീരുമാനിച്ചു.പിന്നെ നാളെ ക്ലാസ്സ് ഇല്ലാത്തതുകൊണ്ട് എപ്പോഴെത്തിയാലും കുഴപ്പമില്ല .
ഈ ബസ് മൈസൂര്‍ വരെ ഉള്ളൂ .അവിടെ നിന്ന് വേറെ ബസ് മാറി കേറി പോണം.എന്നാലും ശരിഎത്രനേരം ഇരിക്കേണ്ടി വന്നാലും ശരി ഞാന്‍ ഈ ബസില്‍ തന്നെ പോകാന്‍ തീരുമാനിക്കാന്‍ ഒരു കാരണം കൂടി ഉണ്ട്.
അത് ഈ ബസ് പോകുന്ന റൂട്ട് നല്ല രസമുള്ളതാണ് .കാട്ടിലൂടെ,ചുരം കയറി ഇറങ്ങി ഉള്ള ഒരു ബസ് യാത്ര.
പെട്ടന്ന് എന്‍റെ മനസിലേക്ക് ഓടി വന്നത് പണ്ട് ദൂരദര്‍ശനില്‍ കണ്ട ഒരു സിനിമയാണ് .
നടന്‍ മുരളി ചേട്ടന്‍ ഒരു യാത്ര പോകുകയാണ് ,ഒരു k .s .r .t .c ബസില്‍,ബസിന്‍റെ സൈഡ് സീറ്റില്‍ ഇരിക്കുന്ന മുരളി ചേട്ടന്‍,മടിയില്‍ ഒരു പഴയ ബാഗ്,പുറം കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന അദേഹത്തിന്റെ രൂപം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു .ഇടയ്ക്കിടെ ചായക്കടകള്‍ കാണുമ്പോള്‍ മാത്രം നിര്‍ത്തുന്ന ബസ്,അധികം സ്റ്റോപ്പുകള്‍ ഇല്ലാത്ത ബസ്,എല്ലാവരും ഒരു സ്വപനത്തില്‍ എന്ന പോലെ ശാന്തരായി ഇരിക്കുന്നു .
ബസ് പടിഞ്ഞാറെ കോട്ട എത്തി.അടുത്ത സ്റ്റോപ്പില്‍ എനിക്ക് ഇറങ്ങണം,കോട്ടപ്പുറം പാലം.അവിടെ ഇറങ്ങിയാല്‍ k .s .r .t .c സ്റാന്റിലേക്ക് ഒരു ഷോര്‍ട്ട് കട്ട് ഉണ്ട്.ഞാന്‍ ബസിറങ്ങി നടന്നു .
7 മണിക്കാണ് ബംഗ്ലൂര്‍ ബസ് ത്രിശൂര്‍ k .s .r .t .c സ്റ്റാന്റില്‍ നിന്നും പുറപെടുന്നത്,ഞാനെത്തുമ്പോള്‍ ബസ് സ്റ്റാന്റില്‍ ഉണ്ട്,ടിക്കറ്റ് എടുത്തു ബസില്‍ കയറി,റിസര്‍വേഷന്‍ ഉള്ളതുകൊണ്ട് സീറ്റ് കിട്ടി,നല്ല തിരക്കാണ് ബസില്‍.ഈ സൂപ്പര്‍ ഫാസ്റ്റില്‍ ഇവന് ഇവിടെ നിന്ന് റിസര്‍വേഷന്‍ കിട്ടി എന്നാ ഭാവത്തില്‍ പലരും എന്നെ നോക്കി.ഈ ബസില്‍ റിസര്‍വേഷന്‍ ഉണ്ടെന്നു എനിക്ക് നേരത്തെ അറിയാമായിരുന്നു.അങ്ങനെ തൃശൂര് നിന്നും ബസ് പുറപ്പെട്ടു.
രാവിലെ പുറപെടുന്നത്കൊണ്ട് ബസില്‍ നല്ല തിരക്കായിരുന്നു.സീറ്റ് കിട്ടിയവരെല്ലാം പതിയെ ഉറക്കത്തിലേക്കു വഴുതി വീണു തുടങ്ങി.ഞാന്‍ കുറച്ചു നേരം മൊബൈലില്‍ പാട്ട് കേട്ടു.പിന്നെ മടുത്തപ്പോള്‍ നിര്‍ത്തി.പുറത്തേക്കു നോക്കിയാല്‍ മടുപ്പിക്കുന്ന കാഴ്ചകള്‍ മാത്രം.വഴിക്കടവ് വരെ കാണാന്‍ ഒന്നുമില്ല എന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ കുറച്ചുനേരം നേരം ഉറങ്ങാന്‍ തീരുമാനിച്ചു.
മൊബൈലില്‍ അലാം അടിക്കുനത് കേട്ടിട്ടാണ് ഉണര്‍നത്,സമയം 11 മണി.ബസ് വിജനമായ ഏതോ റോട്ടിലൂടെ പോയികൊണ്ടിരിക്കുന്നു.ബസില്‍ തിരക്ക് തീരെ കുറഞ്ഞു.പല സീറ്റുകളും കാലിയാണ്.കണ്ടക്ടര്‍ ഡോറിന്റെ സൈഡ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു.ഇവിടെ അധികം സ്റ്റൊപ്പോന്നും ഇല്ലാത്തതുകൊണ്ട് ഡ്രൈവര്‍ പതുക്കെ ഗിയര്‍ ഒന്ന് മാറ്റി,ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്ന ബസു ആവേശത്തോടെ കുതിക്കാന്‍ തുടങ്ങി.ചെമ്മണ്‍ തിണ്ടുകള്‍ക്കിടയിലൂടെ റബ്ബര്‍ മരങ്ങളുടെ മര്‍മരങ്ങളെ കീറിമുറിച്ചു ബസു ഒരു ചീവീടിന്റെ മുരള്‍ച്ചയോടെ ചീറി പാഞ്ഞു .
പിന്നീട് ബസ് നിര്‍ത്തുമ്പോഴേക്കും ഞങ്ങള്‍ വഴിക്കടവ് എത്തിയിരുന്നു.പ്രതീക്ഷിച്ച പോലെ വഴികടവ് എത്തിയപ്പോഴേക്കും പരിസരം ആകെ ഒന്ന് മാറി.നാട്ടിന്‍പുറത്തിന്റെ ശാലീനതയില്‍ നിന്നും കാടിന്റെ വന്യതയിലെക്കൊരു മാറ്റം.ആരോ ഒരു കുട പിടിച്ച് സൂര്യനെ മറക്കുന്നത് പോലെ,മൊത്തം ഒരു ഇരുട്ടു .
എന്‍റെ പ്രതീക്ഷക്കു വിപരിതമായി ഈ സ്റ്റോപ്പില്‍ നിന്നും കുറച്ചാളുകള്‍ ഉണ്ടായിരുന്നു.മലന്ജ്ജരക്കുമായി ഒരു തമിള്‍ കുടുംബം, ഒരു മലയാളി,അയാളുടെ ഭാര്യാ(മൈസുര്‍ക്കനെന്നു തോന്നുന്നു ).പിന്നെ കണ്ടാല്‍ സര്‍ക്കാര്‍ ജീവനക്കാരനെ പോലിരിക്കുന്ന ഒരാള്‍ ,പിന്നെ അയാളുടെ പിറകില്‍ ഒരു 19,20 വയസ്സ് തോന്നിപിക്കുന്ന,മഞ്ഞ ചുരിദാര്‍ ഇട്ട, ഒരു പെണ്‍കുട്ടി.അവള്‍ കയറി കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ ഡോര്‍ അടച്ചു. തമിള്‍ ഫാമിലി ബാക്കിലെ ലോങ്ങ് സീറ്റിനു മുന്നിലായുള്ള സീറ്റുകളില്‍ സ്ഥലം പിടിച്ചു.മലയാളി ഫാമിലി എന്‍റെ തൊട്ടു മുന്‍പിലത്തെ സീറ്റില്‍ സെറ്റിലായി.അവള്‍ ആ മഞ്ഞ ചുരിദാര്‍ ഇടതു വശത്ത് മലയാളീസ് ഇരുന്നതിനു തൊട്ടു മുമ്പിലത്തെ സീറ്റില്‍ ഇരുന്നു.
നിഴല്‍ ചിത്രം വരച്ച റോഡിലൂടെ അവ മാച്ചുകൊണ്ട് ബസ് പതിയെ നീങ്ങി.
പുറത്തേക്കു മാത്രം ശ്രദ്ധിച്ചിരുന്ന ഞാന്‍ പതുക്കെ എന്‍റെ സഹയാത്രികരെ കുറിച്ചും ചിന്തിക്കാന്‍ തുടങ്ങി. ഇല്ല ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം,ഞാന്‍ പതുക്കെ മുബിലത്തെ മഞ്ഞ പാടത്തേക്കു നോക്കി.വേനലില്‍ കൊയ്ത്തു കഴിഞ്ഞ നെല്പാടത്തു ബ്ലാക്ക് കളര്‍ താറാവിനെ ഇറക്കിയത് പോലെ,നല്ല മഞ്ഞ കളറില്‍ കറുത്ത പുള്ളികളുള്ള ഒരു ചുരിദാര്‍ ആണ് അവള്‍ ഇട്ടിരുന്നത്.താഴേക്ക് ഇഴുകി വന്ന ഷാള്‍ ഇടക്കിടെ കയ്കൊണ്ട് മാടി കേറ്റികൊണ്ടിരുന്നു.കാറ്റത്തു ചുമലില്‍ താത്തികളിച്ചുകൊണ്ടിരുന്ന മുടിയിഴകള്‍ക്കു ഏതോ എണ്ണയുടെ സുഗന്ദം ഉണ്ടായിരുന്നു.ഞാനാണ് അവളുടെ പുറകിലത്തെ സീറ്റില്‍ ഇരുന്നിരുന്നതെങ്കില്‍ ആ മുടിയിഴകള്‍ എന്നെ ഒന്ന് തോട്ടെനെ.അവള്‍ തിരിഞ്ഞു എന്നോടൊരു സോറി പറഞ്ഞു മുടി എടുത്തു മുബിലേക്ക് മാറ്റിയിട്ടെനെ ഞാന്‍ വെറുതെ മോഹിച്ചു.
ഇവള്‍ വളരെ സിമ്പിള്‍ ആണ്,കാണാന്‍ എന്‍റെ അത്രയ്ക്ക് തന്നെ സൌന്ദര്യം ഉണ്ട്.എന്തോ അവളെ കുറിച്ച് ഞാന്‍ ചിന്തിച്ചതെന്തും എനിക്ക് പോസറ്റിവയെ തോന്നിയുള്ളൂ.പതിയെ പതിയെ ഞാനെന്റെ ഐശ്വര്യ റായിയെ അവളില്‍ കണ്ടെത്താന്‍ തുടങ്ങി .അതെ ഇവളെയാണ് ഞാന്‍ തേടികൊണ്ടിരുന്നത് എന്ന് മനസ്സ് പറഞ്ഞു.എന്തോ എനിക്ക് മഞ്ഞ കളറിനോട് വല്ലാത്ത ഇഷ്ട്ടം തോന്നി.
ചുമലില്‍ എന്തോ തട്ടിയിട്ടണെന്നു തോന്നുന്നു അവള്‍ പെട്ടന്ന് തിരിഞ്ഞു,അവളുടെ മുഖം കാണാനായി മനസ്സ് വെമ്പി,പക്ഷെ ഞാന്‍ മുഖം പെട്ടന്ന് തിരിച്ചു കളഞ്ഞു.
അപ്പോഴാണ് ഞാന്‍ പുറത്തേക്കു ശ്രദ്ധിക്കുന്നത്,വണ്ടി അരുപാട് ദൂരം സഞ്ചരിച്ചു.ഇപ്പോള്‍ ഒരു hairpin വളവു കയറികൊണ്ടിരിക്കുകയാണ്.വലതു വശത്ത് പാറ,ഇടതുവശത്ത് താഴെ നിന്നും വളര്‍ന്നു നില്‍ക്കുന്ന മുളഗൂട്ടങ്ങള്‍,മനോഹരമായ സ്ഥലം .മുന്നോട്ടു നോക്കിയാല്‍ ഒരു കോട്ട പോലെ പടര്‍ന്നു നില്‍ക്കുന്ന മലനിരകള്‍,മനോഹരമായ ഒരു വിദൂര ദ്രശ്യം.
ഞാന്‍ ഒന്ന് ഒളികണ്ണിട്ടു അവളെ നോക്കി.ആഹാ അവളും ഇപ്പോള്‍ എന്നെപ്പോലെ ഈ ഭംഗി ആസ്വദിച്ച് കൊണ്ടിരിക്കുന്നു.ഇപ്പോള്‍ എനിക്ക് അവളുടെ മുഖം പകുതി കാണാം.ക്യ്മുട്ടുകള്‍ വിന്‍ഡോയുടെ ഫ്രേമില്‍ കുത്തി താടിക്ക് കൈയ്യും കൊടുത്തു പുറത്തേക്കു നോക്കിയിരിക്കുകയാനവള്‍.ഞാന്‍ അവളെ തന്നെ നോക്കികൊണ്ടിരുന്നു,അവള്‍ പുറത്തേക്കും.
അവളെ നോക്കികൊണ്ടിരുന്ന എന്‍റെ ഭാവന ,അവളുടെ കൂടെ സഞ്ചരിക്കാന്‍ തുടങ്ങി .
ഞാന്‍ അവളെയും കൂട്ടി മുളഗൂട്ടങ്ങള്ക്കിടയിലൂട നടന്നു.ഓടി,പിന്നെ കിതച്ചുകൊണ്ട് പട്ടിയെ പോലെ നിന്ന് പരസ്പരം നോക്കി.
കിതച്ചുകൊണ്ട് തന്നെ ഞാനവളോട് ചോദിച്ചു,ഏയ് മഞ്ഞപാടം നിന്റെ പേരെന്താണ് ?
മഞ്ജരി,അവള്‍ പറഞ്ഞു .
കിതപ്പ് മാറിയപ്പോള്‍ ഞാന്‍ മന്ജരിയോടു ചോദിച്ചു ,
നമുക്ക് കുറച്ചു വെള്ളം കുടിച്ചാലോ,ഇവിടെ നല്ല കട്ടരുവികള്‍ കാണും,കേട്ടിട്ടില്ലേ കളകളാരവം മുഴക്കി നീങ്ങുന്ന കട്ടരുവികളെ കുറിച്ച് ?
അവളൊന്നും മിണ്ടിയില്ല .
ഞങ്ങള്‍ കാട്ടരുവിയിലെ വെള്ളം കുടിച്ചു ,പരസ്പരം വെള്ളം തേവി കളിച്ചു .
അവളുടെ മഞ്ഞ ചുരിദാറില്‍ നിറയെ വെള്ളത്തുള്ളികള്‍.മുടിയിഴകളില്‍ ഒരു നനവ് .
ഈ കാട്ടില്‍ നമുക്ക് ഒരു കുടില്‍ കെട്ടി താമസിച്ചാലോ ?അവള്‍ എന്നോട് ചോദിച്ചു.
അവളുടെ ഐഡിയ എനിക്ക് ഇഷ്ട്ടപെട്ടു,വെള്ളത്തിനായി കട്ടരുവികളുണ്ട് ,ഭക്ഷണത്തിനായി കായ്കനികള്‍ ധാരാളമുണ്ട് പിന്നെ മറ്റാരുമില്ലതതിനാല്‍ ഇതിനൊന്നും ഒരു കാലത്തും കുറവുണ്ടാകില്ല .ചുറ്റും പടര്‍ന്നു നില്‍ക്കുന്ന മലനിരകളില്‍ പോയി വേട്ടയാടി നമുക്ക് ജീവിക്കാം,ഞാനവളോട് പറഞ്ഞു 'പ്രിയേ നമുക്കിവിടെ ജീവിക്കാം ,നമ്മുടെ സന്തതി പരമ്പരകള്‍ ഈ കട്ടില്‍ നിറയട്ടെ .വരൂ നമുക്ക് പോയി കുടില്‍ കെട്ടാം'.ഞാനവളെയും കൂട്ടി കുടില്‍ കെട്ടാനുള്ള മരം തേടി നടന്നു .
ഒരു മരം ഞങ്ങള്‍ കണ്ടു പിടിച്ചു .ഞാനതിലേക്ക് കേറാന്‍ തുടങ്ങിയതും,എവിടെ നിന്നനെന്നറിയില്ല കുറെ ആളുകള്‍ ഓടി വരുന്ന ശബ്ദവും ബഹളവും ,ഇനി വല്ല നരബോജികളുമാണോ ?ഞാന്‍ കണ്ണ് തുറന്നു ചുറ്റിലും നോക്കി.
മൈസൂര്‍ ,മൈസൂര്‍ ,കണ്ടക്ടര്‍ എന്‍റെ തോളത്തു തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു , മൈസൂരെത്തി ഇറങ്ങുനില്ലേ?
ഞാന്‍ മുബിലത്തെ സീറ്റിലേക്ക് നോക്കി , മഞ്ജരി അവളെ അവിടെ കണ്ടില്ല ,ഞാന്‍ ബാഗുമെടുത്ത് പുറത്തിറങ്ങി ഇറങ്ങി .മൈസൂര്‍ സ്റ്റാന്‍ഡില്‍ മഞ്ഞ ചുരിദാര്‍ ഇട്ട പെണ്ണ്ങ്ങളുടെ പിറകെ കുറച്ചു നേരം നടന്നു.പിന്നെ എന്നെങ്കിലും ഒരിക്കല്‍ അവളെ കണ്ടെത്താമെന്ന പ്രതീക്ഷയോടെ ഞാന്‍ ബംഗ്ലൂരിലേക്ക് ബസ് കയറി യാത്ര തുടര്‍ന്നു.
This entry was posted on Thursday, February 18, 2010 at 8:55 PM and is filed under കഥ. You can follow any responses to this entry through the RSS 2.0. You can leave a response.
# by കൂതറHashimܓ - April 5, 2010 at 11:30 AM
എന്നിട്ട്...
# by mukthaRionism - April 5, 2010 at 11:35 AM
ഇത്രേള്ളോ..
# by കടല്‍മയൂരം - April 5, 2010 at 12:51 PM
എന്തെ കഥ മുഴുമിപ്പിച്ചില്ല.... പൂര്‍ണ്ണമാവാത്തത് പോലെ...
# by കൂതറHashimܓ - April 11, 2010 at 4:35 PM
എഴുത്ത് തുടരുക. നന്നാവും തീര്‍ച്ച..:)
# by ഹംസ - April 11, 2010 at 4:39 PM
ഇതു കഥയോ അനുഭവമോ? അതൊ അനുഭവ കഥയോ? എന്തായാലും രസമുണ്ട് വായിക്കാന്‍ !!
# by Unknown - April 12, 2010 at 11:45 AM
ആശംസകള്‍ ... തുടര്‍ന്നെഴുതുക ..
# by വിശ്വസ്തന്‍ (Viswasthan) - April 13, 2010 at 8:38 AM
കൂതറ ,കാണാമറയത്തു ,ബീരാന്‍ കുട്ടി ,മുക്താര്‍ . ...നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി ...ഞാന്‍ പണി തുടങ്ങിയതെ ഉള്ളു...ഇപ്പോള്‍ കഥ കമ്പ്ലീറ്റ് ചെയ്തിട്ടുണ്ട് ..വായിച്ചിട്ട് അഭിപ്രായം അറിയിക്കുക
അനുഭവം + ഭാവന..അതാണികഥ..പലപ്പോഴും യാത്ര ചെയുമ്പോള്‍ എനിക്കിങ്ങനെ ഓരോന്ന് തോന്നാറുണ്ട് ...അതിലൊന്ന് എഴുതി നോക്കിയതാ .
# by Cv Thankappan - May 18, 2017 at 9:12 PM
ആശംസകള്‍