Showing posts with label കഥ. Show all posts
കാണാത്ത കാഴ്ചകള്‍
ഞങ്ങളുടെ ഈ നടത്തത്തിനിടയില്‍ എന്തോ ഒന്ന് എന്റെ കണ്ണില്‍ തടഞ്ഞു .
പലപ്പോഴും നമ്മളെ ആരെങ്കിലും വിളിച്ചാല്‍ അല്ലെങ്കില്‍ എന്തെങ്കിലും സംസാരിക്കുമ്പോള്‍, നമ്മള്‍ മനസിലാകത്തപോലെ ഏ....എന്ന് ചോദിക്കും .പറഞ്ഞ ആള്‍ നമ്മള്‍ കേട്ട് കാണില്ല എന്ന് കരുതി ചോദ്യം ആവര്‍ത്തിക്കാന്‍ തുടങ്ങുബോഴേക്കും നമ്മള്‍ അതിനുള്ള ഉത്തരം പറയും .ഇത് സാധാരണ സംഭവിക്കാറുള്ളതാണ്.
ഇങ്ങനെ സംഭവിക്കുന്നത് സത്യത്തില്‍ നമ്മള്‍ ചോദ്യം കേള്‍ക്കാത്തത് കൊണ്ടല്ല ,മറിച്ച് കേട്ട കാര്യം ശ്രദ്ധിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് .ഒന്ന് മനസുവച്ചാല്‍ നമുക്കത് ഓര്‍ത്തെടുക്കാന്‍ സാധിക്കാവുന്നതെ ഉള്ളൂ .
അതുപോലെ കണ്ണില്‍ തടഞ്ഞ ഈ കാഴ്ച ഞാനും കണ്ടില്ല .അല്‍പ്പം നടന്ന് കഴിഞ്ഞാണ് അതെന്തായിരുന്നു എന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ ആയത്.ആ ദൃശ്യം എന്നെ ഞെട്ടിച്ചു .ഞാന്‍ വേഗം തിരിഞ്ഞ് നോക്കി .മനസ്സില്‍ കണ്ട പോലെ കണ്ണ് കാണാത്ത ഒരാള്‍ അപകടത്തിന്റെ വക്കില്‍ നില്‍ക്കുന്നു .അയാളുടെ കണ്ണുകള്‍ രണ്ടും മുക്കാലും അടഞ്ഞിരിക്കുന്നു .കണ്പോളകള്‍ക്ക് ഇടയില്ലുള്ള വിടവിലൂടെ കൃഷ്ണമണികള്‍ അല്പം തെളിഞ്ഞു കാണാം .അയാള്‍ നിന്നിരുന്നത് ഒരു കാനയുടെ വക്കിലാണ് .
പെട്ടന്നാണ് ഞാന്‍ അയാള്‍ നില്‍ക്കുന്ന സ്ഥലത്തെ കുറിച്ച് ബോധവാനായത് .അയാള്‍ നിന്നിരുന്നത് നടപ്പാതയുടെ ഓരം ചേര്‍ന്നാണ് .തൊട്ടരികെ അഴുക്കുചാലാണ് .അഴുക്കുചാലിനു മുകളില്‍ ഒരൊറ്റ സ്ലാബ് അല്‍പ്പം ചരിഞ്ഞു കിടന്നിരുന്നു .ശ്രദ്ധിച്ചു കാല്‍ ആ സ്ലാബില്‍ വച്ചാല്‍ കൃത്യമായി കാന മുറിച്ച് കടക്കാം .അല്‍പ്പം തെറ്റിയാല്‍ നമ്മുടെ ശരീരം വൃത്തികേടാകും.
ഞാന്‍ വേഗം ചെന്ന് അയാളുടെ കൈയില്‍ പിടിച്ചുകൊണ്ടു ചോദിച്ചു ,
"എങ്ങോട്ടാണ് പോകേണ്ടത് ?തൊട്ടടുത്ത് ഒരു കാനയുണ്ട് .കാലു തെറ്റിയാല്‍ അതില്‍ വീഴും ."
എന്റെ കൈ തട്ടി മറ്റികൊണ്ട് അയാള്‍ പറഞ്ഞു ,
"ഞാന്‍ താഴേക്ക് ഇറങ്ങാന്‍ നില്‍ക്കുകയായിരുന്നു ,റോഡു മുറിച്ചുകടക്കാന്‍". ഇത്രയും പറഞ്ഞു വടിയും കുത്തി താഴേക്കിറങ്ങി കാന മുറിച്ചുകടന്ന് അയാള്‍ നടന്നു .
നടക്കുന്നതിനിടയില്‍ "രവുന്യെട്ട നാളെ കാണാം " എന്നുറക്കെ ആരോടോ പറഞ്ഞു .അതിനു മറുപടിയെന്നോണം ഫുട്ട് പാത്തില്‍ ചീര്‍പ്പും കത്തിയും വിറ്റുകൊണ്ടിരുന്ന ഒരാള്‍ "ശരി വാസുവേട്ട" എന്ന് പറഞ്ഞു.അന്തം വിട്ടു നോക്കി നില്‍ക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ,
"അയാളെ നോക്കണ്ട ...അയാള്‍ക്ക് ഇവിടത്തെ എല്ലാ വഴിയും കാണാപാടാ..."
കണ്ണ് കാണാത്ത ഒരാളെ സഹായിക്കാന്‍ ചെന്ന ഞാന്‍ വിഡ്ഢിയായി .ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് അനുഭവിക്കേണ്ടി വന്നതിന്റെ ജാള്യത മുഖത്ത് നിന്നും ഞാന്‍ ഒരു വിധത്തില്‍ തുടച്ചുനീക്കി .
കണ്ണുള്ള ഞാന്‍ തന്നെ എത്രയോ വൈകിയാണ് കണ്ട കാഴ്ചകള്‍ ഓര്‍ത്തെടുക്കുന്നത് ,കണ്ണില്ലാത്ത ഇയാള്‍ക്ക് കാണാത്ത കാഴ്ചകള്‍ എത്രയോ വ്യക്ത്തം .
കണ്ണുള്ള നമ്മള്‍ അലസമായി കാണുമ്പോള്‍ ,കണ്ണില്ലാത്ത ഇവര്‍ ഉള്ക്കന്നുകൊണ്ട് എല്ലാം വ്യക്തമായി കാണുന്നു .ഇതുപോലെ എത്രയെത്ര കാര്യങ്ങള്‍ നമ്മള്‍ കണ്ടു തള്ളിയിരിക്കാം .ഞാന്‍ വെറുതെ ഒന്ന് ആലോചിച്ചു .തൊട്ടു മുന്‍പ് നടന്ന കാര്യങ്ങള്‍ ,കണ്ട കാഴ്ചയില്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .
ഞാന്‍ കാണാന്‍ ശ്രമിക്കാത്ത പലതും എന്റെ മുപില്‍ തെളിഞ്ഞുവന്നു .ഇന്നലെ കണ്ട കാഴ്ചകള്‍ ,കഴിഞ്ഞ മാസം കണ്ട കാഴ്ചകള്‍ എന്നിങ്ങനെ പഴയ കാഴ്ചകളില്‍ എനിക്ക് നഷ്ട്ടപെട്ട ഓര്‍മ്മകള്‍ വീടെടുക്കാന്‍ ഞാന്‍ ശ്രമിച്ചു .
പെട്ടന്ന് ഒരു തിരക്ക് വന്നു എന്നെ ഞാന്‍ നില്‍ക്കുന്നിടത്തുനിന്നും തള്ളി മുന്പോട്ട് കൊണ്ട് പോയി .ഞാന്‍ തിരക്കിനോപ്പം സഞ്ചരിക്കാന്‍ തുടങ്ങി .എന്റെ കാഴ്ചകള്‍ മങ്ങി.കണ്ണ് പുതിയ കാഴ്ചകളുടെ കുത്തൊഴുക്കില്‍ പെട്ട് എല്ലാം മറന്ന് ഒരില കണക്കെ ഒഴുകികൊണ്ടിരുന്നു .
ചീരാച്ചിയുടെ ഓര്‍മ്മകുറിപ്പുകള്‍-അമ്മ
Posted by SINTO C JOSE in കഥ on Sunday, October 23, 2011
ചീരാച്ചിയുടെ ഓര്‍മ്മകുറിപ്പുകള്‍-മഴക്കാലം
Posted by SINTO C JOSE in കഥ on Tuesday, October 18, 2011
എന്റെ പേര് ശ്രീരാജ് .എല്ലാവരും എന്നെ ചീരാച്ചി എന്ന് വിളിക്കും .ഞാന്‍ കുറച്ചു ഭക്ഷണം മാത്രമേ എടുത്തുള്ളൂ .പക്ഷെ ഞാന്‍ കയറിയ വീട്ടില്‍ അന്നുതന്നെ വേറെ ചിലരും കയറി .അവര്‍ വിലപിടിപ്പുള്ള പലതും മോഷ്ടിച്ചു.അവരെല്ലാം പിടിക്കപെട്ടു ,ഒപ്പം ഞാനും .
ശുദ്ധന്‍
Posted by SINTO C JOSE in കഥ on Sunday, September 18, 2011
അണ്ണാന്‍ കാരിയതാണോ അതോ മനുഷ്യന്‍ കാരിയതാണോ എന്ന് കണ്ടുപിടിക്കാന്‍ പ്രത്യേഗിച്ച് വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ അന്ന് രക്ഷപെട്ടു .ഞങ്ങള്‍ ഈ കണ്ടുപിടുത്തം ശരിക്കും ആഘോഷിച്ചു .പിന്നീട് പലപ്പോഴും രകേഷിനു വയറിളകാന്‍ തുടങ്ങി .മാസത്തില്‍ ഒന്നോ രണ്ടോ തവണ വച്ച് രകേഷിനു വയറിളകും .അവന്റെ അമ്മ മകന് എന്തോ മറാ രോഗമാണ് എന്ന് കരുതി ആശുപത്രിയില്‍ കൊണ്ടുപോകും .വീട്ടില്‍ അലക്കാന്‍ വാങ്ങുന്ന സോപ്പ് പൊടി കുറച്ചു കുറഞ്ഞു എന്നല്ലാതെ ഈ പരിപാടികൊണ്ട് വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല .രാകേഷിനെ കൊണ്ട് ഒരു ഗ്ലാസ് സ്കാഷു കുടിപ്പിക്കണം എന്നുള്ളതാണ് ആകെ ഒരു ബുദ്ധിമുട്ട് .
ആരും ഒന്നും മോഷ്ടിചിട്ടില്ലെങ്കിലും നാട്ടിലെ പഴങ്ങള്‍ എല്ലാം പഴുത്തു ചീഞ്ഞു വീഴാന്‍ തുടങ്ങി .വീഴുന്ന പഴങ്ങള്‍ക്കുള്ളില്‍ കാംബൊന്നും ഉണ്ടായിരുന്നില്ല .എല്ലാം ഏതോ കിളി തിന്നു പോയികൊണ്ടിരുന്നു.
എല്ലാം വളരെ നന്നായി പോയികൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം രാകേഷ് ഞങ്ങളുടെ പരിപാടി കണ്ടുപിടിച്ചു .അന്ന് അവനു കൊടുത്ത സോപ്പുപൊടി കുറഞ്ഞുപോയി എന്ന് തോന്നുന്നു ,രാവിലെ ലീവെടുത്ത അവന്‍ ഉച്ചക്ക് സ്കൂളില്‍ വന്നു .ഇതറിയാതെ പതിവുപോലെ ഞങ്ങള്‍ രണ്ടാളും വേട്ടക്കിറങ്ങി .ഞങ്ങള്‍ അറിയാതെ അവന്‍ ഞങ്ങളെ പിന്തുടര്‍ന്നു.വിളഞ്ഞു നില്‍ക്കുന്ന കൊക്കൊകായ പൊട്ടിക്കാതെ കൊക്കോ എടുക്കുന്ന വിദ്യ അവന്‍ ഒളിഞ്ഞു നിന്നു കണ്ടു .വൈകീട്ട് വീട്ടില്‍ വന്നു എല്ലാം അമ്മയോട് മണിമണിയായി പറഞ്ഞുകൊടുത്തു .
എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തുടയില്‍ രണ്ടു പോള്ളിയപാടുകള്‍ മാത്രം ബാക്കിയായി .വീട്ടില്‍ കറിക്കരിയുന്ന കത്തിയുടെ കൂര്‍ത്ത അറ്റം താഴെക്കണോ മേലേക്കാണോ വളഞ്ഞിരിക്കുന്നത് എന്ന് ഞങ്ങളുടെ തുടയില്‍ നോക്കിയാല്‍ മനസിലാകും .
പിന്നെ രകേഷിനു വയറിളകിയിട്ടില്ല .അവന്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് സ്കാഷു കുടിക്കുന്ന പരിപാടി നിര്‍ത്തി .നാട്ടിലെ എല്ലാ മരങ്ങളിലും കാമ്പുള്ള കായകള്‍ ഉണ്ടാകാന്‍ തുടങ്ങി .മൂന്നുപേരും കൂടി വീണ്ടും സ്കൂളിലേക്ക് യാത്രയായി.ഇനി പുതിയൊരു തന്ത്രം കിട്ടുന്നത് വരെ കുറച്ചുകാലം ഈ ശുധന്റെ കൂടെ ഇങ്ങനെ ...
മണവാളന്‍
Posted by SINTO C JOSE in കഥ on Sunday, May 29, 2011
അടുത്ത വീട്ടിലെ തോമസ് ചേട്ടന്റെ മകന്‍ റോയ് .അവന്‍ വെറുതെ കുശലം
ചോദിക്കാന്‍ വേണ്ടി വിളിച്ചതാണ് .അവനോടു ഒന്നും രണ്ടും പറഞ്ഞു മെല്‍ബി
തടിയൂരി .കാരണം മെല്‍ബി തിരക്കിലാണ് ,നാളെ മെല്‍ബി യുടെ കല്യാണമാണ് .
പള്ളിയില്‍ ചെന്ന് അച്ഛനെ കണ്ടു നാളത്തെ കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍
മെല്‍ബി പള്ളിയിലേക്ക് ഇറങ്ങിയതാണ് .മെല്‍ബി പാടവരമ്പത്ത് കൂടെ നീട്ടി
പിടിച്ചു നടന്നു .
ഈപ്പന്‍സ് ഇന്ന് നാട്ടിലെ അറിയപെടുന്ന ഒരു കാറ്റെറിംഗ് സര്‍വീസ്
ആയി മാറി .
നല്ല രീതിയില്‍ ബിസിനസ് നടത്തികൊണ്ടിരുന്ന മകനോട് അപ്പന്‍
ചോദിച്ചു .നിനക്കിനി ഒരു കല്യാണം കഴിക്കണ്ടേ മെല്‍ബി?
.
ബ്രോക്കെര്‍ മെല്‍ബിക്ക് ഓരോ കുട്ടികളെയായി ഫോട്ടോ കാണിച്ച്
പരിചയപെടുത്തി .കൊച്ചു മാത്തേട്ടന്റെ മകള്‍ ജിനി .ജിനിയുടെ ഫോട്ടോ
കണ്ടപ്പോള്‍ മെല്‍ബി മനസ്സില്‍ പാടി "മറകുടയാല്‍ മുഖം മറക്കും
മാനല്ല ...മഷി കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ ..."
മെല്‍ബിയുടെ മനസിലൂടെ ജിനി കാറ്റത്ത് പറന്നു കളിക്കുന്ന ഷാളും
പിടിച്ചുകൊണ്ടു ഓടി മറഞ്ഞു .
മെല്‍ബി ജിനിയെ കാണാന്‍ ചെന്നു .
ചായ കുടിയും ,തറയില്‍ കളം വരക്കലും ,കുശല പ്രശ്നങ്ങളും എല്ലാം
കഴിഞ്ഞപ്പോള്‍ മെല്‍ബി പെണ്ണിന്റെ വീട്ടുകാരോട്
ജിനി നാണത്തോടെ പറഞ്ഞു
വെക്കുമെന്നാലോ.
മെല്‍ബി:ഞെട്ടില്ല വട്ടയില ?
പെണ്ണ്:പപ്പടം .ഉത്തരങ്ങള്‍ കേട്ട് മെല്‍ബി ഒന്ന് ഞെട്ടി .ഇവള്‍ ആള് പുലിയാണല്ലോ
എന്ന് മനസ്സില്‍ പറയുകയും ചെയ്തു .
പിന്നെ പായസം കുടിച്ച കൊച്ചു പയ്യനെ പോലെ മെല്‍ബി ജിനിയുടെ
കഴിഞ്ഞപ്പോള്‍ അപ്പനെ വിളിച്ചു പറഞ്ഞു ,"ചെക്കന് കുരിശു വരയ്ക്കാന്‍ അറിയില്ല
എങ്കില്‍ കെട്ട് നടക്കൂല ...."
രണ്ടു ചുമലിലും ഓരോ തട്ടും, കഴിഞ്ഞു .മെല്‍ബി നെടുവീര്‍പിട്ടു .
ഇതിനാണ് അച്ഛന്‍ കിടന്നു ബഹളം വച്ചിരുന്നത് .സമ്മതത്തിനു
പള്ളിയില്‍ വച്ച് വരച്ചപ്പോള്‍ രണ്ടു കുരിശു കുറഞ്ഞു പോയി ..അല്ല
അവസാനത്തെ കുരിശാണ് വരയ്ക്കാന്‍ മറന്നത് .മെല്‍ബി ഓര്‍ത്തെടുത്തു .
മെല്‍ബി അടുപ്പിച്ച് പത്തിരുപതു തവണ കുരിശു വരച്ചു .ഇപ്പൊ അര സെക്കന്റു
വേണ്ട ഒരു തവണ കുരിശു വരയ്ക്കാന്‍ .പെട്ടി ഓട്ടോയില്‍ H എടുക്കാന്‍ പഠിച്ചത്
പോലെ നല്ല സ്പീഡില്‍ ആയി മെല്‍ബിയുടെ കുരിശു വര .
ഒരു കള്ളി മുണ്ട് മാത്രം ഉടുത്തു കൊണ്ട് അച്ഛന്‍ പുറത്തേക്കു വന്നു .മെല്‍ബി കാര്യം
പറഞ്ഞു .
കാണിച്ചു കൊടുത്തു .അച്ഛന്‍ ഒന്ന് ഞെട്ടി .
കേള്‍പിക്കണം.കുരിശു വരച്ചു കാണിച്ചു കൊടുക്കണം .കെട്ട് കുമ്പസാരം നടത്തണം .
അരമനയില്‍ വിവാഹത്തിന് മുന്‍പുള്ള ക്ലാസ്സില്‍ പങ്കെടുക്കണം .ഓ..ഇതിലും എത്രയോ എളുപ്പമാണ് കാറ്റെറിംഗ് സര്‍വീസ് നടത്താന്‍.മെല്‍ബി മനസ്സില്‍ പറഞ്ഞു .
വേഗം തന്നെ ഭക്ഷണം കഴിച്ചു ,മൂന്ന് പേരും മുറിയില്‍ കയറി
താലി കെട്ടാന്‍ പഠിച്ചു കഴിഞ്ഞു മൂന്ന് പേരും കിടക്കാന്‍ തുടങ്ങുമ്പോള്‍ പതിവുപോലെ നേരം പത്രണ്ട് മണിയായി .
കൊണ്ട് പിന്നെ അധികം മിനക്കെടില്ല .എല്ലാം കഴിഞ്ഞു ഉറങ്ങാന്‍ തുടങ്ങുമ്പോള്‍എന്നും പന്ത്രണ്ടര ഒരുമണി ആകും.ഇപ്പൊ ഒരാഴ്ചയായി മെല്‍ബിയുടെ സ്ഥിതി ഇതാണ് .
പന്ത്രണ്ടു മണിക്ക് ഇനി അഞ്ചു മിനിട്ട് അല്ലെ ഉള്ളൂ ."
അളിയന്‍ :അവര് വന്നോളും .നീ ഒന്ന് പെടക്കാണ്ട് നിക്കെട മെല്‍ബി.
അളിയന്‍ പറഞ്ഞ പോലെ പെണ്ണും വീട്ടുകാര്‍ കറക്റ്റ് സമയത്ത് തന്നെ എത്തി .
ചടങ്ങ് തുടങ്ങി .
അച്ഛന്‍ താലിയും മന്ത്രകോടി സാരിയും മോതിരവും എടുത്തു ആശിര്‍വദിച്ചു മെല്‍ബിയുടെ കൈയില്‍ കൊടുത്തു .
ഷാജിയുടെ കഴുത്താണ് എന്ന് കരുതി കണ്ണടച്ച് കൈ വിറക്കാതെ മെല്‍ബി ജിനിയുടെ കഴുത്തില്‍ താലി കെട്ടി .
മോതിരം ഇട്ടു.മന്ത്രകോടി എടുത്തു ജിനിയുടെ കൈയില്‍ ഇട്ടു .
അച്ഛന്‍ പ്രസംഗം തുടങ്ങി .ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ മഹാത്മ്യത്തെ കുറിച്ചും മറ്റും അച്ഛന്‍ പറഞ്ഞുകൊണ്ടിരുന്നു .ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണം ,ഭര്‍ത്താവു ഭാര്യയെ
വിശ്വസിക്കണം .ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കണം ...അങ്ങനെ നീണ്ട ഒരു ഉപദേശം .
പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞതും മെല്‍ബി അളിയന്മാരെ നോക്കി ചൂണ്ടാണി വിരല്‍ പൊക്കി കാണിച്ചു .തോമസളിയന്‍ അടുത്ത് വന്നു കാര്യം തിരക്കി .
അളിയന്‍ പറഞ്ഞു എന്തായാലും നീ വാ നമുക്ക് ശരിയാക്കാം .മെല്‍ബി പെണ്ണിനെ അവിടെ നിര്‍ത്തി പതുക്കെ സ്കൂള്‍ വിട്ട കുട്ട്യേ പോലെ ഓടി .എല്ലാവരും അളിയനോട് കാര്യം തിരക്കി .അളിയന്‍ പെണ്ണും വീട്ടുകാരോട് കാര്യം പറഞ്ഞു .
എല്ലാം എല്ലാവരും അറിയുന്നതിന് മുന്‍പേ മെല്‍ബി തിരിച്ചെത്തി ."ആ ഇവിടെ വെടിക്കെട്ട് ഉണ്ടായിരുന്നോ?" എന്ന് ചോദിക്കുന്ന ബാധിരനെ പോലെ മേല്ബി പെണ്ണിന്റെ അടുത്ത് വന്നു നിന്നു .
പള്ളിയില്‍ നിന്നും ചെക്കനും പെണ്ണും വീട്ടിലേക്കു വന്നു .
നെല്ലും നീരും വീത്തി ചെറുക്കനേയും പെണ്ണിനേയും വീട്ടിലേക്കു സ്വീകരിച്ചു.പന്തലില്‍ വച്ച് അതിഥികള്‍ക്കായി ഈപ്പന്‍സ് കാറ്റെറിംഗ് സര്‍വീസിന്റെ വക വിഭവ സമൃദമായ സദ്യ നടന്നു .
ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയംഏകദേശം അഞ്ച് മണിയായി .
മെല്‍ബി പതുക്കെ അവന്റെ റൂമില്‍ കയറി .ഷര്‍ട്ടെല്ലാം അഴിച്ചു മാറ്റി കിടക്കാന്‍ ഉള്ള വട്ടം കൂട്ടി.മെല്‍ബിക്ക് നല്ല ക്ഷീണം തോന്നി .എങ്ങനെ എങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്നായി .പക്ഷെ എങ്ങനെ കിടക്കും ,എങ്ങനെ ഉറങ്ങും ,ഇന്ന് ആദ്യ
രാത്രിയല്ലേ .ഭാര്യ വരുന്നതുവരെ കാത്തിരിക്കണം .അവന്‍ കല്യാണത്തിന് ചിലവായ കണക്കെല്ലാം നോക്കി മുറിയില്‍ ഇരുന്നു .
അധികം കാത്തിരിക്കേണ്ടി വന്നില്ല അതിനു മുന്‍പ ആരൊക്കെയോ ചേര്‍ന്ന് ജിനിയെ റൂമിലേക്ക് തള്ളി വിട്ടു .
അവള്‍ ഇപ്പോള്‍ ഉടുത്തിരിക്കുന്നത് സാധാരണ ഒരു സാരിയാണ് .പെണ്ണ് കാണാന്‍ ചെന്നപ്പോഴും മന:സമ്മതത്തിന്റെ അന്നും കല്യാണത്തിനും അവള്‍ മുഴുവന്‍ മേക്കപ്പിലായിരുന്നു.ഇതാ ഇപ്പോഴാണ് അവളെ സാധാരണ രൂപത്തില്‍ കാണാന്‍ സാധിക്കുന്നത് .അവന്‍ അവളെ കണ്‍ നിറയെ
ഒന്ന് നോക്കി.അവള്‍ അവന്റെ അടുത്ത് വന്നു.
അവന്‍ ചോദിച്ചു ,"പാലില്ലേ ...?"
അവള്‍ നാണത്തോടെ ഇല്ലന്നു തലയാട്ടി .
അവന്‍ പറഞ്ഞു ,"ആ അമ്മക്കറിയാം ഞാന്‍ രാത്രി പാല് കുടിക്കില്ല എന്ന് . "
അവന്‍ വീണ്ടും ചോദിച്ചു ,"ജിനി എന്താ എന്നെ വിളിക്യാ ?"
നാണം വിട്ടുമാറാതെ അവള്‍ പറഞ്ഞു ,"മെല്‍ബിയേട്ടാ എന്ന് "
അവന്‍ പറഞ്ഞു ,"ഞാന്‍ പേടിച്ചു ,ഇനി വല്ല ഊ ,പൂ ,അധിയാന്‍ എന്നോക്കെയാവോ വിളിക്ക്യ എന്ന് കരുതി .
ജിനി നമുക്ക് കിടന്നാലോ .അവള്‍ തലയാട്ടി ,കട്ടിലിലേക്ക് കയറി കിടന്നു .അവന്‍ അവളുടെ തൊട്ടടുത്തും .രണ്ടുപേരും തൊട്ടു തൊട്ടില്ല എന്നാ നിലയില്‍ കിടന്നു .
ഒരു പെണ്ണ് തന്റെ അരികില്‍ കിടക്കുന്നു എന്നാ ചിന്ത മെല്‍ബിയുടെ ഹൃദയമിടിപ്പ് കൂട്ടി .പിരിമുറുക്കം കുറക്കാന്‍ വേണ്ടി മെല്‍ബി സംസാരിക്കാന്‍ ശ്രമിച്ചു .
ജിനി മൂളി .മെല്‍ബിയും .
മെല്‍ബി പറഞ്ഞു ,"എനിക്ക് ഉറങ്ങണം"
ജിനി പറഞ്ഞു ,"എനിക്കും "
പറഞ്ഞതെല്ലാം വെറും വാക്കുകളായി ഇരുളില്‍ ലയിച്ചു .
ശുഭപ്രതീക്ഷ
Posted by SINTO C JOSE in കഥ on Monday, February 21, 2011
ഞാന്‍ അമ്മയോട് ചോദിച്ചു ,"അമ്മ ഇന്നലെ ഉറങ്ങിയില്ലേ ?"
മരണത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് ജീവിക്കാന്‍ കൊതി തോന്നി .ഇങ്ങനെ തട്ടി പോകാന്‍ ആയിരുനെങ്കില്‍ എന്തിനു ഇത്ര കഷ്ടപ്പെട്ട് പഠിച്ചു ,ജോലി ചെയ്തു ജീവിക്കുന്നു .ഒരേ സമയം എനിക്ക് ജീവിതത്തോട് കൊതിയും വെറുപ്പും തോന്നി .മരണത്തിനും ജീവിതത്തിനും ഇടയില്‍ ഒരു നൂല്‍ പാലത്തില്‍ എന്നാ പോലെ മനസ്സ് ആടികളിച്ചുകൊണ്ടിരുന്നു .
പെട്ടന്നാണ് എന്റെ മനസ്സിലേക്ക് ഒരു വാചകം കടന്നു വന്നത് ,"let 's hope for the best ".ഞാന്‍ രണ്ടുമൂന്ന് തവണ ഈ വാചകം മനസ്സില്‍ പറഞ്ഞു .ഇപ്പൊ മനസ്സിന് കുറച്ചു ധൈര്യം കിട്ടിയപോലെ തോന്നി .ഈ വാചകം നല്ല പരിചയം ഉണ്ടല്ലോ ,എവിടെയോ കേട്ട് മറന്നത് പോലെ , ഞാന്‍ ആലോചിച്ചു നോക്കി.
ക്രൈസസ് വന്നു ജോലി പോയപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ആശ്വസിപ്പിക്കാന്‍ വേണ്ടി കണ്ടു പിടിച്ച technic ആണ് ഈ വാചകം .ആരാണ് ആദ്യം ഇത് പറഞ്ഞത് എന്നറിയില്ല ,പക്ഷെ നിരാശയില്‍ മുങ്ങിയ ഞങ്ങള്‍ക്ക് മുന്നേറാനുള്ള കറുത്ത് തന്നത് ഈ വാചകമാണ് . ഞാന്‍ എന്റെ മനസിനോട് പറഞ്ഞു ,don't worry , let 's hope for the best .ഇരുട്ടില്‍ ഞാന്‍ ധൈര്യപൂരവം കണ്ണുകള്‍ അടച്ചു ഉറങ്ങാന്‍ കിടന്നു ."let 's hope for the best ."
ബാല്‍ക്കണിയില്‍ വിരിഞ്ഞ ചെമ്പരത്തി പൂക്കള്‍
Posted by SINTO C JOSE in കഥ on Saturday, August 28, 2010
സോഫ്റ്റ് വെയർ എന്‍ജിനീയര്‍ ഓണത്തിനു പറഞ്ഞിരുന്ന ലീവു
ശരിയായതിന്റെ ത്രില്ലിലണ് പുള്ളി ഇപ്പോൾ. ഇന്ന് (വെള്ളിയാഴ്ച)
വൈകീട്ട് ഡ്യുട്ടി കഴിഞ്ഞ് നേരെ നട്ടിലെക്ക് തിരിക്കാനുള്ള
പരിപാടിയിലണ് സുജിത്ത് .ഏഴരക്ക് രാജഹംസയിൽ
ഒരു ടിക്കെറ്റും ബുക്ക് ചെയ്തീട്ടുണ്ട്.സമയം അഞ്ച് മണിയയി ,ഡ്യുട്ടി
തീരാൻ ഇനി ഒരു മണിക്കൂർ കൂടി ഉണ്ട്. സുജിത്ത് കംമ്പ്യുട്ടറിന്റെ മുൻപിൽ വെറുതെ ഇരുന്നു.പണികളെല്ലാം നേരത്തെ തീർത്ത് വച്ച്തുകൊണ്ട് നെറ്റിൽ കയറി നേരെ മൊസില്ല ഓപ്പെൺ ചെയ്തു.അഡ്രസ്സ് ബാറിൽ മലയാളം ഫൺ എന്ന് റ്റൈപ്പ് ചെയ്തു.മലയാളം ഫൺ സൈറ്റ് ഒപ്പണായി.മലയാളം ഫണില്‍ "എന്‍റെ ഗ്രാമത്തില്‍"ക്ലിക്ക് ചെയ്തു ,"ഓണച്ചിത്രങ്ങളില്‍" ക്ലിക്ക് ചെയ്തു അങ്ങനെ കുറച്ചു പോസ്റ്റുകള്‍ ഓപ്പണ്‍ ചെയ്തു.ചക്ക വിളഞ്ഞു നിൽക്കുന്ന പ്ലാവും,മുറ്റത്ത് ഓടി കളിക്കുന്ന പൈ കുട്ടിയും,പച്ച വിരിച്ച പാടങ്ങളും…എല്ലാം മോണിറ്ററില്‍ തെളിഞ്ഞു.അവന്റെ മനസ്സ് നാട്ടിലേക്കു സഞ്ചരിക്കാന്‍ തുടങ്ങി .പച്ച പിടിചു കിടക്കുന്ന പാടങ്ങളും,മുറ്റത്ത് വിരിഞ്ഞ് നിൽക്കുന്ന പൂക്കളും എല്ലാം അവന്റെ മനസ്സിലേക്ക് ഓടിഎത്തി.
ഓടി ഡോര്‍ തുറന്നു .തണല് കിട്ടന്‍ കെട്ടിയ തുണി മറ മാറ്റി നോക്കി .വാടി തളര്‍ന്നു നിന്നിരുന്ന ചെടി അല്‍പ്പം ഉഷാറായിട്ടുണ്ട് .തളര്‍ന്ന ഇലകളെല്ലാം അല്‍പ്പം നിവര്‍ന്നു നില്‍ക്കുന്നുണ്ട് .സുജിത്തിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി ,കഷ്ട്ടപെട്ടു എഴുതിയ s .s .l .c പരീക്ഷ പസ്സായതിലും സന്തോഷം ,അവന്‍ നേരെ അമ്മക്ക് ഫോണ്‍ ചെയ്തു .
"അമ്മെ ..അവിടന്ന്... കൊണ്ട് വന്ന ...ചെമ്പരത്തി.. പിടിച്ചു ..ഇപ്പൊ അതിന്റെ ഇലയൊക്കെ വിരിഞ്ഞു നില്‍ക്കുന്നുണ്ട് .."
അമ്മ പതുക്കെ ഒന്ന് മൂളി ,
സുജിത്ത് പിന്നെയും പലതും പറഞ്ഞു കൊണ്ടിരുന്നു .ഇല വാടിയതും ,സ്വപ്നം കണ്ടതും അങ്ങനെ അങ്ങനെ ഓരോന്ന് .....
അന്തപ്പേട്ടന്
Posted by SINTO C JOSE in കഥ on Wednesday, April 28, 2010
അന്തപ്പേട്ടനെ കുറിച്ച് പറയാം .കണ്ടാല്‍ ആറടി പൊക്കം തോന്നും, ഓവല്‍ ഷേപ്പിലുള്ള തല ,വടിപോലത്തെ ശരീരം .പഴയ മോഡല്‍ കറുത്ത ഫ്രെമുള്ള കട്ടി കണ്ണട അന്തപ്പേട്ടന്റെ ട്രേഡ് മാര്‍ക്കാണ്..അന്തപ്പേട്ടന്റെ സുഹൃത്തുക്കള്‍ എല്ലാം ഗോള്‍ഡെന്‍ ഫ്രാമിലേക്ക് മാറിയപ്പോഴും അന്തപ്പേട്ടന്‍ ഈ ഓള്‍ഡെന്‍ ഫ്രേമില്‍ തന്നെ ഉറച്ചു നിന്നു.ഒരു പഴയ വെള്ള മുണ്ട് ,വെള്ള ഷര്‍ട്ട് ഇതാണ് അന്തപ്പേട്ടന്റെ ഇഷ്ട്ട വേഷം .മുണ്ട് എപ്പോഴും മടക്കി കുത്തിയിരിക്കും ,ഇരിക്കുമ്പോഴും .
അന്തപ്പേട്ടന് സെലിനെടത്തിയാരെ കെട്ടിയെ പിന്നെ ആഴ്ചയില്‍ ഒരു തവണ വച്ച് വീട്ടില്‍ വരാന്‍ തുടങ്ങി. വയ്കാതെ അന്തപ്പന്‍ സെലിന production സിന്റെ ആദ്യ പടം റിലീസായി ജോണികുട്ടി.ജോണികുട്ടിക്ക് ശേഷം ഒരു പടം പെട്ടിയില്‍ ഇരുന്നു തന്നെ പൊട്ടിയപ്പോള്‍ അന്തപ്പേട്ടന്‍ production കമ്പനി നിര്‍ത്തി .
ഈ കഥ നടക്കുമ്പോള്‍ അന്തപ്പേട്ടന് നിലമ്പൂര്‍ ഫ്രാന്‍സിസ് മുതലാളിയുടെ തോട്ടത്തില്‍ ആണ് ജോലി. രാവിലെ റബ്ബര്‍ വെട്ട്,കഴിഞ്ഞാല്‍ പിന്നെ അന്തപ്പന്‍ ബ്രാന്‍ഡ് പട്ട ചാരായത്തിന്റെ സൂപ്പെര്‍ വിഷന്‍ ,അങ്ങനെ ശാന്തവും സുന്ദരവുമായി ജീവിതം പോയികൊണ്ടിരുന്ന കാലം.അന്തപ്പേട്ടന്‍ അന്നൊക്കെ ചന്തയില്‍ പോയാല്‍ അരിവങ്ങിയില്ലേലും രണ്ടുണ്ട ശര്‍ക്കര വാങ്ങാതെ തിരിച്ചു വരില്ല .അന്തപ്പെട്ടനും പട്ടച്ചാരായവും പിരിയാന്‍ വൈയാത്ത അത്ര അഗതമായ പ്രണയത്തിലായിരുന്ന അന്ന്.
ഒരു യാത്രയുടെ ഓര്‍മയ്ക്ക്
Posted by SINTO C JOSE in കഥ on Thursday, February 18, 2010
