മലകളുടെ സ്വന്തം നാട്
Posted by SINTO C JOSE in ഫോട്ടോ on Sunday, October 31, 2010
ഇത് ഒമാനില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ ..
നിറയെ സുന്ദരികളായ മലകള്‍ നിരന്നു നില്ക്കുന്ന ഒമാന്‍ ...തൊട്ടുരുമി നില്ക്കുന്ന മലകള്‍ മുഖം തിരിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ ഇവര്‍ പരസ്പരം സംസരിക്കുകയാണോ എന്ന് തോന്നും .....
പകല്‍ വെയിലേറ്റു പൊള്ളി നില്ക്കുന്ന ഇവരുടെ ദേഹത്ത് ഒരു തുള്ളി വെള്ളം വീണാല്‍ ഇവരെല്ലാം കിലുകിലെ ചിരിക്കും ,ചിലപ്പോള്‍ പാറ കല്ലുകള്‍ ഉരുട്ടി താഴേക്കിട്ടു കളിക്കും .ഇവരെ വിശ്വസിച്ചു ഇവരുടെ തണലില്‍ കൃഷി ചെയ്തും കാലി വളര്‍ത്തിയും കഴിയുന്ന ഒമാന്‍ ജനത .
കഴുത്തിന് പിടിച്ചോളൂ പക്ഷെ ചെവിയില്‍ തൊടരുത് (Photos)
Posted by SINTO C JOSE in ഫോട്ടോ on Monday, October 25, 2010
ബാല്‍ക്കണിയില്‍ വിരിഞ്ഞ ചെമ്പരത്തി പൂക്കള്‍
Posted by SINTO C JOSE in കഥ on Saturday, August 28, 2010
സോഫ്റ്റ് വെയർ എന്‍ജിനീയര്‍ ഓണത്തിനു പറഞ്ഞിരുന്ന ലീവു
ശരിയായതിന്റെ ത്രില്ലിലണ് പുള്ളി ഇപ്പോൾ. ഇന്ന് (വെള്ളിയാഴ്ച)
വൈകീട്ട് ഡ്യുട്ടി കഴിഞ്ഞ് നേരെ നട്ടിലെക്ക് തിരിക്കാനുള്ള
പരിപാടിയിലണ് സുജിത്ത് .ഏഴരക്ക് രാജഹംസയിൽ
ഒരു ടിക്കെറ്റും ബുക്ക് ചെയ്തീട്ടുണ്ട്.സമയം അഞ്ച് മണിയയി ,ഡ്യുട്ടി
തീരാൻ ഇനി ഒരു മണിക്കൂർ കൂടി ഉണ്ട്. സുജിത്ത് കംമ്പ്യുട്ടറിന്റെ മുൻപിൽ വെറുതെ ഇരുന്നു.പണികളെല്ലാം നേരത്തെ തീർത്ത് വച്ച്തുകൊണ്ട് നെറ്റിൽ കയറി നേരെ മൊസില്ല ഓപ്പെൺ ചെയ്തു.അഡ്രസ്സ് ബാറിൽ മലയാളം ഫൺ എന്ന് റ്റൈപ്പ് ചെയ്തു.മലയാളം ഫൺ സൈറ്റ് ഒപ്പണായി.മലയാളം ഫണില്‍ "എന്റെ ഗ്രാമത്തില്‍"ക്ലിക്ക് ചെയ്തു ,"ഓണച്ചിത്രങ്ങളില്‍" ക്ലിക്ക് ചെയ്തു അങ്ങനെ കുറച്ചു പോസ്റ്റുകള്‍ ഓപ്പണ്‍ ചെയ്തു.ചക്ക വിളഞ്ഞു നിൽക്കുന്ന പ്ലാവും,മുറ്റത്ത് ഓടി കളിക്കുന്ന പൈ കുട്ടിയും,പച്ച വിരിച്ച പാടങ്ങളും…എല്ലാം മോണിറ്ററില്‍ തെളിഞ്ഞു.അവന്റെ മനസ്സ് നാട്ടിലേക്കു സഞ്ചരിക്കാന്‍ തുടങ്ങി .പച്ച പിടിചു കിടക്കുന്ന പാടങ്ങളും,മുറ്റത്ത് വിരിഞ്ഞ് നിൽക്കുന്ന പൂക്കളും എല്ലാം അവന്റെ മനസ്സിലേക്ക് ഓടിഎത്തി.
ഓടി ഡോര്‍ തുറന്നു .തണല്‍ കിട്ടന് കെട്ടിയ തുണി മറ മാറ്റി നോക്കി .വാടി തളര്‍ന്നു നിന്നിരുന്ന ചെടി അല്‍പ്പം ഉഷാറായിട്ടുണ്ട് .തളര്‍ന്ന ഇലകളെല്ലാം അല്‍പ്പം നിവര്‍ന്നു നില്‍ക്കുന്നുണ്ട് .സുജിത്തിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി ,കഷ്ട്ടപെട്ടു എഴുതിയ s .s .l .c പരീക്ഷ പസ്സായതിലും സന്തോഷം ,അവന് നേരെ അമ്മക്ക് ഫോണ്‍ ചെയ്തു .
"അമ്മെ ..അവിടന്ന്... കൊണ്ട് വന്ന ...ചെമ്പരത്തി.. പിടിച്ചു ..ഇപ്പൊ അതിന്റെ ഇലയൊക്കെ വിരിഞ്ഞു നില്‍ക്കുന്നുണ്ട് .."
അമ്മ പതുക്കെ ഒന്ന് മൂളി ,
സുജിത്ത് പിന്നെയും പലതും പറഞ്ഞു കൊണ്ടിരുന്നു .ഇല വാടിയതും ,സ്വപ്നം കണ്ടതും അങ്ങനെ അങ്ങനെ ഓരോന്ന് .....
അന്തപ്പേട്ടന്
Posted by SINTO C JOSE in കഥ on Wednesday, April 28, 2010
അന്തപ്പേട്ടനെ കുറിച്ച് പറയാം .കണ്ടാല്‍ ആറടി പൊക്കം തോന്നും, ഓവല്‍ ഷേപ്പിലുള്ള തല ,വടിപോലത്തെ ശരീരം .പഴയ മോഡല്‍ കറുത്ത ഫ്രെമുള്ള കട്ടി കണ്ണട അന്തപ്പേട്ടന്റെ ട്രേഡ് മാര്‍ക്കാണ്..അന്തപ്പേട്ടന്റെ സുഹൃത്തുക്കള്‍ എല്ലാം ഗോള്‍ഡെന്‍ ഫ്രാമിലേക്ക് മാറിയപ്പോഴും അന്തപ്പേട്ടന് ഈ ഓള്‍ഡെന്‍ ഫ്രേമില്‍ തന്നെ ഉറച്ചു നിന്നു.ഒരു പഴയ വെള്ള മുണ്ട് ,വെള്ള ഷര്‍ട്ട് ഇതാണ് അന്തപ്പേട്ടന്റെ ഇഷ്ട്ട വേഷം .മുണ്ട് എപ്പോഴും മടക്കി കുത്തിയിരിക്കും ,ഇരിക്കുമ്പോഴും .
അന്തപ്പേട്ടന് സെലിനെടത്തിയാരെ കെട്ടിയെ പിന്നെ ആഴ്ചയില്‍ ഒരു തവണ വച്ച് വീട്ടില്‍ വരാന്‍ തുടങ്ങി. വയ്കാതെ അന്തപ്പന് സെലിന production സിന്റെ ആദ്യ പടം റിലീസായി ജോണികുട്ടി.ജോണികുട്ടിക്ക് ശേഷം ഒരു പടം പെട്ടിയില്‍ ഇരുന്നു തന്നെ പൊട്ടിയപ്പോള്‍ അന്തപ്പേട്ടന് production കമ്പനി നിര്‍ത്തി .
ഈ കഥ നടക്കുമ്പോള്‍ അന്തപ്പേട്ടന് നിലമ്പൂര്‍ ഫ്രാന്‍സിസ് മുതലാളിയുടെ തോട്ടത്തില്‍ ആണ് ജോലി. രാവിലെ റബ്ബര്‍ വെട്ട്,കഴിഞ്ഞാല്‍ പിന്നെ അന്തപ്പന് ബ്രാന്‍ഡ് പട്ട ചാരായത്തിന്റെ സൂപ്പെര് വിഷന്‍ ,അങ്ങനെ ശാന്തവും സുന്ദരവുമായി ജീവിതം പോയികൊണ്ടിരുന്ന കാലം.അന്തപ്പേട്ടന് അന്നൊക്കെ ചന്തയില്‍ പോയാല്‍ അരിവങ്ങിയില്ലേലും രണ്ടുണ്ട ശര്‍ക്കര വാങ്ങാതെ തിരിച്ചു വരില്ല .അന്തപ്പെട്ടനും പട്ടച്ചാരായവും പിരിയാന്‍ വൈയാത്ത അത്ര അഗതമായ പ്രണയത്തിലായിരുന്ന അന്ന്.
ആന ഫിറ്റാണോ...?
Posted by SINTO C JOSE in ഫോട്ടോ on Saturday, April 24, 2010
ഞാനെവിടാ നില്‍ക്കണ്ടേ ...?
ചെവിയുടെ പുറകില്‍ ചെറിയ ചൊറിച്ചില്‍ ,ഒന്ന് നോക്ക്യേ ...!
അവിടെ തന്നെ
ഒന്ന് കൂടി അമര്‍ത്തി മാന്തി താ .
ടാ ശശിയെ ഒന്ന് നന്നായി മാന്തി കൊടുത്തെ .
ചെവി വലിച്ചു പൊട്ടിക്കല്ലേ !!!!!!!!!
ഒരു യാത്രയുടെ ഓര്‍മയ്ക്ക്
Posted by SINTO C JOSE in കഥ on Thursday, February 18, 2010