തത്തകളുടെ നിഃഘണ്ടു
ചൂലക്കോട്ട് വരുന്നതിനു മുൻപ് വറുതുണ്ണി മാഷ് 12 കിലോ മീറ്റർ ദൂരെ ഉള്ള മറ്റത്തൂര് എന്ന സ്ഥാലത്തായിരുന്നു താമസിച്ചിരുന്നത്. മാഷുടെ വിരമിക്കുന്നത് വരെ ഉള്ള ജീവിതം ഏറ്റവും നന്നായി അറിയാവുന്നത് മറ്റത്തൂരിലെ മണൽ തരിക്കൾക്കാണ് എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല . മറ്റത്തൂരിനെ പറ്റി ചിന്തിക്കുമ്പോഴെല്ലാം മാഷ് വെറുതെ കണ്ണാടിയുടെ മുന്നിൽ വന്നു നിൽക്കും. പഴയതു പോലെ ഒന്ന് ചിരിക്കാൻ ശ്രമിക്കും. പക്ഷെ ചുക്കി ചുളിഞ്ഞ മുഖത്തുനിന്നും ഒരു മത്സരത്തിൽ തോറ്റെന്ന പോലെ ചിരി പിൻവാങ്ങും.ഒന്നും പഴയതുപോലെ അല്ല എന്ന് മാഷ് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്നായിരിക്കും വീട്ടിലെ ക്ളോക്കിൽ മണി 12 അടിക്കുന്നത്.പന്ത്രണ്ടു മണി കഴിഞ്ഞാൽ വയറിന് ഉച്ചഭക്ഷണം കഴിക്കാൻ തിരക്കായി.ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴായിരിക്കും ഭാര്യയോടും മകനോടും ഒപ്പം ഇരിക്കുന്ന ചിത്രം ചുവരിൽ കാണുന്നത്.പത്ത് നാല്പതു കൊല്ലം പഴക്കം കാണും ആ ചിത്രത്തിന്.ആ ചിത്രം കാണുമ്പോൾ മാഷ്ക്ക് ഓർമ്മ വരിക പണ്ട് മകൻ സ്‌കൂളിലേക്ക് യാത്രയാകുമ്പോൾ കവിളിൽ ചുംബിച്ചിരുന്നതാണ്. ഒന്ന് കൂടി ഫോട്ടോയിലേക്കു നോക്കിയാൽ മാഷുടെ തലച്ചോറിൽ മറ്റൊരു ചുംബനത്തിന്റെ ചിത്ര കൂടി ഓർമ്മ വരും.അത് പതുക്കെ മാഷുടെ മനസ്സിൽ നാണം കലർന്ന ഒരു ചിരിയായി രൂപപ്പെടും.ചുംബനത്തിലൂടെ സ്നേഹം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഒഴുകുകയായിരുന്നു എന്ന് മാഷ് പിന്നീട് മനസിലാക്കി .ഒന്നും ചെയ്യാൻ ഇല്ലാതെ ഇരിക്കുമ്പോൾ മാഷ് പഴയ മലയാളം നിഃഘണ്ടു എടുത്ത് മറിച്ചു നോക്കും .മകന് അമ്മയോടുള്ള സ്നേഹം ഒരിക്കലും അപ്പനോട് ഉണ്ടായിരിക്കില്ല എന്നത് ഭാര്യയുടെ മരണശേഷമാണ് മാഷ്ക്ക്
മനസിലായത് .പിതാക്കന്മാർ മക്കളാൽ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് മാഷ് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
അങ്ങനെ കൂട്ടിച്ചേർക്കാനാവാത്ത കുറെ വരികൾക്കിടയിൽ വാർദ്ധക്യം
തള്ളി നീക്കുന്നതിനിടയിലാണ് മാഷുടെ മുന്നിലേക്ക് അവൾ കയറി വന്നത്...
ഒരു ഒറ്റക്കലൻ തത്ത...
മാഷ് തെങ്ങിലും കവുങ്ങിലും പടർത്തിയ കരിമുണ്ട ഇനം കുരുമുളക് മൂത്തു പഴുത്ത് നിൽക്കുന്ന സമയം . നന്നായി പഴുത്ത മണികൾ മാഷ് ഒരു തോട്ടി വച്ച് പറിച്ചെടുത്ത് മുറ്റത്ത് വിരിച്ച ചണ ചാക്കിൽ ഉണക്കാനിട്ടു.ഉച്ചക്ക് പതിവ് ഉറക്കത്തിനിടയിൽ ചാക്കിനകത്ത് ആളനക്കം കണ്ട് എഴുന്നേറ്റ് നോക്കുമ്പോഴാണ് മാഷ് ആദ്യമായി ഒറ്റക്കാലൻ തത്തയെ കാണുന്നത്.മാഷേ കണ്ട തത്ത പേടിച്ചില്ല,അത് ഒറ്റകാലിൽ ബാലൻസ് ചെയ്യാൻ കഷ്ടപ്പെട്ട് മാഷേ നോക്കി .അപ്പോഴാണ് മാഷ് തത്തയുടെ കാലിലേക്ക് ശ്രദ്ധിച്ചത് .
അപ്പൊ തന്നെ മാഷുടെ മനസ്സിൽ തത്തക്കൊരു പേരും തെളിഞ്ഞു "തെരേസ".മദർ തെരേസ ഒരു പിഞ്ചുകുഞ്ഞിനെ വാരിയെടുക്കുന്ന ചിത്രം മാഷുടെ മനസ്സിലൂടെ ഒരു ഗുഡ്‌സ് ട്രെയിൻ പോലെ മിന്നി മാഞ്ഞു . പെട്ടന്ന് മാഷ് തെരേസയെ വാരിയെടുത്തു .മാഷ് തത്തയുടെ കാലും കൊക്കും ചിറകും ഒക്കെ നന്നായി പരിശോധിച്ചു. തെരേസയുടെ ഒരു കാലിന്റെ മുട്ടിന് താഴേക്കുള്ള ഭാഗം മുറിഞ്ഞു പോയിരിക്കുകയാണ്.മാഷ് എന്ത് പറ്റിയതാണെന്ന് അറിയാതെ തത്തയോട് ചോദിച്ചു.മാഷുടെ ചോദ്യം കേട്ട തത്ത ഒന്ന് ചിലച്ചു.അത് കേട്ട മാഷ്ക്ക് "തത്തമ്മേ പൂച്ച പൂച്ച ..." എന്ന് തത്തകൾ സംസാരിച്ചിരുന്നത് ഓർമ്മ വന്നു.ഒരു തത്തക്ക് മലയാളം പഠിക്കാമെങ്കിൽ ഒരു മലയാളം മാഷായ തനിക്ക് എന്ത് കൊണ്ട് തത്തയുടെ ഭാഷ പഠിച്ചുകൂടാ എന്ന് മാഷ് ചിന്തിച്ചു.
അടുക്കളയിൽ കെട്ടിത്തൂക്കി ഇട്ടിരുന്ന കർപ്പൂരവള്ളിപ്പഴം ഒരെണ്ണം ഉരിഞ്ഞെടുത്ത് മാഷ് വരാന്തയിലേക്ക് വരുമ്പോൾ കൈയിൽ ഒരു നോട്ടു പുസ്തകവും പേനയും കൂടി ഉണ്ടായിരുന്നു.പഴം തൊലി പൊളിച്ച് തത്തക്ക് കൊടുത്ത് മാഷ് തത്തയോട് പല ചോദ്യങ്ങളും ചോദിച്ചു.തത്ത അതിനൊക്കെ ചിലച്ചുകൊണ്ടു മറുപടി പറഞ്ഞു.താത്തയുടെ ഓരോ ചിലക്കലിനും ഓരോ അർത്ഥങ്ങൾ ആണെന്ന് മാഷ് മനസിലാക്കി.അതിൽ നിന്നും മാഷ് ഓരോ ശബ്ദങ്ങളുടെയും ശരിയായ അർത്ഥം കണ്ടെത്തി നോട്ടുബുക്കിൽ കുറിച്ചുകൊണ്ടിരുന്നു.മാഷ് തെരേസയുടെ കാലിൽ തൊട്ട് ഇപ്പോൾ വേദന ഉണ്ടോ എന്ന് ചോദിച്ചു.തെരേസ മാഷേ നോക്കി കീയ് കേയ് കീ കീ എന്ന് ചിലച്ചു. മാഷ് തെരേസയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി .തെരേസ സംസാരിക്കുന്നതിന്റെ അർഥം അവളുടെ കണ്ണുകളിൽ എഴുതിവച്ചിരിക്കുന്നതുപോലെ മാഷ്ക്ക് തോന്നി.
കീയ്എന്നാൽ കാല് , കേയ് എന്നാൽ വേദന , കീ എന്നാൽ ഇല്ല .കീയ് കേയ് കീ കീ...എന്നാൽ കാല് വേദന ഇല്ല എന്നർത്ഥം.മാഷ്ക്ക് അവൾ സംസാരിക്കുന്നത് പതിയെ പതിയെ മനസ്സിലാവാൻ തുടങ്ങി.
എന്നും രാവിലെ ചായകുടിച്ച ശേഷം മാഷ് കർപ്പൂരവള്ളിയുമായി തെരേസയെ കാത്തിരിക്കും.തെരേസ ഞൊണ്ടി ഞൊണ്ടി കടന്നു വരും .മാഷ് അവളോട് ചോദ്യങ്ങൾ ചോദിക്കും. അവൾ ചിലച്ചുകൊണ്ടു മറുപടി പറയും .മാഷ് അവയുടെ അർഥം മനസിലാക്കി നോട്ടുബുക്കിൽ എഴുതി വക്കും.ഇത് ഏകദേശം നാല് ദിവസം തുടർന്നു .ഉദ്ദേശം 2000 ശബ്ദങ്ങളും അവയുടെ അർത്ഥവും മാഷ് നാല് ദിവസം കൊണ്ട് എഴുതി തീർത്തു .
അങ്ങനെ ലോകത്ത് ആദ്യമായി തത്തകളുടെ ഒരു നിഃഘണ്ടു തയ്യാറായി .മാഷ് പുസ്തകത്തിന്റെ പുറം ചട്ടയിൽ ഇങ്ങനെ എഴുതി "തത്തകളുടെ നിഃഘണ്ടു ,വറുതുണ്ണി ചൂലക്കോട്ട് ".പിന്നെ പെന കൊണ്ട് അതിൽ വീണ്ടും വീണ്ടും എഴുതി കട്ടി കൂട്ടി.ആ പുസ്തകത്തിലേക്ക് തന്നെ നോക്കിയിരുന്ന വറുതുണ്ണി മാഷ്ക്ക് ഒരു കാര്യം മനസിലായി ഈ വയസ്സാൻ കാലത്ത് തനിക്ക് ചിലതുകൂടി ചെയ്ത് തീർക്കാൻ ബാക്കി ഉണ്ട് എന്ന്.
ദിവസം ചെല്ലും തോറും മാഷ്ക്ക് തത്തകളുടെ ഭാഷ കൂടുതൽ കൂടുതൽ മനസിലായി തുടങ്ങി.പിന്നെ മാഷ് തത്തകളുടെ ഭാഷയിൽ കുറേശെ സംസാരിക്കാൻ തുടങ്ങി. രാത്രി സ്വപ്നത്തിൽ മാഷ് തത്തകളോട് സംസാരിച്ചു.
അടുത്ത ദിവസം തെരേസ വന്നപ്പോൾ കർപ്പൂരവള്ളിയുമായി വന്ന മാഷ് അവളുടെ ഭാഷ സംസാരിക്കുന്നത് കേട്ട് തെരേസ ആദ്യം ഒന്ന് ഞെട്ടി.പിന്നെ സന്തോഷം സഹിക്കാനാവാതെ അവൾ മാഷിന്റെ നീണ്ട മൂക്കിന്റെ തുമ്പത്തിരുന്ന് താഴെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.വർഷങ്ങൾക്ക് ശേഷം കിട്ടിയ ഒരു ചുംബനം...അത് മാഷുടെ മനസ്സ് ശരിക്കും ആസ്വദിച്ചു.മാഷുടെ ശരീരത്തിലൂടെ സ്നേഹം വീണ്ടും ഒഴുകാൻ തുടങ്ങി.ഒരു കുഞ്ഞ് ചുംബിക്കുന്നത് പോലെയും അല്ല.. ഒരു പെണ്ണ് ചുബിക്കുന്നത് പോലെയും അല്ല. അതിനിടയിലാണ് തത്തയുടെ ചുംബനത്തിന്റെ രുചി എന്ന് മാഷ് മനസിലാക്കി.തെരേസ ചെറുപ്പത്തിൽ 'അമ്മ പാടി തന്ന പാട്ട് മാഷ്ക്ക് പാടി കൊടുത്തു.തത്തകളുടെ പാട്ട് തനിക്ക് മനസിലാവുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോൾ മാഷ് അത്ഭുതപ്പെട്ടു.മനുഷ്യർക്കായാലും മൃഗങ്ങൾക്കായാലും അമ്മമാർ മക്കൾക്ക് പാടി കൊടുക്കുന്ന പാട്ടിന് ഒരേ ഈണം ആണെന്ന് മാഷ് മനസ്സിൽ പറഞ്ഞു.
അടുത്ത ദിവസം തെരേസ വന്നപ്പോൾ മാഷ് അകത്ത് പോയി ഒരു പഴയ സ്റ്റിക് പേനയുമായി തിരിച്ചു വന്നു.മാഷ് പേന എടുത്ത് അതിന്റെ സ്പ്രിങ്ങും റീഫില്ലും ഊരി എടുത്തു.തെരേസയെ മടിയിൽ കിടത്തി സ്പ്രിങ് തെരേസയുടെ മുറിഞ്ഞ കാലിൽ ചുറ്റി ഉറപ്പിക്കാൻ തുടങ്ങി .മാഷ് കാല് ശരിയാക്കുന്നതിനിടയിൽ തെരേസ മാഷിനോട് തന്റെ കഥ പറഞ്ഞു .
ഒരു ദിവസം തെരേസ കുടുംബത്തോടൊപ്പം തീറ്റ തേടി വരുന്ന വഴി ഒരു കാറ്റ് വന്ന് അവരെ ചുഴറ്റി എറിഞ്ഞു.ആകാശത്തേക്ക് പറന്നുയർന്നാൽ തങ്ങൾ സുരക്ഷിതരായി എന്നാണ് അത് വരെ അവർ കരുതിയിരുന്നത്. അന്നാ കാറ്റിൽ തെരേസക്ക് അപ്പനെയും അമ്മയെയും നഷ്ടപ്പെട്ടു.കഥ കേട്ടുകൊണ്ടിരുന്ന മാഷ് കാലിലെ സ്പ്രിങ്ങിന്റെ നീളം മറ്റേ കാലിന്റെ നീളവുമായി ഒത്തുനോക്കി .ഒരു ഡോക്ടറെ പോലെ മാഷ് തെരേസയുടെ കാല് മുകളിലേക്കും താഴേക്കും അനക്കി നോക്കി .താഴേക്ക് വളച്ചു കുത്തി നോക്കി.അതിനിടയിൽ തെരേസ കഥ തുടർന്നു . കാറ്റിൽ നിന്നും ഒരുവിധത്തിൽ രക്ഷപെട്ട തെരേസ അടുത്ത് കണ്ട ഒരു മരപ്പൊത്തിൽ അഭയം പ്രാപിച്ചു.പക്ഷെ വിധി അവിടെയും അവളെ ശിക്ഷിക്കാനായി ഒരു പാമ്പിന്റെ രൂപത്തിൽ കാത്തിരിക്കുകയായിരുന്നു.മരപ്പൊത്തിൽ ഉണ്ടായിരുന്ന ഒരു പാമ്പ് അവളെ കണ്ടതും ആഞ്ഞു കൊത്തി.പെട്ടന്ന് പറന്നുയർന്ന തെരേസ കഷ്ടിച്ച് രക്ഷപെട്ടു എന്ന് കരുതി നോക്കുമ്പോഴാണ് അവളുടെ കാൽ വിരലുകൾ പാമ്പിന്റെ വായിൽ പെട്ടത് മനസിലാവുന്നത്.അവൾ പാമ്പിന്റെ കണ്ണിൽ ആഞ്ഞു കൊത്തി.പാമ്പ് ഒന്നമർത്തി കടിച്ച ശേഷം നിലവിളിച്ചുകൊണ്ട് വായ തുറന്നു.പക്ഷെ കടിയുടെ ശക്തിയിൽ അവളുടെ മുട്ടിനു താഴേക്കുള്ള ഭാഗം ഒടിഞ്ഞ് പാമ്പിന്റെ പല്ലിനിടയിൽ കുടുങ്ങി.ഒന്നരകാലുമായി തെരേസ ഏതോ വലിയ ഒരു ഇലയിൽ വന്നു വീണു.കഥ പറഞ്ഞുകൊണ്ടിരുന്ന തെരേസ പെട്ടന്ന് കിതക്കാൻ തുടങ്ങി .മാഷ് അവളെ കമഴ്ത്തി കിടത്തി പുറത്തും തലയിലും പതുക്കെ തലോടി കൊടുത്തു.മാഷ് ഒരു മാല മണി എടുത്ത് സ്പ്രിങ്ങിന്റെ അറ്റത്ത് ഉറപ്പിച്ച് അവളോട് എഴുന്നേറ്റ് നില്ക്കാൻ പറഞ്ഞു.ആദ്യം രണ്ടു തവണ വീണു എങ്കിലും പിന്നെ കാലുകൾ കുത്തി ഞൊണ്ടി ഞൊണ്ടി നടക്കാൻ തുടങ്ങി.തനിക്ക് പഴയതുപോലെ നടക്കാൻ സാധിക്കുന്നത് കണ്ട് അത്ഭുതപെട്ട അവൾ മാഷിനെ നോക്കി.മാഷ് അവളെ കൂടുതൽ കൂടുതൽ നടക്കാനായി പ്രോത്സാഹിപ്പിച്ചു.തെരേസ ഒരു ടാൻഗോ നർത്തകിയെ പോലെ മാഷിന്റെ ചുറ്റും നൃത്തം ചെയ്യുന്ന പോലെ ഓടി നടക്കാൻ തുടങ്ങി.മാഷ് കൈതതാളമിട്ട് അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.നൃത്തത്തിന്റെ മൂർദ്ധന്യത്തിൽ അവൾ മാഷിന്റെ മൂക്കിന്റെ തുമ്പത്ത് പറന്നുവന്നിരുന്ന് ചുണ്ടിൽ ഒരുമ്മ കൊടുത്തു. ചുംബനത്തിലൂടെ സ്നേഹം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒഴുകുകയാണെന്ന് അവളെ കോരിയെടുത്തുകൊണ്ട് മാഷ് അവളോട് പറഞ്ഞു.
തെരേസ ധൈര്യപൂർവം മരക്കൊമ്പിലിരിക്കാനും പഴയ പോലെ പറക്കാനും കളിക്കാനും തുടങ്ങി.അവരുടെ ബന്ധം കൂടുതൽ കൂടുതൽ ദൃഢമായികൊണ്ടിരുന്നു.തെരേസ മാഷിനെ കാണാനായി എന്നും വരും.മാഷ് അവൾക്ക് പഴം കൊടുക്കും. ചിലപ്പോൾ 'അമ്മ പാടി തന്ന പാട്ട് അവൾ മാഷ്ക്ക് പാടി കൊടുക്കും .അവർ വർത്തമാനം പറയും.കാലിലെ സ്പ്രിങ് അയഞ്ഞാൽ മാഷ് അത് ശരിയാക്കി കൊടുക്കും. അങ്ങനെ അവരുടെ സ്നേഹബന്ധം വളർന്നുകൊണ്ടിരുന്നു.ഇപ്പോൾ മാഷ് കണ്ണാടിയിൽ തീരെ നോക്കാതെ ആയി.
അങ്ങനെയിരിക്കെ ഒരു ദിവസം തെരേസ വറുതുണ്ണി മാഷുടെ വീടിന് മുകളിൽ കൂടി പറന്നു പോകുകയായിരുന്നു. വീടിനുമുൻപിൽ പതിവില്ലാതെ ഒരാൾകൂട്ടം.തെരേസ നോക്കുമ്പോൾ മാഷേ മുറ്റത്ത് ഇറക്കി കിടത്തിയിരിക്കുന്നു.കൈയ് രണ്ടും ഒരു വെള്ള തുണികൊണ്ട് കൂട്ടി കെട്ടി ഒരു ചെറിയ മരകുരിശും പിടിച്ച് കിടക്കുന്ന മാഷേ കണ്ട തെരേസ വേഗം താഴേക്ക് പറന്നിറങ്ങി.ആദ്യം മാഷുടെ കൈയിലെ കുരിശിൽ ഇരുന്ന് മാഷേ നോക്കി എന്തൊക്കെയോ ചിലച്ചു.മാഷ് മറുപടി ഒന്നും പറഞ്ഞില്ല.അപ്പോഴേക്കും ആരൊക്കെയോ "തത്ത... തത്ത ..." എന്ന് പറഞ്ഞ് ബഹളം വക്കാനും അവളെ ഓടിക്കാനും തുടങ്ങി.അവൾ തൊട്ടടുത്ത മരക്കൊമ്പിലേക്ക് പറന്നു.മാഷേ കാണാൻ വരുന്നവരുടെ തിരക്കുകണ്ടപ്പോൾ ജീവനുള്ളവരേക്കാൾ മരിച്ചവരെയാണ് മനുഷ്യർക്ക് കാണാൻ താല്പര്യം എന്ന് തെരേസക്ക് തോന്നി.മാഷുടെ ശരീരം സെമിത്തേരിയിലേക്കു എടുക്കാൻ നേരം മകൻ വന്നു മൂർദ്ധാവിൽ ചുംബിച്ചു. മാഷിൽ നിന്നുള്ള സ്നേഹത്തിന്റെ പ്രവാഹം നിലച്ചതായി തെരേസക്ക് മനസിലായി.അവൾ ദൂരേക്ക് പറന്നുപോയി.
അന്ന് രാത്രി അപ്പന്റെ മുറി വൃത്തിയാക്കിക്കൊണ്ടിരുന്ന മകന് വിചിത്രമായ ഒരു പുസ്തകം കിട്ടി. തത്തകളുടെ നിഃഘണ്ടു എന്ന് എഴുതിയിരിക്കുന്ന പുസ്തകം മറിച്ചുനോക്കുമ്പോൾ ആദ്യ പേജിൽ ഏതോ കോഡ് ഭാഷയിൽ എന്തോ എഴുതി വച്ചിരുന്നതായി കണ്ടു .നിഃഘണ്ടുവിന്റെ അടുത്ത പേജുകൾ മറിച്ചുനോക്കി എഴുതിവച്ചിരിക്കുന്ന വാക്കുകളുടെ അർഥം മനസിലാക്കി അത് വായിച്ച മകൻ ഒന്ന് ഞെട്ടി.
അതിങ്ങനെയാണ് "വരൂ... നമുക്ക് തത്തകളുടെ ഭാഷ പഠിക്കാം" വറുതുണ്ണി മാഷ് .അത് വായിച്ച മകൻ അറിയാതെ വിയർക്കാൻ തുടങ്ങി . അയാൾ സ്വയം ഒന്ന് കണ്ണാടിയിലേക്ക് നോക്കി , അപ്പോൾ അയാളുടെ തലമുടിയിൽ ഒരു ഭാഗ്യനര വീണിരിക്കുന്നതായി കണ്ടു.പെട്ടന്ന് കൈയിലിരുന്ന പുസ്തകം വിറക്കാൻ തുടങ്ങി. പുറത്തെ ഇരുട്ടിലൂടെ ഒരു കൂട്ടം തത്തകൾ തന്റെ നേരെ പറന്ന് വരുന്നതായും അയാൾക്ക് തോന്നി.