ഇരുട്ടില്‍ സംഭവിക്കുന്നത്
Posted by വിശ്വസ്തന് (Viswasthan) in കഥ on Thursday, November 17, 2011
ജോലി കഴിഞ്ഞ് ഞാന്‍ ഇന്ന് വീട്ടില്‍ എത്താന്‍ കുറച്ചു വൈകി. വൈകി എന്ന് പറഞ്ഞാല്‍ സാധാരണ ഏഴ് എഴരക്ക് എത്താറുള്ളതാണ് പക്ഷെ ഇന്ന് കുറച്ചുംകൂടി വൈകി ,സമയം എട്ടര കഴിഞ്ഞു .ബസ്റ്റോപ്പില്‍ ഇറങ്ങി കുറച്ചു ദൂരമുണ്ട് വീട്ടിലേക്കു.ഞാന്‍ നടക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുട്ട് കട്ടപിടിച്ചുവന്നു.സാധാരണ രാത്രി കത്തി നില്‍ക്കാറുള്ള വഴിവിളക്കുകള്‍ എല്ലാം അണഞ്ഞു കിടക്കുന്നു .എന്തോ ഇത് ഒരു അസാധാരണ രാത്രിയായി എനിക്ക് തോന്നി .ഞാന്‍ മൊബൈല്‍ ഫോണിലെ ടോര്‍ച് ഓണാക്കി ആ വെളിച്ചത്തില്‍ നടക്കാന്‍ തുടങ്ങി .
ഒരു വീട്ടിലും യാതൊരു അനക്കവുമില്ല,എങ്ങും നിശബ്ദദ മാത്രം. നവംബര്‍ രാത്രി കുറേശെ തണുക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും തണുത്ത് മരവിച്ചു നേരത്തെ ഉറങ്ങി കാണും. എനിക്ക് കുറേശെ തണുപ്പ് തോന്നിത്തുടങ്ങി .ഞാന്‍ വേഗത്തില്‍ നടന്നു .എന്റെ കാലടി ശബ്ദം ചെവികളില്‍ പെരുമ്പറ പോലെ മുഴങ്ങി കേട്ടു .
"എന്താ ,ഞാന്‍ മാത്രമേ ഈ ലോകത്തുള്ളൂ" എന്ന് ഒരുനിമിഷം ഞാന്‍ ചിന്തിച്ചു പോയി .അത്രക്കും നിശബ്ദമായിരുന്നു ചുറ്റുപാടും.
ഒന്‍പതു മണിയായപ്പോഴേക്കും ഞാന്‍ വീടെത്തി .
വീട്ടില്‍ യാതൊരു ആളനക്കവും ഇല്ല .ഞാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നതാണ് .എന്നോട് ഒരു വാക്ക് പോലും പറയാതെ എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും എങ്ങോട്ട് പോയി .എനിക്ക് ഒരു പിടിയും കിട്ടിയില്ല.ഞാന്‍ വാതില്‍ തുറന്നു അകത്തു കയറി ഉറക്കെ വിളിച്ചു.
അമ്മേ ...അമ്മേ......
ആരും വിളികേട്ടില്ല .ശബ്ദം ചുമരില്‍ തട്ടി എന്റെ ചെവിയിലേക്ക് തന്നെ തിരിച്ചുവന്നു.
സ്വിച്ച് കണ്ടുപിടിച്ചു ഞാന്‍ വേഗം ലൈറ്റിട്ടു .
പക്ഷെ കറന്റില്ല .
മൊബൈല്‍ എടുത്തു സ്റ്റാര്‍ ബട്ടന്‍ പ്രസ് ചെയ്തു unlock ചെയ്തു. മൊബൈല്‍ ദയനീയ ശബ്ദത്തില്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു .
" അയ്യോ ചാര്‍ജു കഴിഞ്ഞു, വേഗം ചാര്‍ജു ചെയൂ ...."പിന്നെ അത് പതുക്കെ ഉറങ്ങാന്‍ പോയി .
ഇരുട്ടില്‍ ഞാന്‍ എന്റെ വീടിന്റെ അകത്തു ചുറ്റും കണ്ണോടിച്ചു .
ഹാളിനപ്പുറത്ത് എന്റെ മുറിയില്‍ എന്തോ കിടന്നു തിളങ്ങുന്നു .
ഞാന്‍ വേഗം ചെന്ന് നോക്കി .ഇരുട്ടില്‍ എന്റെ മുന്നില്‍ മുറിയില്ലുള്ളതെല്ലാം തെളിഞ്ഞു വന്നു .
മുറിയുടെ ഒത്ത നടുവില്‍ എന്തോ ഒന്ന് കിടക്കുന്നു .ഏകദേശം ഒരു അലക്കുകല്ലിന്റെ വലിപ്പം കാണും .
ആനയുടെ പുറം പോലെ നല്ല ഉരുണ്ട പ്രതലം .
ഞാന്‍ അടുത്ത് ചെന്ന് നോക്കി .
ഒരു ബസിന്റെ എഞ്ചിന്‍ എന്റെ മുറിയുടെ ഒത്ത നടുവില്‍ കിടക്കുന്നു .
ഞാന്‍ പതുക്കെ അതിന്റെ പുറത്തിരുന്നു.
ഹോ ....എന്തൊരു ചൂട് .
പൊള്ളിയ ഭാഗം പൊത്തി പിടിച്ചുകൊണ്ട് ഞാന്‍ ചാടി എഴുനേറ്റു.
പെട്ടന്ന് മുറിയില്‍ ഒരു ബസിന്റെ ഹോണടിക്കുന്ന ശബ്ദം മുഴങ്ങി.
ഞാന്‍ ചുറ്റും പരതി നോക്കി .
എന്റെ മുറിയുടെ മൂലയില്‍ ഒരു ബസിന്റെ ഡ്രൈവിങ്ങ് സീറ്റും സ്റ്റീയറിങ്ങും .
സീറ്റില്‍ ഇരുന്നു കാക്കി വേഷം ധരിച്ച ഒരാള്‍ എന്നെ നോക്കി ചിരിച്ചു.
ഇതെന്റെ റൂം തന്നെയല്ലേ എന്ന് ഉറപ്പിക്കാന്‍ ഞാന്‍ ചുറ്റും ഒന്നുകൂടി നോക്കി .
അപ്പോള്‍ അയാള്‍ ഒന്നുകൂടി ഹോണടിച്ചു .
ഞാന്‍ "എന്താണ് ?" എന്ന് അയാളോട് ചോദിച്ചു .
അയാള്‍ ഇരുന്നിരുന്ന സീറ്റിനടിയില്‍ നിന്നും ഒരു തലയണ വലിച്ചെടുത്തു എനിക്ക് തന്ന് ,എഞ്ചിന്റെ മുകളില്‍ ഈ തലയിണ ഇട്ട് ഇരിക്കാന്‍ പറഞ്ഞു .
ഞാന്‍ തലയിണയിലെ പൊടി തട്ടികളഞ്ഞു എഞ്ചിന്റെ മുകളില്‍ അതിട്ടു ഇരുന്നു .അയാള്‍ രണ്ടു തവണ കൂടി ഹോണടിച്ച് ഗീയര്‍ മാറ്റി വണ്ടി എടുത്തു .എന്റെ മുറി പതുക്കെ നീങ്ങാന്‍ തുടങ്ങി .ഞാന്‍ എഞ്ചിന്റെ മുകളില്‍ പൊത്തിപിടിച്ച് ഇരുന്നു .വണ്ടി എന്നെയും കൊണ്ട് നീങ്ങി.വേഗത കൂടി കൂടി വന്നു .അയാള്‍ പിന്നെയും ഹോണ്‍ അടിച്ചുകൊണ്ടിരുന്നു.ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു എഞ്ചിന്റെ പുറത്തു മുറുക്കി പിടിച്ചു ഇരുന്നു.
മുറിയിലെ ക്ലോക്കില്‍ പെട്ടന്ന് മണി പത്ത് അടിച്ചു .
ക്ലോക്കില്‍ പത്തടിച്ചു തീരുന്നതിന് മുന്‍പേ വീട്ടില്‍ കറന്റു വന്നു.ഹാളില്‍ ഇരുന്ന ടി വി തനിയെ ഓണായി .
ഏഷ്യാനെറ്റില്‍ നിന്നും ദേവി മഹാത്മ്യം സീരിയലിന്റെ ടൈറ്റില്‍ സോങ്ങ് മുഴങ്ങി കേട്ടു ദേ....വി ......മാഹാത്മ്യം....
ഞാന്‍ മുറിവിട്ടു പുറത്തിറങ്ങി .
അദ്ഭുതം എന്റെ മുന്നില്‍ എന്റെ അച്ഛനും അമ്മയും ഇരുന്നു ദേവി മഹാത്മ്യം സീരിയല്‍ കാണുന്നു .
ഞാന്‍ കണ്ണുതിരുമി നോക്കി ,കൈയില്‍ ഒന്ന് നുള്ളി നോക്കി. അതെ ഞാന്‍ കാണുന്നത് സത്യം തന്നെ ...
കാണാതായ എന്റെ അച്ഛനും അമ്മയും ഇതാ എന്റെ മുന്നിലിരുന്നു സീരിയല്‍ കാണുന്നു .
ഞാന്‍ കൈകള്‍ കൂപ്പി ദേവിക്ക് നന്ദി പറഞ്ഞു,
ഒപ്പം K .S .E .B ക്കും.