ഇതൊരു പുതിയ തുടക്കമാണ്.ഒരാളുടെ ബ്ലോഗില്‍
മറ്റൊരാള്‍ എഴുതിയ പോസ്റ്റ് .ഞാനീ പരീക്ഷണത്തിന് ഇവിടെ തുടക്കം കുറിക്കുന്നു.എന്റെ ബ്ലോഗിലെ ഒരു ഫോളോവര്‍ ആയ റിയാസ് എന്ന സുഹൃത്ത് അയച്ചുതന്ന ഒരു പോസ്റ്റ് ഞാനിവിടെ പബ്ലിഷ് ചെയുന്നു.ഒഴിമുറി എന്ന ചിത്രത്തെക്കുറിച്ച് റിയാസ് എഴുതിയ അഭിപ്രായം നിങ്ങള്‍ക്ക് ഇവിടെ വായിക്കാം,അഭിപ്രായം രേഖപെടുത്താം.
സിനിമയിലെ ഒരു ഡയലോഗിലൂടെ തന്നെ തുടങ്ങാം
"പത്തു മാസം കൊണ്ട് ഒരു സ്ത്രീക്ക് ഒരമ്മയാകാം ... പക്ഷെ
മനസ്സ് കൊണ്ട് ഒരച്ചനാകാന്‍............... ?
മലയാളിക്ക് ഓര്‍മിക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങളുണ്ട്.
ഏതൊക്കെ എന്ന് ചോദിച്ചാല്‍ എല്ലാവരും പറയും പദ്മരാജന്റെ
സിനിമ, ഭരതന്റെ സിനിമ എന്നൊക്കെ. അതെല്ലാം വളരെ നല്ല
സിനിമകള്‍ തന്നെ പക്ഷെ എന്തുകൊണ്ട് ഈ കാലഘട്ടത്തില്‍
ഒരു നല്ല സിനിമ ജനിക്കുന്നില്ല എന്നതിനുള്ള പൂര്‍ണ്ണ
മറുപടിയാണ് മധുപാലിന്റെ 'ഒഴിമുറി"...
ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പികാത്ത അശ്ലീല
സംഭാഷണങ്ങളും , ചളിച്ച കോമടിയും തിക്കി നിറച്ചു ന്യൂ
ജനറേഷന്‍ എന്നൊരു ലേബലും ഒട്ടിച്ചു വിടുന്ന പല
സിനിമകള്‍ക്കും നേരയുള്ള ഒരു ചോദ്യ ചിഹ്നം തന്നെയാണ്
ഒഴിമുറി എന്ന് തീര്‍ത്തു പറയാം,കാരണം ഈ സിനിമയില്‍ അച്ഛന്‍
ഉണ്ട്, അമ്മയുണ്ട് , മകനുണ്ട് ,മകളുണ്ട്..അങ്ങിനെ നിത്യ
ജീവിതത്തില്‍ നമ്മള്‍ സ്നേഹിക്കുന്ന എല്ലാവരുമുണ്ട്.
അതിലുപരി ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ വില
ഒട്ടും നിറം മങ്ങാതെ വരച്ചു കാണിക്കാന്‍ മധുപാലിനു
കഴിഞ്ഞിരിക്കുന്നു. ഇത് തന്നെയാണ് ഈ സിനിമയുടെ
പ്രത്യകത.കഥ പറയുന്ന കാലം പഴയതാണെങ്കിലും , കേരളത്തില്‍
ഹര്‍ത്താല്‍ പോലെ നടക്കുന്ന മറ്റൊരു ഉത്സവമാണല്ലോ ഇന്ന്
divorce ..അതിന്റെ കാര്യകാരണങ്ങളിലേക്ക് വ്യക്തമായ
ദിശാബോധത്തോടെ സമീപിക്കാന്‍ ഈ ചിത്രത്തിന്
കഴിഞ്ഞീട്ടുണ്ട് ...
ചിത്രത്തിന്റെ ക്ലൈമാക്സില്‍ തിരക്കഥാകൃത്ത് ചിന്തികുന്നതുപോലെ
എല്ലാവര്‍ക്കും ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്
അറിയാതെ ആഗ്രഹിച്ചു പോകുന്നു...
നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഒട്ടും സമയം
കളയാതെ ഈ സിനിമ കാണുക, നിങ്ങള്‍ക്കിതിലെ കാഴ്ചകളും,
ആശയവും തീര്‍ത്തും പുതിയൊരു അനുഭവമായിരിക്കും...!!
റിയാസ്