അന്തപ്പേട്ടന്‍

പണ്ട് പണ്ട് പണ്ട് ...വളരെ പണ്ട് ..എന്നുവച്ചാല്‍  ഞാന്‍ ആദ്യമായി കള്ളിമുണ്ട് ഉടുത്ത് തുടങ്ങുന്നതിനും മുന്‍പ്. ഞങ്ങളുടെ നാട്ടില്‍ അന്തപ്പേട്ടന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു .ഞങ്ങളുടെയൊക്കെ മാര്‍ഗദര്‍ശിയും റോള്‍ മോഡലും എല്ലാം അന്ന് അന്തപ്പെട്ടനയിരുന്നു .അന്തപ്പേട്ടന്‍ വൈകീട്ട് സ്കൂളിനു അടുത്തുള്ള പാലത്തില്‍ വന്നിരുന്നു ഞങ്ങള്‍ക്ക് ഒരുപാട് കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട് .അതില്‍  ഒരെണ്ണം  ഞാനിവടെ കോറിയിടുന്നു.

അന്തപ്പേട്ടനെ കുറിച്ച് പറയാം .കണ്ടാല്‍ ആറടി പൊക്കം തോന്നും,  ഓവല്‍ ഷേപ്പിലുള്ള തല ,വടിപോലത്തെ ശരീരം .പഴയ മോഡല്‍ കറുത്ത ഫ്രെമുള്ള കട്ടി കണ്ണട അന്തപ്പേട്ടന്റെ ട്രേഡ് ‌ മാര്‍ക്കാണ്..അന്തപ്പേട്ടന്റെ സുഹൃത്തുക്കള്‍ എല്ലാം ഗോള്‍ഡെന്‍ ഫ്രാമിലേക്ക് മാറിയപ്പോഴും അന്തപ്പേട്ടന്‍ ഈ ഓള്‍ഡെന്‍ ഫ്രേമില്‍ തന്നെ ഉറച്ചു നിന്നു.ഒരു പഴയ വെള്ള  മുണ്ട് ,വെള്ള ഷര്‍ട്ട് ഇതാണ് അന്തപ്പേട്ടന്റെ ഇഷ്ട്ട  വേഷം .മുണ്ട് എപ്പോഴും മടക്കി കുത്തിയിരിക്കും ,ഇരിക്കുമ്പോഴും .

നാട്ടിലെ കൊള്ളാവുന്ന പണക്കാരില്‍ ഒരുവനാണ് ഫ്രാന്‍സിസ് മുതലാളി . മുതലാളിക്ക് നിലമ്പൂരില്‍  കുറച്ചു തോട്ടം ഉണ്ട് .റബ്ബര്‍ ,കുരുമുളക് ,വഴ ..എന്നിങ്ങനെ ചെറുവക കൃഷികള്‍ ഒക്കെയായി ഒരു തോട്ടം .അവിടെയായിരുന്നു അന്തപ്പേട്ടന് ജോലി .റബ്ബര്‍ വെട്ടും ,പട്ടയടിയുമായ് നിലബൂര്‍ കൂടിയിരുന്ന അന്തപ്പേട്ടന്‍  മാസത്തില്‍ ഒരിക്കല്‍മാത്രമേവീട്ടില്‍വന്നിരുന്നുള്ളൂ. അങ്ങനെയിരിക്കെ ആരൊക്കെയോ ചേര്‍ന്ന് അന്തപേട്ടനെകൊണ്ട് ഒരു കല്യാണം കഴിപിച്ചു .അങ്ങനെ സെലിനെടത്തിയാര് അന്തപേട്ടന്റെ സഹദര്‍മിണിയായി ചാര്‍ജെടുത്തു.
അന്തപ്പേട്ടന്‍ സെലിനെടത്തിയാരെ കെട്ടിയെ പിന്നെ ആഴ്ചയില്‍ ഒരു തവണ വച്ച് വീട്ടില്‍ വരാന്‍ തുടങ്ങി. വയ്കാതെ അന്തപ്പന്‍ സെലിന production സിന്റെ ആദ്യ പടം റിലീസായി ജോണികുട്ടി.ജോണികുട്ടിക്ക് ശേഷം ഒരു പടം പെട്ടിയില്‍ ഇരുന്നു തന്നെ പൊട്ടിയപ്പോള്‍ അന്തപ്പേട്ടന്‍ production  കമ്പനി നിര്‍ത്തി .
ജോണികുട്ടി  പച്ചകറി വിറ്റ് പത്തു കാശു കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ അന്തപ്പേട്ടന്‍ റബ്ബര്‍ വെട്ടും നിര്‍ത്തി.
പിന്നെ അന്തപ്പേട്ടന്‍ എങ്ങും പോയിട്ടില്ല ,സ്ഥിരമായി വീട്ടിലാണ്‌ .രാവിലെ സ്കൂളിന്റെ മുന്പിലെ ഗോപിയേട്ടന്റെ ചായക്കടയില്‍ വന്നു ചായ കുടിക്കും ,പിന്നെ കുറച്ചു നേരം വെടി പറഞ്ഞിരിക്കും .പിന്നെ വൈകുനേരം വരെ കഠിനമായ    വിശ്രമം ......
അന്തപ്പേട്ടന്‍ വൈകുനേരങ്ങളില്‍ ഗോപിയെട്ടനെന്റെ ചായക്കടയുടെ അപ്പുറത്തുള്ള പാലത്തില്‍ വന്നിരുന്നു പറഞ്ഞ കഥകള്‍ ഒരുപാടുണ്ട് .അതില്‍ പലതും നാട്ടില്‍ ഹിറ്റാണ്.
ഈ കഥ നടക്കുമ്പോള്‍ അന്തപ്പേട്ടന് നിലമ്പൂര്‍ ഫ്രാന്‍സിസ് മുതലാളിയുടെ തോട്ടത്തില്‍ ആണ്  ജോലി. രാവിലെ  റബ്ബര്‍ വെട്ട്,കഴിഞ്ഞാല്‍ പിന്നെ  അന്തപ്പന്‍ ബ്രാന്‍ഡ്‌ പട്ട ചാരായത്തിന്റെ സൂപ്പെര്‍ വിഷന്‍ ,അങ്ങനെ ശാന്തവും സുന്ദരവുമായി ജീവിതം പോയികൊണ്ടിരുന്ന കാലം.അന്തപ്പേട്ടന്‍ അന്നൊക്കെ  ചന്തയില്‍  പോയാല്‍ അരിവങ്ങിയില്ലേലും രണ്ടുണ്ട ശര്‍ക്കര വാങ്ങാതെ തിരിച്ചു വരില്ല .അന്തപ്പെട്ടനും പട്ടച്ചാരായവും പിരിയാന്‍ വൈയാത്ത അത്ര അഗതമായ പ്രണയത്തിലായിരുന്ന അന്ന്.
.പകല്‍ വാറ്റുന്ന പട്ട വീശി  രാത്രി സുഖമായി  ഒരുറക്കം .അതാണ് അന്തപ്പെട്ടനന്റെ രീതി .റബ്ബര്‍ ഷീറ്റ് ഉണക്കുന്ന പോകകൂടിനു അടുത്തുള്ള ചെറിയ മുറി അതാണ് അന്തപ്പേട്ടന്റെ താവളം അഥവാ ഡിസ്റ്റിലറി  ലാബ്‌ .അവിടെ എല്ലാം സെറ്റപ്പാണ് വറ്റാന്പയോഗിക്കുന്ന  കാലം  മുതല്‍ ഊറ്റനുപയോഗിക്കുന്ന പൈപ്പ് വരെ .വാറ്റിനു ടചിങ്ങുസു ഒന്നും ഇല്ലെങ്കില്‍ അന്തപ്പേട്ടന്‍ പോകകൂട്ടിലെ  റബ്ബറിന്റെ മണം മൂക്കിലേക്ക് ആഞ്ഞു വലിക്കും എന്നിട്ട് തുള്ളി തുള്ളിയായി അടിച്ചു തീര്‍ക്കും അതാണ് അന്തപ്പേട്ടന്റെ രീതി .
 ഒരു ദിവസം രാത്രി പതിവുപോലെ അന്തപ്പേട്ടന്‍ പതിവ് കലാപരിപാടികളില്‍ മുഴുകിയിരിക്കുന്ന നേരം .പുറത്തു കുറേശെ കാറ്റു വീശുന്നുണ്ട് .അന്തപ്പേട്ടന്‍ ആദ്യത്തെ ഗ്ലാസ്സ് കാലിയാക്കി അടുത്തത് ഒഴിക്കുമ്പോള്‍ തോട്ടത്തിന്റെ പുറകില്‍ നിന്നു ഒരു ശബ്ദം .എന്തോ മറിഞ്ഞു വീഴുന്ന പോലെ .ആരോ തോട്ടത്തില്‍ കടന്നിട്ടുണ്ട്, അന്തപ്പേട്ടന്‍ മനസ്സില്‍ പറഞ്ഞു .
ചാടിയെഴുനേറ്റു ടോര്‍ച്ച് എടുത്തു  മുറ്റത്തേക്ക് ഇറങ്ങി .പാതി മങ്ങിയ കണ്ണുകള്‍ ചിമ്മി തുറന്നുകൊണ്ട് അന്തപ്പേട്ടന്‍ തോട്ടത്തിലേക്ക് നോക്കി .ഓണത്തിന് കുല വെട്ടാന്‍ നിര്‍ത്തിയ വാഴകള്‍ പലതും ഓടിച്ചു മറിച്ചിട്ടിരിക്കുന്നു.അത്തവണത്തെ വഴാകൃഷി ഒട്ടുമുക്കാലും നശിപ്പിച്ചിരിക്കുന്നു .കോപം കത്തി ജ്വലിക്കുന്ന കണ്ണുകളോടെ അന്തപ്പേട്ടന്‍ ആക്രോശിച്ചുകൊണ്ട് ചോദിച്ചു ,
 "ആരാട അത് ?"
അധികം താമസിച്ചില്ല ,വഴകൂട്ടതിനിടയില്‍ നിന്നും ഒരാള്‍  പതിയെ തല പൊക്കി എഴുനേറ്റു നിന്നു .

ഒരു ഒറ്റയാന്‍ .

അന്തപ്പേട്ടന്‍ അടിച്ച പട്ടയൊക്കെ  മുണ്ട് നനച്ചു ഒരുനിമിഷം കൊണ്ട് പുറത്തേക്കൊഴുകി .കാലില്‍ ഒരു നനവ്‌ പടര്‍ന്നപ്പോഴാണ് അന്തപ്പേട്ടന് സ്ഥലകാല ബോധം ഉണ്ടായതു .ബോധം പോകും മുന്പ് അന്തപ്പേട്ടന്‍ ഓടി പുകപുരക്കകതുകയറി കതകടച്ചു .രാത്രി ഒറ്റക്കയ്  ഒരു ഒറ്റയാന്റെ മുന്പില്‍ .....ഇനി എന്ത്  ചെയ്യും .അന്തപ്പേട്ടന്റെ ശ്വാസം പോലും പുറത്തേക്കു പോകാതായി,അന്തപ്പേട്ടന്‍ കഷ്ട്ടപെട്ടു ശ്വസിക്കാന്‍ ശ്രമിച്ചു .മനസ്സ് ശാന്തമാക്കാന്‍  പട്ട ചാരായത്തിനായി തിരഞ്ഞു .അപ്പോഴാണ് വാറ്റാന്‍ കൊണ്ടുവന്നു വച്ച ശര്‍ക്കര ഉണ്ടകള്‍ അന്തപ്പേട്ടന്റെ കണ്ണില്‍ പെട്ടത് .ശര്‍ക്കര കണ്ട അന്തപ്പേട്ടന്‍  ,ആപ്പിള്‍ കണ്ട ന്യൂട്ടണ്‍ ചേട്ടനെ പോലെ ഒരു നിമിഷം ചിന്തിച്ചു.അന്തപ്പേട്ടന്റെ  തലയിലും  ഒരു ബള്‍ബു കത്തി .  അന്തപ്പേട്ടന്‍ പുകപുരയില്‍ നിന്നും ഒരു വടം തപ്പിയെടുത്തു ,ശര്‍ക്കര ഉണ്ടയും വടവും എടുത്തു നടന്നു . ....
വടത്തിന്റെ ഒരറ്റം  തെങ്ങില്‍ കെട്ടി, മറ്റേ അറ്റത്തു ശര്‍ക്കര ഉണ്ട കൊണ്ട്  പൊതിഞ്ഞു .എന്നീട്ടു ശര്‍ക്കര പൊതിഞ്ഞ വടത്തിന്റെ അറ്റം ആനയുടെ മുന്നിലേക്ക്‌ എറിഞ്ഞു കൊടുത്തു .അന്തപ്പേട്ടന്‍ തെങ്ങിന്റെ പിന്നില്‍ മറഞ്ഞിരുന്നു.ആന ശര്‍ക്കരയുടെ മണം പിടിച്ചു വന്നു ,ശര്‍ക്കര പൊതിഞ്ഞ വടത്തിന്റെ അറ്റം വായിലേക്ക് വച്ച് തിന്നാന്‍ തുടങ്ങി .ആന ശര്‍ക്കര മുഴുവന്‍ തിന്നു ഒപ്പം വടവും .

ശര്‍ക്കരയുടെ രുചി വായില്‍ നിന്നു ഇറങ്ങിയപ്പോള്‍ വയറിനകത്ത്‌ കിടന്ന വടം ഉറഞ്ഞു  വയറു വേദനിക്കാന്‍ തുടങ്ങി .വായിലൂടെ വയറ്റിലോട്ടു പോകുന്ന വടം തുമ്പി കൊണ്ട് വലിച്ചു പുറത്തിറക്കാന്‍ ആന ഒന്ന് ശ്രമിച്ചു നോക്കി,പക്ഷെ വേദന കാരണം  ആ ശ്രമം ഉപേക്ഷിച്ചു.വയറ്റില്‍ കിടന്ന വടം മുക്കി മുക്കി പുറത്താക്കാനായി ആനയുടെ അടുത്ത ശ്രമം .ഒരറ്റം തെങ്ങില്‍  കെട്ടിയ വടത്തിന്റെ മറ്റേ അറ്റം ആന മുക്കി മുക്കി ബാക്കിലൂടെ പുറത്തേക്കു തള്ളി ,ഒപ്പം അല്‍പ്പം പിണ്ഡവും .ഇത് കണ്ടു നിന്ന അന്തപ്പേട്ടന്‍ തെങ്ങിന്റെ മറവില്‍ നിന്നു ഓടി വന്നു,പുറത്തേക്കു വന്ന വടത്തിന്റെ  അറ്റം അന്തപ്പേട്ടന്‍ തന്റെ കോഴി മസിലുകൊണ്ട് ആഞ്ഞു വലിച്ചു  ടൈറ്റാക്കി അടുത്തുള്ള മുരുക്ക് മരത്തില്‍ കെട്ടി . തെങ്ങില്‍ നിന്നു മുരുക്കിലേക്ക് വലിച്ചു കെട്ടിയ വടത്തില്‍,ഉണക്കാനിട്ടിരിക്കുന്ന തുണി പോലെ  ആന കിടന്നു കറങ്ങി......
അന്തപ്പേട്ടന്‍ ബാലെന്‍സ് ഉണ്ടായിരുന്ന പട്ട അടിച്ചു തീര്‍ത്തു .സുഖമായി കിടന്നുറങ്ങി .രാവിലെ ഉണര്‍ന്നു നോക്കുബോഴേക്കും ആന ചെരിഞ്ഞു എന്നാണ് കഥയുടെ ക്ലൈമാക്സ്‌ .

കുറിപ്പ് :
അന്തപ്പേട്ടന്‍  ഒറ്റയനെ കണ്ടിട്ടുണ്ടോ  എന്ന് പോലും ഞങ്ങള്‍ക്ക് സംശയം ഉണ്ടെങ്കിലും,അന്തപ്പേട്ടന്റെ കഥകള്‍ ഞങ്ങള്‍ക്കെല്ലാം  വലിയ ഇഷ്ട്ടമായിരുന്നു .to ഹരിഹര്‍ നഗറില്‍ മുകേഷ് "ആന കുത്താന്‍ വന്നാല്‍ എന്ത്  ചെയ്യും?" എന്ന് ചോദിക്കുന്നത് കേട്ടപ്പോള്‍ ,എനിക്ക് അറിയാതെ ഞങ്ങളുടെ അന്തപ്പേട്ടനെ ഓര്‍മ്മ  വന്നു ഒപ്പം  അന്തപ്പേട്ടന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്ന കഥകളും .

  1. gravatar

    # by Anoop - April 30, 2010 at 12:14 AM

    ഈ അന്തപ്പേട്ടന്‍ കൊള്ളാലോ !!

  2. gravatar

    # by പട്ടേപ്പാടം റാംജി - April 30, 2010 at 12:23 AM

    അവതരണം വളരെ നന്നായതുകൊണ്ട് നല്ല വായന സുഖം.
    ഒറ്റ ശ്വാസത്തില്‍ വായിച്ചു.
    ആശംസകള്‍.

  3. gravatar

    # by എറക്കാടൻ / Erakkadan - April 30, 2010 at 7:47 PM

    ഹി...ഹി പാവം അന്തപ്പേട്ടന്‍

  4. gravatar

    # by കൂതറHashimܓ - May 1, 2010 at 4:18 PM

    ന്റപ്പോ... അന്തപ്പേട്ടന്‍ കൊള്ളാലോ,
    അല്ല ആനപിണ്ടം കയ്യില്‍ ആയിക്കാണില്ലേ വടത്തിന്റെ മറ്റേ അറ്റം പിടിച്ചപ്പോ... അയ്യേ..!!
    ഹ അഹ് ഹ ഹാ

  5. gravatar

    # by വിശ്വസ്തന്‍ (Viswasthan) - May 1, 2010 at 8:28 PM

    അനൂപ്‌ ,പാട്ടേപാടം ,ഏറക്കാടന്‍,കൂതറ ....ഇങ്ങനെ അഭിപ്രായങ്ങള്‍ തുറന്നെഴുതിയതിനു നന്ദി ,ഈ പണി നിര്‍ത്തണ്ട ....

    വടത്തിന്റെ മറ്റേ അറ്റം പിടിച്ചപ്പോ ആനപിണ്ടം കയ്യില്‍ ആയികണ്‌മോ എന്നു സംശയം ഉണ്ടെങ്കില്‍ ,കൂതറ അവസരം കിട്ടുമ്പോള്‍ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് പറ ...ഹഹാഹഹഹ

  6. gravatar

    # by Anil cheleri kumaran - May 2, 2010 at 12:21 PM

    ആനപിടുത്തം കലക്കി.

  7. gravatar

    # by Manoraj - May 3, 2010 at 1:17 AM

    കഥ നന്നായി.. നല്ല എഴുത്ത്. .