Lime soda @ Trivandrum railway station

സമയം പുലര്‍ച്ച  3.30 AM

         മുന്തിയ ഇനം തൃശൂര്‍ക്കാരനായ  ശശിയെ ഒരു നിലവിളിയോടെ  Trivandrum railway station
platform -ല്‍ പ്രസവിച്ചിട്ട് ഒഴിഞ്ഞ വയറുമായി ഗുരുവായൂരില്‍ നിന്നും വന്ന  ട്രെയിന്‍ സ്റ്റേഷന്‍ വിട്ട്‌ പോയി .

പാതിമയക്കത്തില്‍ compartment -ല്‍ നിന്നിറങ്ങിയ ശശിയോട്‌ ട്രെയിന്‍ കയറാന്‍ വന്ന ഒരപരിചിതന്‍.

അപരിചിതന്‍ :ചേട്ടാ .....സീറ്റുണ്ടോ ?

ശശി : ഹേയ് ...ചേട്ടന്‍  കേറിക്കോ ...അടുത്ത സ്റ്റൊപ്പെത്തുമ്പോഴേക്കും  സീറ്റൊക്കെങ്ങട്ട്                             കിട്ടുംന്നെ ...ന്തേയ്‌ ...

അപരിചിതന്‍ :ഇതെന്താ ബസ്സാ ..എടൊ അടുത്തത് തമിഴുനാടാ പിന്നെ ഇരിക്കാനൊന്നും പറ്റില്ലാ..

അപരിചിതന്‍ ശശിയെ അടിമുടിയൊന്നു തറപിച്ച്  നോക്കിയ ശേഷം അടുത്ത   compartment -ലേക്ക്   കയറി .

അപരിചിതനെ നോക്കി ശശി ആത്മഗതം പോലെ പറഞ്ഞു .

ശശി :ഹും ..ഇതിമ്മടെ  കുന്നംകുളം റൂട്ടിലെ  ദുര്‍ഗെലെ കണ്ടക്ടര്‍ ഗോപിയേട്ടന്‍ ആവണമായിരുന്നു .സീറ്റില്ലാത്ത വണ്ടീല് വലിച്ചിട്ട്  കയറ്റി കൊണ്ടുപോയേനെ ..ഹേയ് ..പറയണമാതിരി ഇതില് കണ്ടക്ടരില്ലല്ലോ ...കണ്ടക്ടര്‍ ഉണ്ടായിരുന്നേല്‍  "ചെന്നൈ.... ചെന്നൈ ..."  എന്ന് വിളിച്ചു പറഞ്ഞു ആകെ കച്ചറ ആക്കിയേനെ ...

വീണ്ടും ശശിയുടെ ആത്മഗതം .

ശശി :അപ്പൊ തിരോന്തരം കഴിഞ്ഞ കേരളം കഴിഞ്ഞുന്നാ ...ഈ പാവക്കെടെ മൊട്ടു പോലെ കിടക്കുന്ന സ്ഥലത്തിനെ പിടിച്ചു തലസ്ഥാനാക്കിയ ഗടിനെ  വേണം ആദ്യം തല്ലാന്‍ ...

ശശിയുടെ ആത്മഗതം തല്ക്കാലം ഇവിടെ പൂര്‍ണമാകുന്നു .ശശി  platform -ല്‍ കൂടെ ചുമ്മാ അല്‍പ്പം നടന്നു .


                                          *                      *                                          *


                       platform -ല്‍ മറ്റൊരു തൃശൂര്‍ക്കാരനെ കണ്ടുമുട്ടിയ ശശി തന്നെ സ്വയം പരിചയപെടുത്തി .

ശശി :ഞാന്‍ ശശി .

പേര് കേട്ടപ്പോള്‍ തൃശൂര്‍ അരമന ബാറിന്റെ കൌണ്ടറില്‍ വെച്ച് അയല്‍ക്കാരനെ കണ്ടുമുട്ടിയ ഭാവത്തോടെ അയാള്‍ സ്വയം പരിചയപെടുത്തി .

"ഞാന്‍ ഷാജി ...വര്‍ക്കപണിയാ ...."

ഷാജി പറഞ്ഞു തീരും മുന്‍പ് റയില്‍വേക്കാരി പെണ്ണുംപിള്ള കിടന്നു ബഹളം വെക്കാന്‍ തുടങ്ങി .

ശശി : അതല്ലാ ഷാജ്യെ ..ഈ പടവലങ്ങേടെ ഞെട്ടി പോലെ കെടക്കണ തിരോന്തരം തലസ്ഥാനം ,ഒത്തനടുവില്‍ വല്യപ്പടം പോലെ കെടക്കണ മ്മക്ക് പേര് സാംസ്ക്കാരിക തലസ്ഥാനം .
 സുഖിചൂട്ടാ ഗട്യെ  ....

ഷാജി : അല്ലാ ...മ്മടെ ജോയെട്ടന്‍ വിചാരിച്ചാല്‍ തൃശൂര്‍ ഒന്നല്ല ഒന്‍പതു സെക്രട്ടറിയേറ്റ്  പണിയാം ..പിന്ന്യാപ്പതു ..

ശശി : അല്ലാ പിന്നെ ...

ബെഞ്ചില്‍ ഇരുന്നിരുന്ന ഷാജി തന്നെ ആക്രമിക്കാന്‍ വന്ന കൊതുകുകളുമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു.

ശശി : നീ ഇത് എന്തൂട്ട് സര്‍ക്കസ്സാ കാണിക്കണേ ?

ഷാജി :ഇത് സര്‍ക്കസല്ലടാ  ..കൊച്ചിക്കാരുടെ എക്സസൈസാ ...ദാ കാണുന്ന മുറീന്നു ഒരു പത്തഞ്ഞൂറു കൊതുകുകളെ തുറന്നു വിട്ടീട്ടുണ്ട്  തിരോന്തരക്കാര്   ..മ്മള് തൃശ്ശൂക്കാരെ  മാത്രം തെരഞ്ഞു പിടിച്ചു കടിക്കാന്‍ .

ശശി : നീയൊന്നു  ചുമ്മാതിരുന്നെ  വെറുതെ ആളെ നാണം കെടുത്താന്‍ ........മ്മള് ആനേടെ കാലിന്റെ എടെക്കൂടെ ഫുട്ബോള് കളിക്കണ ടീമോളാ  ... പിന്ന്യാ  ഈ ഇച്ചംപുളി പോലത്തെ കൊതുകോള് ...

ശശിയുടെ പ്രഭാഷണം കേട്ട് അഭിമാന പുളകിതനായ ഷാജി കൊതുക് കടിചീട്ടും മാന്താതെ സഹിച്ചിരുന്നു .


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഷാജിയെ നോക്കി ശശി ചോദിച്ചു ...

ശശി : മ്മക്കൊരോ നാരങ്ങാ വെള്ളാങ്ങട്   കാച്ചിയാലോ ...?

ഷാജിയൊന്ന്  മൂളി .പിന്നെ രണ്ടു പേരും കൂടെ ഐസിട്ടാ നാരങ്ങ വെള്ളം കിട്ടുന്ന കടയും തേടി station- ന് പുറത്തേക്കു നടന്നു .


                                                              ശുഭം 


  1. gravatar

    # by പട്ടേപ്പാടം റാംജി - June 21, 2012 at 11:48 AM

    മ്മക്കൊരോ നാരങ്ങാ വെള്ളാങ്ങട് കാച്ചിയാലോ ...?

  2. gravatar

    # by ajith - June 21, 2012 at 2:27 PM

    സസി...ഹഹഹ

  3. gravatar

    # by റിനി ശബരി - June 27, 2012 at 1:18 PM

    ഈ ഭാഷക്കൊരു ചാരുതയുണ്ട് ..
    എത്ര കേട്ടാലും മടുപ്പ് വരാത്ത ഒന്ന് ..
    സ്നേഹം തൊന്നുന്ന , അപരിചത്വം തൊന്നാത്ത ഭാഷ ..
    സ്നേഹമൊടെയുള്ളത് .. രസമായി .. കേട്ടൊ ..

  4. gravatar

    # by വിശ്വസ്തന്‍ (Viswasthan) - June 29, 2012 at 9:55 PM

    തൃശൂര്‍ക്ക് വാ ......മ്മക്കൊരോ നാരങ്ങ വെള്ളാ കാച്ചാം .
    ങ്ങടെ കമെന്റൊക്കെ സുഖിചൂട്ടാ റിന്യേ....
    അജിത്തേട്ടാ ,പട്ടേപാടം കാണാട്ടാ...