മലകളുടെ സ്വന്തം നാട്

ഇത് ഒമാനില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ ..
നിറയെ സുന്ദരികളായ മലകള്‍ നിരന്നു നില്‍ക്കുന്ന ഒമാന്‍  ...തൊട്ടുരുമി നില്‍ക്കുന്ന മലകള്‍ മുഖം തിരിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ ഇവര്‍ പരസ്പരം സംസരിക്കുകയാണോ എന്ന് തോന്നും .....
പകല്‍ വെയിലേറ്റു പൊള്ളി നില്‍ക്കുന്ന ഇവരുടെ ദേഹത്ത് ഒരു തുള്ളി വെള്ളം വീണാല്‍ ഇവരെല്ലാം കിലുകിലെ ചിരിക്കും ,ചിലപ്പോള്‍ പാറ കല്ലുകള്‍  ഉരുട്ടി താഴേക്കിട്ടു കളിക്കും .ഇവരെ വിശ്വസിച്ചു ഇവരുടെ തണലില്‍ കൃഷി ചെയ്തും കാലി വളര്‍ത്തിയും കഴിയുന്ന ഒമാന്‍ ജനത .

























കഴുത്തിന് പിടിച്ചോളൂ പക്ഷെ ചെവിയില്‍ തൊടരുത് (Photos)



ഞങ്ങള് കൊച്ചല്ലേ ? ചെവിയില്‍ പിടിച്ചാല്‍ വേദനിക്കില്ലേ ...വേണേല്‍ അമ്മേടെ ചെവിയേല്‍ പിടിച്ചോ!


അല്‍ഫോന്‍സ(ചിഞ്ചു),ക്ലെമെന്റ് (കീച്ചു),ഫ്രാന്‍സിസ് (പ്രാഞ്ചി),മോളിക്കുട്ടി



ക്ലെമെന്റ് (കീച്ചു)


ഫ്രാന്‍സിസ് (പ്രാഞ്ചി)

മോളിക്കുട്ടി

അല്‍ഫോന്‍സ(ചിഞ്ചു)


പ്രാഞ്ചി വിത്ത്‌  മോളിക്കുട്ടി

ബാല്‍ക്കണിയില്‍ വിരിഞ്ഞ ചെമ്പരത്തി പൂക്കള്‍

സുജിത്തിന് ബാഗ്ലൂരാണു  ജോലിഒരു  .ടി കമ്പനിയിൽ 
 സോഫ്റ്റ് വെയർ എന്‍ജിനീയര്‍  ഓണത്തിനു പറഞ്ഞിരുന്ന ലീവു  
ശരിയായതിന്റെ ത്രില്ലിലണ് പുള്ളി ഇപ്പോൾഇന്ന് (വെള്ളിയാഴ്ച) 
വൈകീട്ട് ഡ്യുട്ടി കഴിഞ്ഞ്  നേരെ നട്ടിലെക്ക് തിരിക്കാനുള്ള 
 പരിപാടിയിലണ് സുജിത്ത് .ഏഴരക്ക് രാജഹംസയിൽ  
ഒരു ടിക്കെറ്റും ബുക്ക് ചെയ്തീട്ടുണ്ട്.സമയം അഞ്ച് മണിയയി ,ഡ്യുട്ടി 
 തീരാൻ ഇനി ഒരു മണിക്കൂർ കൂടി ഉണ്ട്. സുജിത്ത് കംമ്പ്യുട്ടറിന്റെ മുൻപിൽ വെറുതെ ഇരുന്നു.പണികളെല്ലാം നേരത്തെ തീർത്ത് വച്ച്തുകൊണ്ട്  നെറ്റിൽ കയറി നേരെ മൊസില്ല ഓപ്പെൺ ചെയ്തു.അഡ്രസ്സ് ബാറിൽ മലയാളം ഫൺ എന്ന് റ്റൈപ്പ് ചെയ്തു.മലയാളം ഫൺ സൈറ്റ് ഒപ്പണായി.മലയാളം ഫണില്‍ "എന്‍റെ ഗ്രാമത്തില്‍"ക്ലിക്ക് ചെയ്തു ,"ഓണച്ചിത്രങ്ങളില്‍" ക്ലിക്ക് ചെയ്തു അങ്ങനെ കുറച്ചു പോസ്റ്റുകള്‍ ഓപ്പണ്‍ ചെയ്തു.ചക്ക വിളഞ്ഞു നിൽക്കുന്ന പ്ലാവും,മുറ്റത്ത് ഓടി കളിക്കുന്ന പൈ കുട്ടിയും,പച്ച വിരിച്ച പാടങ്ങളുംഎല്ലാം മോണിറ്ററില്‍ തെളിഞ്ഞു.അവന്റെ മനസ്സ് നാട്ടിലേക്കു സഞ്ചരിക്കാന്‍ തുടങ്ങി .പച്ച പിടിചു കിടക്കുന്ന പാടങ്ങളും,മുറ്റത്ത് വിരിഞ്ഞ് നിൽക്കുന്ന പൂക്കളും എല്ലാം അവന്റെ മനസ്സിലേക്ക്  ഓടിഎത്തി.

ഇത്തവണ നാട്ടിൽ നിന്നും വരുബോൾ എന്തെങ്കിലും ഒരു ചെടി നാട്ടിൽ നിന്നു  കൊണ്ടു വരണം.അവന്‍ മനസ്സില്‍ പറഞ്ഞു.നാടിന്‍റെ ഭംഗിയുള്ള ,സുന്ദരിയായ ഒരു ചെടി .. എന്തു ചെടി കൊണ്ടുവരണം…അവന്‍ ആലോചിച്ചു .
മുക്കുറ്റി,ചെമ്പരത്തി,തുളസി,ചെമ്പകം ,മന്ദാരം , …....അങ്ങനെ ഒരു നീണ്ട ലിസ്റ്റ് .
അവസാനം ചെമ്പരത്തി തിരഞ്ഞെടുത്തു .
ചെമ്പരത്തി വക്കുകയാണെങ്കിൽ ഒരു വെറൈറ്റി ആയിരിക്കും.ഇവിടെ അധികം ആർക്കും പരിചയം കാണില്ല ചെമ്പരത്തിയെ.അതെ ഇവിടെ ഒരു ഗാർഡനിലും കാണാത്ത ചെടിയണ്  ചെമ്പരത്തി.കടും പച്ച ഇലകളും പച്ച കലർന്ന തവിട്ടു നിറത്തിലുള്ള് തണ്ടും രക്ത്ത്തിന്റെ നിറ്മുള്ള് പൂക്കളും ചെമ്പരത്തി മതി അവൻ തീർച്ചപെടുത്തി.
അപാർട്ട് മെന്റിന്റെ ബാൽക്കണിയിൽ വച്ചു കഴിഞ്ഞാൽ ആറാം നിലയിലായതുകൊണ്ട്  നല്ല സൂര്യ പ്രകാശവും കിട്ടും.എന്നും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ആദ്യം അതിനു കുറ്ച്ചു വെള്ളം ഒഴിക്കണം,പിന്നെ പൂ വിരിഞ്ഞോ എന്നു നൊക്കണംഅങനങനെ അവൻ ഒരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

സുജിത്ത് ഒരാഴ്ച്ച മുൻപ് വരെ ഫ്രണ്ട്സിന്റെ കൂടെ ആണ് താമസിച്ചിരുന്ന്തു.കല്യാണം ഉറപ്പിച്ച്തുകൊണ്ടു ഒരാഴ്ച മുൻപു ഇപ്പൊ താമസിക്കുന്ന പുതിയ ഫ്ലാറ്റിലേക്ക്  മാറിയതെ ഉള്ളൂ.ഇതു പഴയ റൂമിൽ നിന്നും ഒരുപട് ദൂരെയാണു .അതുകൊണ്ടു ആഴ്ചയിൽ ഒരു തവണ മത്രമേ പഴയ റൂമിൽ പൊകാറുള്ളു.മിക്കവറും റൂമിൽ ഒറ്റക്കായിരിക്കും.ആകെ ഒരു നേരം പോക്ക് വൈകീട്ട് വുട്ബിയുമായി സംസാരിക്കുന്നതാണ് .ആലോചിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല,സമയം ആറ് മണിയായി.
അവൻ വേഗം സിസ് റ്റം ലോഗ്ഗൊഫ്  ചെയ്തു.ബാഗുമെടുത്തു ഒഫീസിൽ നിന്നും ഇറങ്ങി.ബൈക്ക് സ്റ്റാർട്ട് ചെയ്തു ഹൊസുർ റോഡ് വഴി മഡി വാളക്ക് തിരിചു.അവിടെ നിന്നു നാട്ടിലേക്കും.
                                                                
ഇന്ന് ,23,തിങ്കൾ,തിരുവോണം.
ഓണത്തിനു വീട്ടിൽ എല്ലാവർക്കും ഡ്രെസ്സ് എടുത്ത് കൊടുത്തു.എല്ലാവരും കൂടി മുറ്റത്തു പൂക്കളം ഇട്ടു.ശർക്കര ഉപ്പേരിയും, കായ വറുത്തതും ,പായസവും ,പപ്പടവും കൂട്ടി ഓണ സദ്യ ഉണ്ടു.വെന്മെനാട്ട് കായലിൽ വള്ളം കളി കണ്ടു.കാലങ്ങൾക്കുശേഷം അച്ചന്റെയും അമ്മയുടെയും കൂടെ സിനിമക്ക് പൊയി.ത്രുശൂര്  പോയി പുലിക്കളി കണ്ടു. അങ്ങനെ ഒരു ഓണക്കാലം കൂടി കടന്നു പോയി.

ഇന്നു വ്യാഴം. വൈകീട്ട് തിരിചു പൊകണം.നാ‍ളെ മൊണിങ്ങ് ഡ്യുട്ടിക്ക് കയറണം.
രാത്രി  എട്ടരക്കാണ് വണ്ടി.
അമ്മ മുറ്റത്ത് വേരു പിടിച്ചു തുടങ്ങിയ ഒരു ചെംബരത്തി പറിച്ചു ഒരു പ്ലാസ്റ്റിക്ക് കവറിൽ നട്ടുപിടിപിച്ചിട്ടുണ്ടു.അതു കേടു കൂടതെ കൊണ്ടുപൊണം.ഒപ്പം കുറച്ച് ചിപ്സും,ശർക്കര ഉപ്പേരിയും .
ബാഗ് പാക്ക് ചെയ്തു.ചെമ്പരത്തി ബാഗിന്റെ നടുവിൽ തുണികൾക്കിടയിൽ വച്ചു.
ഏഴുദിവസത്തിന് ശേഷമുള്ള വേർപിരിയൽ ,വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മയുടെ കണ്ണ്കളെ ഈറ്നണീയിച്ചു.ഒരു മാസം താമസിച്ച റൂമിൽ നിന്നും ഇറങ്ങുമ്പൊൾ ഇല്ലാത്ത വേദന അഞ്ചാറ്  ദിവസം വീട്ടിൽ നിന്ന് പോരുംബൊൾ തോന്നി.മനസ്സിൽ വല്ലാത്ത ഒരു ശൂന്യത.
ബസിൽ കയറി ,ബാഗ് സീറ്റിന്റെ അടുത്ത് തന്നെ വച്ചു.നിരങ്ങി പൊകാതിരിക്കാൻ കാലുകൊണ്ട് തട വച്ചു.പതുക്കെ കണ്ണടച്ചു .ബസ്സു ഇരുട്ടിനെ കീറിമുറിച്ചു ലക്ഷ്യത്തിലെക്ക കുതിചു.
                                                            
കണ്ണ് തുറന്നു നോക്കുംബൊൾ ബസ്സു ഇലക് ട്രോണിക്ക്  സിറ്റി എത്തി.ബാഗിനായി തപ്പി.പക്ഷെ ബാഗു സീറ്റിന്റെ അടുത്തു കാണാനില്ല.നോക്കുമ്പോൾ,ബാക്കു സീറ്റിന്റെ അടുത്ത് ആളില്ലാതെ ഒരു ബാഗു കിടക്കുന്നു.സീറ്റിനടിയിൽ നിന്നും ബഗു തപ്പി എടുത്തു  സില്‍ക്ക് ബോര്‍ഡു എത്തിയപ്പൊൾ ഇറങ്ങി.റൂമിൽ ചെന്നു ബാഗു തുറന്നു നൊക്കുമ്പൊൽ ചെമ്പരതിയുടെ കവറിലുള്ള വെള്ളവും ചളിയും എല്ലാം തുണികളിൽ ആയിട്ടുണ്ട്.കവറേല്ലാം പൊട്ടി പോയി .വാടിയ തൈ മണ്ണില്‍ നിന്നും മാറി തുണികള്‍ക്കിടയില്‍ കിടക്കുന്നു .

തുണികള്‍ മാറ്റി  ചെമ്പരത്തി പുറത്തെടുത്തു .ഒരു കവറിൽ ബാക്കി ഉള്ള മണ്ണ് നിറച്ച് അതിൽ നട്ടു.ബാൽകണിയിൽ കൊണ്ട് വച്ചു.വാടിയ ചെടിക്ക് അല്പം വെള്ള മൊഴിചുകൊടുത്തു,വെയിൽ അടിക്കതിരിക്കാൻ ഒരു തുണി കൊണ്ടു മറവുണ്ടാക്കി കൊടുത്തു.
ഉറങ്ങാന്‍ കിടക്കും മുന്‍പ് അവന്‍ ബാല്‍കണിയുടെ ഡോര്‍ തുറന്നു ഒന്നുകൂടി നോക്കി ,ചെടിക്ക് എന്തെങ്കിലും മാറ്റമുണ്ടോ ? വേര് വെള്ളം വലിച്ചെടുക്കാന്‍ തുടങ്ങിയോ ?
ചെടി പ്രതികരണ ശേഷി നഷ്ട്ട പെട്ട പോലെ ,അപ്പോഴും വാടി തന്നെ നിന്നു.

സുജിത്ത് പതിവില്ലാതെ അന്ന് ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു .
ബാല്‍കണിയില്‍ ഇരിക്കുന്ന ചെമ്പരത്തി ചെടിയുടെ കടക്കല്‍ ചീള കുരു പൊട്ടുന്നത് പോലെ തൊലിയില്‍ ഒരു പൊട്ടലും ,വെളുത്തു തുടുത്ത വേരുകള്‍  ചെലം പോലെ മണ്ണിലേക്ക് ആഴ്ന്നിറങ്ങ്ന്നതും,മണ്ണിലെ വെള്ളം വലിച്ചെടുത്ത്‌ വാടിയ ഇലകളിലേക്ക് പമ്പ് ചെയുന്നതും,പുതിയ തളിരിലകള്‍ തണ്ടില്‍ വിരിയുന്നതും ,ചെമ്പരത്തി മൊട്ടിട്ടു അതില്‍ ചുവന്ന ചെമ്പരത്തി പൂക്കള്‍ വിരിയുന്നതുമെല്ലാം .  
നേരം പുലര്‍ന്നു .എഴുനേറ്റ ഉടനെ സുജിത്ത് ബാലകണിയിലേക്ക് 
ഓടി ഡോര്‍ തുറന്നു .തണല് കിട്ടന്‍ കെട്ടിയ തുണി മറ മാറ്റി നോക്കി .വാടി തളര്‍ന്നു നിന്നിരുന്ന ചെടി അല്‍പ്പം ഉഷാറായിട്ടുണ്ട് .തളര്‍ന്ന ഇലകളെല്ലാം അല്‍പ്പം നിവര്‍ന്നു നില്‍ക്കുന്നുണ്ട് .സുജിത്തിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി ,കഷ്ട്ടപെട്ടു എഴുതിയ s .s .l .c പരീക്ഷ പസ്സായതിലും സന്തോഷം ,അവന്‍ നേരെ അമ്മക്ക് ഫോണ്‍ ചെയ്തു .
"അമ്മെ ..അവിടന്ന്... കൊണ്ട് വന്ന ...ചെമ്പരത്തി.. പിടിച്ചു ..ഇപ്പൊ അതിന്റെ ഇലയൊക്കെ വിരിഞ്ഞു നില്‍ക്കുന്നുണ്ട് .."
അമ്മ പതുക്കെ ഒന്ന് മൂളി ,
സുജിത്ത് പിന്നെയും പലതും പറഞ്ഞു കൊണ്ടിരുന്നു .ഇല വാടിയതും ,സ്വപ്നം കണ്ടതും അങ്ങനെ അങ്ങനെ ഓരോന്ന് .....

അന്തപ്പേട്ടന്‍

പണ്ട് പണ്ട് പണ്ട് ...വളരെ പണ്ട് ..എന്നുവച്ചാല്‍  ഞാന്‍ ആദ്യമായി കള്ളിമുണ്ട് ഉടുത്ത് തുടങ്ങുന്നതിനും മുന്‍പ്. ഞങ്ങളുടെ നാട്ടില്‍ അന്തപ്പേട്ടന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു .ഞങ്ങളുടെയൊക്കെ മാര്‍ഗദര്‍ശിയും റോള്‍ മോഡലും എല്ലാം അന്ന് അന്തപ്പെട്ടനയിരുന്നു .അന്തപ്പേട്ടന്‍ വൈകീട്ട് സ്കൂളിനു അടുത്തുള്ള പാലത്തില്‍ വന്നിരുന്നു ഞങ്ങള്‍ക്ക് ഒരുപാട് കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട് .അതില്‍  ഒരെണ്ണം  ഞാനിവടെ കോറിയിടുന്നു.

അന്തപ്പേട്ടനെ കുറിച്ച് പറയാം .കണ്ടാല്‍ ആറടി പൊക്കം തോന്നും,  ഓവല്‍ ഷേപ്പിലുള്ള തല ,വടിപോലത്തെ ശരീരം .പഴയ മോഡല്‍ കറുത്ത ഫ്രെമുള്ള കട്ടി കണ്ണട അന്തപ്പേട്ടന്റെ ട്രേഡ് ‌ മാര്‍ക്കാണ്..അന്തപ്പേട്ടന്റെ സുഹൃത്തുക്കള്‍ എല്ലാം ഗോള്‍ഡെന്‍ ഫ്രാമിലേക്ക് മാറിയപ്പോഴും അന്തപ്പേട്ടന്‍ ഈ ഓള്‍ഡെന്‍ ഫ്രേമില്‍ തന്നെ ഉറച്ചു നിന്നു.ഒരു പഴയ വെള്ള  മുണ്ട് ,വെള്ള ഷര്‍ട്ട് ഇതാണ് അന്തപ്പേട്ടന്റെ ഇഷ്ട്ട  വേഷം .മുണ്ട് എപ്പോഴും മടക്കി കുത്തിയിരിക്കും ,ഇരിക്കുമ്പോഴും .

നാട്ടിലെ കൊള്ളാവുന്ന പണക്കാരില്‍ ഒരുവനാണ് ഫ്രാന്‍സിസ് മുതലാളി . മുതലാളിക്ക് നിലമ്പൂരില്‍  കുറച്ചു തോട്ടം ഉണ്ട് .റബ്ബര്‍ ,കുരുമുളക് ,വഴ ..എന്നിങ്ങനെ ചെറുവക കൃഷികള്‍ ഒക്കെയായി ഒരു തോട്ടം .അവിടെയായിരുന്നു അന്തപ്പേട്ടന് ജോലി .റബ്ബര്‍ വെട്ടും ,പട്ടയടിയുമായ് നിലബൂര്‍ കൂടിയിരുന്ന അന്തപ്പേട്ടന്‍  മാസത്തില്‍ ഒരിക്കല്‍മാത്രമേവീട്ടില്‍വന്നിരുന്നുള്ളൂ. അങ്ങനെയിരിക്കെ ആരൊക്കെയോ ചേര്‍ന്ന് അന്തപേട്ടനെകൊണ്ട് ഒരു കല്യാണം കഴിപിച്ചു .അങ്ങനെ സെലിനെടത്തിയാര് അന്തപേട്ടന്റെ സഹദര്‍മിണിയായി ചാര്‍ജെടുത്തു.
അന്തപ്പേട്ടന്‍ സെലിനെടത്തിയാരെ കെട്ടിയെ പിന്നെ ആഴ്ചയില്‍ ഒരു തവണ വച്ച് വീട്ടില്‍ വരാന്‍ തുടങ്ങി. വയ്കാതെ അന്തപ്പന്‍ സെലിന production സിന്റെ ആദ്യ പടം റിലീസായി ജോണികുട്ടി.ജോണികുട്ടിക്ക് ശേഷം ഒരു പടം പെട്ടിയില്‍ ഇരുന്നു തന്നെ പൊട്ടിയപ്പോള്‍ അന്തപ്പേട്ടന്‍ production  കമ്പനി നിര്‍ത്തി .
ജോണികുട്ടി  പച്ചകറി വിറ്റ് പത്തു കാശു കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ അന്തപ്പേട്ടന്‍ റബ്ബര്‍ വെട്ടും നിര്‍ത്തി.
പിന്നെ അന്തപ്പേട്ടന്‍ എങ്ങും പോയിട്ടില്ല ,സ്ഥിരമായി വീട്ടിലാണ്‌ .രാവിലെ സ്കൂളിന്റെ മുന്പിലെ ഗോപിയേട്ടന്റെ ചായക്കടയില്‍ വന്നു ചായ കുടിക്കും ,പിന്നെ കുറച്ചു നേരം വെടി പറഞ്ഞിരിക്കും .പിന്നെ വൈകുനേരം വരെ കഠിനമായ    വിശ്രമം ......
അന്തപ്പേട്ടന്‍ വൈകുനേരങ്ങളില്‍ ഗോപിയെട്ടനെന്റെ ചായക്കടയുടെ അപ്പുറത്തുള്ള പാലത്തില്‍ വന്നിരുന്നു പറഞ്ഞ കഥകള്‍ ഒരുപാടുണ്ട് .അതില്‍ പലതും നാട്ടില്‍ ഹിറ്റാണ്.
ഈ കഥ നടക്കുമ്പോള്‍ അന്തപ്പേട്ടന് നിലമ്പൂര്‍ ഫ്രാന്‍സിസ് മുതലാളിയുടെ തോട്ടത്തില്‍ ആണ്  ജോലി. രാവിലെ  റബ്ബര്‍ വെട്ട്,കഴിഞ്ഞാല്‍ പിന്നെ  അന്തപ്പന്‍ ബ്രാന്‍ഡ്‌ പട്ട ചാരായത്തിന്റെ സൂപ്പെര്‍ വിഷന്‍ ,അങ്ങനെ ശാന്തവും സുന്ദരവുമായി ജീവിതം പോയികൊണ്ടിരുന്ന കാലം.അന്തപ്പേട്ടന്‍ അന്നൊക്കെ  ചന്തയില്‍  പോയാല്‍ അരിവങ്ങിയില്ലേലും രണ്ടുണ്ട ശര്‍ക്കര വാങ്ങാതെ തിരിച്ചു വരില്ല .അന്തപ്പെട്ടനും പട്ടച്ചാരായവും പിരിയാന്‍ വൈയാത്ത അത്ര അഗതമായ പ്രണയത്തിലായിരുന്ന അന്ന്.
.പകല്‍ വാറ്റുന്ന പട്ട വീശി  രാത്രി സുഖമായി  ഒരുറക്കം .അതാണ് അന്തപ്പെട്ടനന്റെ രീതി .റബ്ബര്‍ ഷീറ്റ് ഉണക്കുന്ന പോകകൂടിനു അടുത്തുള്ള ചെറിയ മുറി അതാണ് അന്തപ്പേട്ടന്റെ താവളം അഥവാ ഡിസ്റ്റിലറി  ലാബ്‌ .അവിടെ എല്ലാം സെറ്റപ്പാണ് വറ്റാന്പയോഗിക്കുന്ന  കാലം  മുതല്‍ ഊറ്റനുപയോഗിക്കുന്ന പൈപ്പ് വരെ .വാറ്റിനു ടചിങ്ങുസു ഒന്നും ഇല്ലെങ്കില്‍ അന്തപ്പേട്ടന്‍ പോകകൂട്ടിലെ  റബ്ബറിന്റെ മണം മൂക്കിലേക്ക് ആഞ്ഞു വലിക്കും എന്നിട്ട് തുള്ളി തുള്ളിയായി അടിച്ചു തീര്‍ക്കും അതാണ് അന്തപ്പേട്ടന്റെ രീതി .
 ഒരു ദിവസം രാത്രി പതിവുപോലെ അന്തപ്പേട്ടന്‍ പതിവ് കലാപരിപാടികളില്‍ മുഴുകിയിരിക്കുന്ന നേരം .പുറത്തു കുറേശെ കാറ്റു വീശുന്നുണ്ട് .അന്തപ്പേട്ടന്‍ ആദ്യത്തെ ഗ്ലാസ്സ് കാലിയാക്കി അടുത്തത് ഒഴിക്കുമ്പോള്‍ തോട്ടത്തിന്റെ പുറകില്‍ നിന്നു ഒരു ശബ്ദം .എന്തോ മറിഞ്ഞു വീഴുന്ന പോലെ .ആരോ തോട്ടത്തില്‍ കടന്നിട്ടുണ്ട്, അന്തപ്പേട്ടന്‍ മനസ്സില്‍ പറഞ്ഞു .
ചാടിയെഴുനേറ്റു ടോര്‍ച്ച് എടുത്തു  മുറ്റത്തേക്ക് ഇറങ്ങി .പാതി മങ്ങിയ കണ്ണുകള്‍ ചിമ്മി തുറന്നുകൊണ്ട് അന്തപ്പേട്ടന്‍ തോട്ടത്തിലേക്ക് നോക്കി .ഓണത്തിന് കുല വെട്ടാന്‍ നിര്‍ത്തിയ വാഴകള്‍ പലതും ഓടിച്ചു മറിച്ചിട്ടിരിക്കുന്നു.അത്തവണത്തെ വഴാകൃഷി ഒട്ടുമുക്കാലും നശിപ്പിച്ചിരിക്കുന്നു .കോപം കത്തി ജ്വലിക്കുന്ന കണ്ണുകളോടെ അന്തപ്പേട്ടന്‍ ആക്രോശിച്ചുകൊണ്ട് ചോദിച്ചു ,
 "ആരാട അത് ?"
അധികം താമസിച്ചില്ല ,വഴകൂട്ടതിനിടയില്‍ നിന്നും ഒരാള്‍  പതിയെ തല പൊക്കി എഴുനേറ്റു നിന്നു .

ഒരു ഒറ്റയാന്‍ .

അന്തപ്പേട്ടന്‍ അടിച്ച പട്ടയൊക്കെ  മുണ്ട് നനച്ചു ഒരുനിമിഷം കൊണ്ട് പുറത്തേക്കൊഴുകി .കാലില്‍ ഒരു നനവ്‌ പടര്‍ന്നപ്പോഴാണ് അന്തപ്പേട്ടന് സ്ഥലകാല ബോധം ഉണ്ടായതു .ബോധം പോകും മുന്പ് അന്തപ്പേട്ടന്‍ ഓടി പുകപുരക്കകതുകയറി കതകടച്ചു .രാത്രി ഒറ്റക്കയ്  ഒരു ഒറ്റയാന്റെ മുന്പില്‍ .....ഇനി എന്ത്  ചെയ്യും .അന്തപ്പേട്ടന്റെ ശ്വാസം പോലും പുറത്തേക്കു പോകാതായി,അന്തപ്പേട്ടന്‍ കഷ്ട്ടപെട്ടു ശ്വസിക്കാന്‍ ശ്രമിച്ചു .മനസ്സ് ശാന്തമാക്കാന്‍  പട്ട ചാരായത്തിനായി തിരഞ്ഞു .അപ്പോഴാണ് വാറ്റാന്‍ കൊണ്ടുവന്നു വച്ച ശര്‍ക്കര ഉണ്ടകള്‍ അന്തപ്പേട്ടന്റെ കണ്ണില്‍ പെട്ടത് .ശര്‍ക്കര കണ്ട അന്തപ്പേട്ടന്‍  ,ആപ്പിള്‍ കണ്ട ന്യൂട്ടണ്‍ ചേട്ടനെ പോലെ ഒരു നിമിഷം ചിന്തിച്ചു.അന്തപ്പേട്ടന്റെ  തലയിലും  ഒരു ബള്‍ബു കത്തി .  അന്തപ്പേട്ടന്‍ പുകപുരയില്‍ നിന്നും ഒരു വടം തപ്പിയെടുത്തു ,ശര്‍ക്കര ഉണ്ടയും വടവും എടുത്തു നടന്നു . ....
വടത്തിന്റെ ഒരറ്റം  തെങ്ങില്‍ കെട്ടി, മറ്റേ അറ്റത്തു ശര്‍ക്കര ഉണ്ട കൊണ്ട്  പൊതിഞ്ഞു .എന്നീട്ടു ശര്‍ക്കര പൊതിഞ്ഞ വടത്തിന്റെ അറ്റം ആനയുടെ മുന്നിലേക്ക്‌ എറിഞ്ഞു കൊടുത്തു .അന്തപ്പേട്ടന്‍ തെങ്ങിന്റെ പിന്നില്‍ മറഞ്ഞിരുന്നു.ആന ശര്‍ക്കരയുടെ മണം പിടിച്ചു വന്നു ,ശര്‍ക്കര പൊതിഞ്ഞ വടത്തിന്റെ അറ്റം വായിലേക്ക് വച്ച് തിന്നാന്‍ തുടങ്ങി .ആന ശര്‍ക്കര മുഴുവന്‍ തിന്നു ഒപ്പം വടവും .

ശര്‍ക്കരയുടെ രുചി വായില്‍ നിന്നു ഇറങ്ങിയപ്പോള്‍ വയറിനകത്ത്‌ കിടന്ന വടം ഉറഞ്ഞു  വയറു വേദനിക്കാന്‍ തുടങ്ങി .വായിലൂടെ വയറ്റിലോട്ടു പോകുന്ന വടം തുമ്പി കൊണ്ട് വലിച്ചു പുറത്തിറക്കാന്‍ ആന ഒന്ന് ശ്രമിച്ചു നോക്കി,പക്ഷെ വേദന കാരണം  ആ ശ്രമം ഉപേക്ഷിച്ചു.വയറ്റില്‍ കിടന്ന വടം മുക്കി മുക്കി പുറത്താക്കാനായി ആനയുടെ അടുത്ത ശ്രമം .ഒരറ്റം തെങ്ങില്‍  കെട്ടിയ വടത്തിന്റെ മറ്റേ അറ്റം ആന മുക്കി മുക്കി ബാക്കിലൂടെ പുറത്തേക്കു തള്ളി ,ഒപ്പം അല്‍പ്പം പിണ്ഡവും .ഇത് കണ്ടു നിന്ന അന്തപ്പേട്ടന്‍ തെങ്ങിന്റെ മറവില്‍ നിന്നു ഓടി വന്നു,പുറത്തേക്കു വന്ന വടത്തിന്റെ  അറ്റം അന്തപ്പേട്ടന്‍ തന്റെ കോഴി മസിലുകൊണ്ട് ആഞ്ഞു വലിച്ചു  ടൈറ്റാക്കി അടുത്തുള്ള മുരുക്ക് മരത്തില്‍ കെട്ടി . തെങ്ങില്‍ നിന്നു മുരുക്കിലേക്ക് വലിച്ചു കെട്ടിയ വടത്തില്‍,ഉണക്കാനിട്ടിരിക്കുന്ന തുണി പോലെ  ആന കിടന്നു കറങ്ങി......
അന്തപ്പേട്ടന്‍ ബാലെന്‍സ് ഉണ്ടായിരുന്ന പട്ട അടിച്ചു തീര്‍ത്തു .സുഖമായി കിടന്നുറങ്ങി .രാവിലെ ഉണര്‍ന്നു നോക്കുബോഴേക്കും ആന ചെരിഞ്ഞു എന്നാണ് കഥയുടെ ക്ലൈമാക്സ്‌ .

കുറിപ്പ് :
അന്തപ്പേട്ടന്‍  ഒറ്റയനെ കണ്ടിട്ടുണ്ടോ  എന്ന് പോലും ഞങ്ങള്‍ക്ക് സംശയം ഉണ്ടെങ്കിലും,അന്തപ്പേട്ടന്റെ കഥകള്‍ ഞങ്ങള്‍ക്കെല്ലാം  വലിയ ഇഷ്ട്ടമായിരുന്നു .to ഹരിഹര്‍ നഗറില്‍ മുകേഷ് "ആന കുത്താന്‍ വന്നാല്‍ എന്ത്  ചെയ്യും?" എന്ന് ചോദിക്കുന്നത് കേട്ടപ്പോള്‍ ,എനിക്ക് അറിയാതെ ഞങ്ങളുടെ അന്തപ്പേട്ടനെ ഓര്‍മ്മ  വന്നു ഒപ്പം  അന്തപ്പേട്ടന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്ന കഥകളും .

ആന ഫിറ്റാണോ...?

തൃശൂര്‍ പൂരം -ആനകളെ ഫിറ്റ്നെസ് ചെക്കിങ്ങിനായി വെള്ളിയാഴ്ച നിരത്തി നിര്‍ത്തിയപ്പോള്‍ .
 ഞാനെവിടാ നില്‍ക്കണ്ടേ ...?        
 ചെവിയുടെ പുറകില്‍ ചെറിയ ചൊറിച്ചില്‍ ,ഒന്ന് നോക്ക്യേ ...!
 അവിടെ തന്നെ
 ഒന്ന് കൂടി അമര്‍ത്തി മാന്തി താ .
ടാ   ശശിയെ  ഒന്ന് നന്നായി മാന്തി കൊടുത്തെ .
ചെവി വലിച്ചു പൊട്ടിക്കല്ലേ !!!!!!!!!

ഒരു യാത്രയുടെ ഓര്‍മയ്ക്ക്

അന്നും പതിവുപോലെ ഞാന്‍ വീട്ടില്‍ വന്ന് ബാഗ്ലൂരിലേക്ക് തിരിച്ചു പോകുകയായിരുന്നു.അലക്കിയ തുണികള്‍ കുത്തിനിറച്ച ബാഗുമായി  വീട്ടില്‍ നിന്നും ത്രിശുരിലേക്ക്  ബസ്‌ കയറി.ബണ്ടുകളും പാടങ്ങളും കടന്നു കാഞ്ഞാണി വഴി ബസ്‌ പോയികൊണ്ടിരുന്നു .
ബാഗ്ലൂരിലെ ബാച്ചിലര്‍ ലൈഫിന്‍റെ ക്ഷീണം മാറ്റാന്‍ വീട്ടില്‍ നിന്നും തന്നയച്ച ബീഫ് വറുത്തതും,ചിക്കന്‍ കറിയും ആണ് ബാഗില്‍ എടുത്തു പറയാന്‍ ഉള്ളത്.സാധാരണ രാത്രി കര്‍ണാടക സര്‍ക്കരിന്‍റെ രാജഹംസ സെമി സ്ലീപെറില്‍ ആണ് പോകാറ്.പക്ഷെ അന്ന് ഒരു ചെയിന്ജിനുവേണ്ടി രാവിലെ കേരള സര്‍ക്കരിന്‍റെ സൂപ്പര്‍ ഫാസ്റ്റില്‍ പോകാമെന്ന് തീരുമാനിച്ചു.പിന്നെ നാളെ ക്ലാസ്സ്‌ ഇല്ലാത്തതുകൊണ്ട് എപ്പോഴെത്തിയാലും  കുഴപ്പമില്ല .
ഈ ബസ്‌ മൈസൂര്‍ വരെ ഉള്ളൂ .അവിടെ നിന്ന് വേറെ ബസ്‌ മാറി കേറി പോണം.എന്നാലും ശരിഎത്രനേരം ഇരിക്കേണ്ടി വന്നാലും ശരി ഞാന്‍ ഈ ബസില്‍ തന്നെ പോകാന്‍ തീരുമാനിക്കാന്‍ ഒരു കാരണം കൂടി ഉണ്ട്.
അത് ഈ ബസ്‌ പോകുന്ന റൂട്ട് നല്ല രസമുള്ളതാണ് .കാട്ടിലൂടെ,ചുരം കയറി ഇറങ്ങി ഉള്ള ഒരു ബസ്‌ യാത്ര.
പെട്ടന്ന് എന്‍റെ മനസിലേക്ക് ഓടി വന്നത് പണ്ട് ദൂരദര്‍ശനില്‍ കണ്ട ഒരു സിനിമയാണ് .
നടന്‍ മുരളി ചേട്ടന്‍ ഒരു യാത്ര പോകുകയാണ് ,ഒരു k .s .r .t .c ബസില്‍,ബസിന്‍റെ സൈഡ് സീറ്റില്‍ ഇരിക്കുന്ന മുരളി ചേട്ടന്‍,മടിയില്‍ ഒരു പഴയ ബാഗ്,പുറം കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന അദേഹത്തിന്റെ രൂപം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു .ഇടയ്ക്കിടെ ചായക്കടകള്‍  കാണുമ്പോള്‍ മാത്രം നിര്‍ത്തുന്ന ബസ്‌,അധികം സ്റ്റോപ്പുകള്‍ ഇല്ലാത്ത ബസ്‌,എല്ലാവരും ഒരു സ്വപനത്തില്‍ എന്ന പോലെ ശാന്തരായി ഇരിക്കുന്നു .
ബസ്‌ പടിഞ്ഞാറെ കോട്ട എത്തി.അടുത്ത സ്റ്റോപ്പില്‍ എനിക്ക് ഇറങ്ങണം,കോട്ടപ്പുറം പാലം.അവിടെ ഇറങ്ങിയാല്‍ k .s .r .t .c സ്റാന്റിലേക്ക്  ഒരു ഷോര്‍ട്ട് കട്ട്‌ ഉണ്ട്.ഞാന്‍ ബസിറങ്ങി നടന്നു .
7 മണിക്കാണ് ബംഗ്ലൂര്‍‌ ബസ്  ത്രിശൂര്‍ k .s .r .t .c  സ്റ്റാന്റില്‍  നിന്നും പുറപെടുന്നത്,ഞാനെത്തുമ്പോള്‍ ബസ്‌ സ്റ്റാന്റില്‍ ഉണ്ട്,ടിക്കറ്റ്‌ എടുത്തു ബസില്‍ കയറി,റിസര്‍വേഷന്‍ ഉള്ളതുകൊണ്ട് സീറ്റ് കിട്ടി,നല്ല തിരക്കാണ് ബസില്‍.ഈ സൂപ്പര്‍ ഫാസ്റ്റില്‍ ഇവന് ഇവിടെ നിന്ന് റിസര്‍വേഷന്‍ കിട്ടി എന്നാ ഭാവത്തില്‍ പലരും എന്നെ നോക്കി.ഈ ബസില്‍ റിസര്‍വേഷന്‍ ഉണ്ടെന്നു എനിക്ക് നേരത്തെ അറിയാമായിരുന്നു.അങ്ങനെ  തൃശൂര്  നിന്നും ബസ് പുറപ്പെട്ടു.
രാവിലെ പുറപെടുന്നത്കൊണ്ട് ബസില്‍ നല്ല തിരക്കായിരുന്നു.സീറ്റ് കിട്ടിയവരെല്ലാം പതിയെ ഉറക്കത്തിലേക്കു വഴുതി വീണു തുടങ്ങി.ഞാന്‍ കുറച്ചു നേരം മൊബൈലില്‍ പാട്ട്  കേട്ടു.പിന്നെ മടുത്തപ്പോള്‍ നിര്‍ത്തി.പുറത്തേക്കു നോക്കിയാല്‍ മടുപ്പിക്കുന്ന കാഴ്ചകള്‍ മാത്രം.വഴിക്കടവ് വരെ കാണാന്‍ ഒന്നുമില്ല എന്ന് അറിയാവുന്നതുകൊണ്ട്‌ ഞാന്‍ കുറച്ചുനേരം നേരം ഉറങ്ങാന്‍ തീരുമാനിച്ചു.

മൊബൈലില്‍ അലാം അടിക്കുനത് കേട്ടിട്ടാണ് ഉണര്‍നത്,സമയം 11  മണി.ബസ് വിജനമായ ഏതോ റോട്ടിലൂടെ പോയികൊണ്ടിരിക്കുന്നു.ബസില്‍ തിരക്ക് തീരെ കുറഞ്ഞു.പല സീറ്റുകളും കാലിയാണ്.കണ്ടക്ടര്‍ ഡോറിന്റെ സൈഡ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു.ഇവിടെ  അധികം സ്റ്റൊപ്പോന്നും ഇല്ലാത്തതുകൊണ്ട് ഡ്രൈവര്‍ പതുക്കെ ഗിയര്‍ ഒന്ന് മാറ്റി,ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്ന ബസു ആവേശത്തോടെ കുതിക്കാന്‍ തുടങ്ങി.ചെമ്മണ്‍ തിണ്ടുകള്‍ക്കിടയിലൂടെ റബ്ബര്‍ മരങ്ങളുടെ മര്‍മരങ്ങളെ കീറിമുറിച്ചു ബസു ഒരു ചീവീടിന്റെ മുരള്‍ച്ചയോടെ ചീറി പാഞ്ഞു .

പിന്നീട്  ബസ് നിര്‍ത്തുമ്പോഴേക്കും ഞങ്ങള്‍ വഴിക്കടവ്  എത്തിയിരുന്നു.പ്രതീക്ഷിച്ച പോലെ വഴികടവ് എത്തിയപ്പോഴേക്കും പരിസരം ആകെ ഒന്ന് മാറി.നാട്ടിന്‍പുറത്തിന്റെ  ശാലീനതയില്‍ നിന്നും കാടിന്റെ വന്യതയിലെക്കൊരു മാറ്റം.ആരോ ഒരു കുട പിടിച്ച് സൂര്യനെ മറക്കുന്നത് പോലെ,മൊത്തം ഒരു ഇരുട്ടു .
എന്‍റെ പ്രതീക്ഷക്കു വിപരിതമായി ഈ സ്റ്റോപ്പില്‍ നിന്നും കുറച്ചാളുകള്‍ ഉണ്ടായിരുന്നു.മലന്ജ്ജരക്കുമായി    ഒരു തമിള്‍ കുടുംബം, ഒരു മലയാളി,അയാളുടെ ഭാര്യാ(മൈസുര്‍ക്കനെന്നു തോന്നുന്നു ).പിന്നെ കണ്ടാല്‍ സര്‍ക്കാര്‍ ജീവനക്കാരനെ പോലിരിക്കുന്ന ഒരാള്‍ ,പിന്നെ അയാളുടെ പിറകില്‍ ഒരു 19,20 വയസ്സ് തോന്നിപിക്കുന്ന,മഞ്ഞ ചുരിദാര്‍ ഇട്ട, ഒരു പെണ്‍കുട്ടി.അവള്‍ കയറി കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ ഡോര്‍ അടച്ചു. തമിള്‍ ഫാമിലി ബാക്കിലെ ലോങ്ങ്‌ സീറ്റിനു മുന്നിലായുള്ള സീറ്റുകളില്‍ സ്ഥലം പിടിച്ചു.മലയാളി ഫാമിലി എന്‍റെ തൊട്ടു മുന്‍പിലത്തെ സീറ്റില്‍ സെറ്റിലായി.അവള്‍ ആ മഞ്ഞ ചുരിദാര്‍ ഇടതു വശത്ത് മലയാളീസ് ഇരുന്നതിനു തൊട്ടു മുമ്പിലത്തെ സീറ്റില്‍ ഇരുന്നു.
നിഴല്‍ ചിത്രം വരച്ച  റോഡിലൂടെ അവ മാച്ചുകൊണ്ട്   ബസ് പതിയെ നീങ്ങി.
പുറത്തേക്കു മാത്രം ശ്രദ്ധിച്ചിരുന്ന ഞാന്‍ പതുക്കെ എന്‍റെ സഹയാത്രികരെ കുറിച്ചും  ചിന്തിക്കാന്‍ തുടങ്ങി. ഇല്ല ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം,ഞാന്‍ പതുക്കെ മുബിലത്തെ മഞ്ഞ പാടത്തേക്കു നോക്കി.വേനലില്‍ കൊയ്ത്തു കഴിഞ്ഞ നെല്പാടത്തു ബ്ലാക്ക് കളര്‍  താറാവിനെ ഇറക്കിയത് പോലെ,നല്ല മഞ്ഞ കളറില്‍ കറുത്ത പുള്ളികളുള്ള ഒരു ചുരിദാര്‍ ആണ് അവള്‍ ഇട്ടിരുന്നത്.താഴേക്ക്‌ ഇഴുകി വന്ന ഷാള്‍ ഇടക്കിടെ  കയ്കൊണ്ട്‌ മാടി കേറ്റികൊണ്ടിരുന്നു.കാറ്റത്തു ചുമലില്‍ താത്തികളിച്ചുകൊണ്ടിരുന്ന മുടിയിഴകള്‍ക്കു ഏതോ എണ്ണയുടെ സുഗന്ദം ഉണ്ടായിരുന്നു.ഞാനാണ്‌ അവളുടെ പുറകിലത്തെ സീറ്റില്‍ ഇരുന്നിരുന്നതെങ്കില്‍ ആ മുടിയിഴകള്‍ എന്നെ ഒന്ന് തോട്ടെനെ.അവള്‍ തിരിഞ്ഞു എന്നോടൊരു സോറി പറഞ്ഞു മുടി എടുത്തു  മുബിലേക്ക് മാറ്റിയിട്ടെനെ ഞാന്‍ വെറുതെ മോഹിച്ചു.

 ഇവള്‍ വളരെ സിമ്പിള്‍ ആണ്,കാണാന്‍ എന്‍റെ അത്രയ്ക്ക് തന്നെ സൌന്ദര്യം ഉണ്ട്.എന്തോ അവളെ കുറിച്ച് ഞാന്‍ ചിന്തിച്ചതെന്തും എനിക്ക് പോസറ്റിവയെ തോന്നിയുള്ളൂ.പതിയെ പതിയെ ഞാനെന്റെ ഐശ്വര്യ റായിയെ അവളില്‍ കണ്ടെത്താന്‍ തുടങ്ങി .അതെ ഇവളെയാണ് ഞാന്‍ തേടികൊണ്ടിരുന്നത് എന്ന് മനസ്സ് പറഞ്ഞു.എന്തോ എനിക്ക് മഞ്ഞ കളറിനോട് വല്ലാത്ത ഇഷ്ട്ടം തോന്നി.

ചുമലില്‍ എന്തോ തട്ടിയിട്ടണെന്നു തോന്നുന്നു അവള്‍ പെട്ടന്ന് തിരിഞ്ഞു,അവളുടെ മുഖം കാണാനായി മനസ്സ് വെമ്പി,പക്ഷെ ഞാന്‍ മുഖം പെട്ടന്ന് തിരിച്ചു കളഞ്ഞു.
അപ്പോഴാണ് ഞാന്‍ പുറത്തേക്കു  ശ്രദ്ധിക്കുന്നത്,വണ്ടി അരുപാട് ദൂരം സഞ്ചരിച്ചു.ഇപ്പോള്‍ ഒരു hairpin വളവു കയറികൊണ്ടിരിക്കുകയാണ്.വലതു വശത്ത് പാറ,ഇടതുവശത്ത് താഴെ നിന്നും വളര്‍ന്നു നില്‍ക്കുന്ന മുളഗൂട്ടങ്ങള്‍,മനോഹരമായ സ്ഥലം .മുന്നോട്ടു നോക്കിയാല്‍ ഒരു കോട്ട പോലെ പടര്‍ന്നു നില്‍ക്കുന്ന മലനിരകള്‍,മനോഹരമായ ഒരു വിദൂര ദ്രശ്യം.
ഞാന്‍ ഒന്ന് ഒളികണ്ണിട്ടു അവളെ നോക്കി.ആഹാ അവളും ഇപ്പോള്‍ എന്നെപ്പോലെ ഈ ഭംഗി ആസ്വദിച്ച് കൊണ്ടിരിക്കുന്നു.ഇപ്പോള്‍ എനിക്ക് അവളുടെ മുഖം പകുതി കാണാം.ക്യ്മുട്ടുകള്‍ വിന്‍ഡോയുടെ ഫ്രേമില്‍ കുത്തി താടിക്ക്  കൈയ്യും കൊടുത്തു പുറത്തേക്കു നോക്കിയിരിക്കുകയാനവള്‍.ഞാന്‍ അവളെ തന്നെ നോക്കികൊണ്ടിരുന്നു,അവള്‍ പുറത്തേക്കും.

അവളെ നോക്കികൊണ്ടിരുന്ന എന്‍റെ ഭാവന ,അവളുടെ കൂടെ സഞ്ചരിക്കാന്‍ തുടങ്ങി .
ഞാന്‍ അവളെയും കൂട്ടി മുളഗൂട്ടങ്ങള്ക്കിടയിലൂട നടന്നു.ഓടി,പിന്നെ കിതച്ചുകൊണ്ട് പട്ടിയെ പോലെ നിന്ന് പരസ്പരം നോക്കി.
കിതച്ചുകൊണ്ട് തന്നെ ഞാനവളോട് ചോദിച്ചു,ഏയ്‌  മഞ്ഞപാടം നിന്റെ പേരെന്താണ് ?
മഞ്ജരി,അവള്‍ പറഞ്ഞു .
കിതപ്പ് മാറിയപ്പോള്‍ ഞാന്‍ മന്ജരിയോടു ചോദിച്ചു ,
നമുക്ക് കുറച്ചു വെള്ളം കുടിച്ചാലോ,ഇവിടെ നല്ല കട്ടരുവികള്‍ കാണും,കേട്ടിട്ടില്ലേ കളകളാരവം മുഴക്കി നീങ്ങുന്ന കട്ടരുവികളെ കുറിച്ച് ?
അവളൊന്നും മിണ്ടിയില്ല .
ഞങ്ങള്‍ കാട്ടരുവിയിലെ വെള്ളം കുടിച്ചു ,പരസ്പരം വെള്ളം തേവി കളിച്ചു .
അവളുടെ മഞ്ഞ ചുരിദാറില്‍ നിറയെ വെള്ളത്തുള്ളികള്‍.മുടിയിഴകളില്‍ ഒരു നനവ്‌ .
ഈ കാട്ടില്‍ നമുക്ക് ഒരു കുടില്‍ കെട്ടി താമസിച്ചാലോ ?അവള്‍ എന്നോട് ചോദിച്ചു.
അവളുടെ ഐഡിയ എനിക്ക് ഇഷ്ട്ടപെട്ടു,വെള്ളത്തിനായി കട്ടരുവികളുണ്ട് ,ഭക്ഷണത്തിനായി കായ്കനികള്‍ ധാരാളമുണ്ട് പിന്നെ മറ്റാരുമില്ലതതിനാല്‍  ഇതിനൊന്നും ഒരു കാലത്തും കുറവുണ്ടാകില്ല .ചുറ്റും പടര്‍ന്നു നില്‍ക്കുന്ന മലനിരകളില്‍ പോയി വേട്ടയാടി നമുക്ക്  ജീവിക്കാം,ഞാനവളോട് പറഞ്ഞു 'പ്രിയേ നമുക്കിവിടെ ജീവിക്കാം ,നമ്മുടെ സന്തതി പരമ്പരകള്‍ ഈ കട്ടില്‍ നിറയട്ടെ .വരൂ നമുക്ക് പോയി കുടില്‍ കെട്ടാം'.ഞാനവളെയും കൂട്ടി കുടില്‍ കെട്ടാനുള്ള  മരം തേടി നടന്നു .
ഒരു മരം ഞങ്ങള്‍ കണ്ടു പിടിച്ചു .ഞാനതിലേക്ക് കേറാന്‍ തുടങ്ങിയതും,എവിടെ നിന്നനെന്നറിയില്ല കുറെ ആളുകള്‍ ഓടി വരുന്ന ശബ്ദവും ബഹളവും ,ഇനി വല്ല നരബോജികളുമാണോ ?ഞാന്‍ കണ്ണ് തുറന്നു ചുറ്റിലും  നോക്കി.
മൈസൂര്‍ ,മൈസൂര്‍ ,കണ്ടക്ടര്‍ എന്‍റെ തോളത്തു  തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു  , മൈസൂരെത്തി ഇറങ്ങുനില്ലേ?
ഞാന്‍ മുബിലത്തെ സീറ്റിലേക്ക് നോക്കി , മഞ്ജരി അവളെ അവിടെ  കണ്ടില്ല ,ഞാന്‍   ബാഗുമെടുത്ത്‌  പുറത്തിറങ്ങി  ഇറങ്ങി .മൈസൂര്‍ സ്റ്റാന്‍ഡില്‍  മഞ്ഞ ചുരിദാര്‍ ഇട്ട  പെണ്ണ്ങ്ങളുടെ പിറകെ കുറച്ചു നേരം നടന്നു.പിന്നെ എന്നെങ്കിലും ഒരിക്കല്‍ അവളെ  കണ്ടെത്താമെന്ന പ്രതീക്ഷയോടെ ഞാന്‍ ബംഗ്ലൂരിലേക്ക്  ബസ് കയറി യാത്ര തുടര്‍ന്നു.