കാണാത്ത കാഴ്ചകള്‍

   
ഞാനും  എന്റെ ഒരു സുഹൃത്തും കൂടി സംസാരിച്ചുകൊണ്ട് നഗരത്തിലെ നടപാതയിലൂടെ ബസ് സ്റ്റാന്റിലേക്ക് നടകുകയായിരുന്നു .രാഷ്രീയത്തിലെ മൂല്യച്ചുതിയെ കുറിച്ചും ,പുതിയ സിനിമകളെ  കുറിച്ചും ഇടയ്ക്കു കുറച്ചു മുല്ലപെരിയാറും ഒക്കെയായി ഞങ്ങള്‍ ഒരു ചായക്കട ചര്‍ച്ച നടന്നുകൊണ്ട് നടത്തുകയായിരുന്നു .റോഡിലൂടെ ചെറിയ ചെറിയ കൂട്ടമായി വ്യാപാരി വ്യവസായി സമ്മേളനത്തിനുള്ള സംഘാംഗങ്ങള്‍ ങ്ങങ്ങല്‍ക്കെതിര്‍ ദിശയിലൂടെ കടന്നുപോയി .അവിടവിടെ പോലീസുകാര്‍ ജീപ്പില്‍ ചുറ്റി നടക്കുന്നതും കാണാം .ഇതിനിടയിലൂടെ എല്ലാവരും തിരക്കിട്ട് നടന്നുകൊണ്ടിരുന്നു.

ഞങ്ങളുടെ ഈ നടത്തത്തിനിടയില്‍ എന്തോ ഒന്ന് എന്റെ കണ്ണില്‍ തടഞ്ഞു .

ഞാന്‍ തിരിഞ്ഞു നോക്കണം എന്ന് ചിന്തിക്കുമ്പോഴേക്കും കണ്ട കാര്യം എന്താണെന്ന് ഓര്‍മയില്‍ നിന്നും മറഞ്ഞു .

പലപ്പോഴും നമ്മളെ ആരെങ്കിലും വിളിച്ചാല്‍ അല്ലെങ്കില്‍ എന്തെങ്കിലും സംസാരിക്കുമ്പോള്‍, നമ്മള്‍ മനസിലാകത്തപോലെ ഏ....എന്ന് ചോദിക്കും .പറഞ്ഞ ആള്‍ നമ്മള്‍ കേട്ട് കാണില്ല എന്ന് കരുതി  ചോദ്യം ആവര്‍ത്തിക്കാന്‍ തുടങ്ങുബോഴേക്കും നമ്മള്‍ അതിനുള്ള ഉത്തരം പറയും .ഇത് സാധാരണ സംഭവിക്കാറുള്ളതാണ്.

ഇങ്ങനെ സംഭവിക്കുന്നത്‌ സത്യത്തില്‍ നമ്മള്‍ ചോദ്യം കേള്‍ക്കാത്തത് കൊണ്ടല്ല ,മറിച്ച്  കേട്ട കാര്യം ശ്രദ്ധിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് .ഒന്ന് മനസുവച്ചാല്‍ നമുക്കത് ഓര്‍ത്തെടുക്കാന്‍ സാധിക്കാവുന്നതെ ഉള്ളൂ .

അതുപോലെ കണ്ണില്‍ തടഞ്ഞ ഈ കാഴ്ച ഞാനും കണ്ടില്ല .അല്‍പ്പം നടന്ന് കഴിഞ്ഞാണ് അതെന്തായിരുന്നു എന്ന് എനിക്ക് ഓര്‍ത്തെടുക്കാന്‍ ആയത്.ആ ദൃശ്യം എന്നെ ഞെട്ടിച്ചു .ഞാന്‍ വേഗം തിരിഞ്ഞ് നോക്കി .മനസ്സില്‍ കണ്ട പോലെ കണ്ണ്  കാണാത്ത ഒരാള്‍ അപകടത്തിന്റെ വക്കില്‍ നില്‍ക്കുന്നു .അയാളുടെ കണ്ണുകള്‍ രണ്ടും മുക്കാലും അടഞ്ഞിരിക്കുന്നു .കണ്പോളകള്‍ക്ക് ഇടയില്ലുള്ള വിടവിലൂടെ കൃഷ്ണമണികള്‍ അല്പം തെളിഞ്ഞു കാണാം .അയാള്‍ നിന്നിരുന്നത് ഒരു കാനയുടെ വക്കിലാണ് .
പെട്ടന്നാണ് ഞാന്‍ അയാള്‍ നില്‍ക്കുന്ന സ്ഥലത്തെ കുറിച്ച് ബോധവാനായത് .അയാള്‍ നിന്നിരുന്നത് നടപ്പാതയുടെ ഓരം ചേര്‍ന്നാണ് .തൊട്ടരികെ അഴുക്കുചാലാണ് .അഴുക്കുചാലിനു മുകളില്‍ ഒരൊറ്റ സ്ലാബ് അല്‍പ്പം ചരിഞ്ഞു കിടന്നിരുന്നു .ശ്രദ്ധിച്ചു കാല്‍ ആ സ്ലാബില്‍ വച്ചാല്‍ കൃത്യമായി കാന മുറിച്ച് കടക്കാം .അല്‍പ്പം തെറ്റിയാല്‍ നമ്മുടെ ശരീരം വൃത്തികേടാകും.

ഞാന്‍ വേഗം ചെന്ന് അയാളുടെ കൈയില്‍ പിടിച്ചുകൊണ്ടു ചോദിച്ചു ,
"എങ്ങോട്ടാണ് പോകേണ്ടത് ?തൊട്ടടുത്ത്‌ ഒരു കാനയുണ്ട് .കാലു തെറ്റിയാല്‍ അതില്‍ വീഴും ."

എന്റെ കൈ തട്ടി മറ്റികൊണ്ട് അയാള്‍ പറഞ്ഞു ,
"ഞാന്‍ താഴേക്ക്‌ ഇറങ്ങാന്‍ നില്‍ക്കുകയായിരുന്നു ,റോഡു മുറിച്ചുകടക്കാന്‍". ഇത്രയും പറഞ്ഞു വടിയും കുത്തി താഴേക്കിറങ്ങി കാന മുറിച്ചുകടന്ന്‌ അയാള്‍ നടന്നു .
നടക്കുന്നതിനിടയില്‍ "രവുന്യെട്ട  നാളെ കാണാം " എന്നുറക്കെ ആരോടോ പറഞ്ഞു  .അതിനു മറുപടിയെന്നോണം ഫുട്ട് പാത്തില്‍ ചീര്‍പ്പും കത്തിയും വിറ്റുകൊണ്ടിരുന്ന ഒരാള്‍ "ശരി വാസുവേട്ട" എന്ന് പറഞ്ഞു.അന്തം വിട്ടു നോക്കി നില്‍ക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ,
"അയാളെ നോക്കണ്ട ...അയാള്‍ക്ക്‌ ഇവിടത്തെ എല്ലാ വഴിയും കാണാപാടാ..."
            കണ്ണ് കാണാത്ത  ഒരാളെ സഹായിക്കാന്‍ ചെന്ന ഞാന്‍ വിഡ്ഢിയായി .ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് അനുഭവിക്കേണ്ടി വന്നതിന്റെ ജാള്യത മുഖത്ത് നിന്നും ഞാന്‍ ഒരു വിധത്തില്‍ തുടച്ചുനീക്കി  .


കണ്ണുള്ള ഞാന്‍ തന്നെ എത്രയോ വൈകിയാണ് കണ്ട കാഴ്ചകള്‍ ഓര്‍ത്തെടുക്കുന്നത് ,കണ്ണില്ലാത്ത ഇയാള്‍ക്ക് കാണാത്ത കാഴ്ചകള്‍ എത്രയോ വ്യക്ത്തം .

കണ്ണുള്ള നമ്മള്‍ അലസമായി കാണുമ്പോള്‍ ,കണ്ണില്ലാത്ത ഇവര്‍ ഉള്ക്കന്നുകൊണ്ട് എല്ലാം വ്യക്തമായി കാണുന്നു .ഇതുപോലെ എത്രയെത്ര കാര്യങ്ങള്‍ നമ്മള്‍ കണ്ടു തള്ളിയിരിക്കാം .ഞാന്‍ വെറുതെ ഒന്ന് ആലോചിച്ചു .തൊട്ടു മുന്‍പ് നടന്ന കാര്യങ്ങള്‍ ,കണ്ട കാഴ്ചയില്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .

ഞാന്‍ കാണാന്‍ ശ്രമിക്കാത്ത പലതും എന്റെ മുപില്‍ തെളിഞ്ഞുവന്നു .ഇന്നലെ കണ്ട കാഴ്ചകള്‍ ,കഴിഞ്ഞ മാസം കണ്ട കാഴ്ചകള്‍ എന്നിങ്ങനെ പഴയ കാഴ്ചകളില്‍ എനിക്ക് നഷ്ട്ടപെട്ട ഓര്‍മ്മകള്‍ വീടെടുക്കാന്‍ ഞാന്‍ ശ്രമിച്ചു .

പെട്ടന്ന് ഒരു തിരക്ക് വന്നു എന്നെ ഞാന്‍ നില്‍ക്കുന്നിടത്തുനിന്നും തള്ളി മുന്പോട്ട് കൊണ്ട് പോയി .ഞാന്‍ തിരക്കിനോപ്പം സഞ്ചരിക്കാന്‍ തുടങ്ങി .എന്റെ കാഴ്ചകള്‍ മങ്ങി.കണ്ണ് പുതിയ കാഴ്ചകളുടെ കുത്തൊഴുക്കില്‍ പെട്ട് എല്ലാം മറന്ന് ഒരില കണക്കെ ഒഴുകികൊണ്ടിരുന്നു . 

 1. gravatar

  # by പട്ടേപ്പാടം റാംജി - March 10, 2012 at 8:04 PM

  ഞാന്‍ തിരക്കിനോപ്പം സഞ്ചരിക്കാന്‍ തുടങ്ങി .എന്റെ കാഴ്ചകള്‍ മങ്ങി.

  കണ്ടിട്ടും കാണാതെ നടക്കുന്നത് എത്രയോ കൂടുതല്‍....

 2. gravatar

  # by Riyas marath - March 10, 2012 at 9:15 PM

  താങ്കളുടെ കഥകളില്‍ ഏറ്റവും മികച്ചത്...നല്ല ആശയം, നല്ല ഭാഷ ....

 3. gravatar

  # by പഞ്ചാരകുട്ടന്‍ -malarvadiclub - March 11, 2012 at 1:55 AM

  കണ്ണ് ഉണ്ടായിട്ട്‌ നമ്മള്‍ എന്തൊക്കെ മിസ്‌ ചെയ്യുന്നു
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

 4. gravatar

  # by റിനി ശബരി - March 11, 2012 at 2:20 AM

  സഖേ .. നല്ല ഭാഷ .. ശൈലീ ..
  കണ്ണുകള്‍ തുറന്ന് വച്ചിരിക്കുന്നു
  എന്നവകാശപെടുന്ന നാം എന്തു കാണുന്നു
  എന്നിപ്പൊള്‍ ചിന്തിക്കുന്നുണ്ട് , വളരെ കുറച്ച്
  കാര്യങ്ങള്‍ പൊലും നാം ഉള്‍കൊള്ളാതെ
  നമ്മളിലൂടെ കടന്നു പൊകുന്നുണ്ട് ..
  കണ്ണിന്റെ വില , അതിന്റെ ആഴം
  നമ്മുക്കറിയണമെങ്കില്‍ അതില്ലാതാകണം ..
  മഴ മുന്നില്‍ നിറയുമ്പൊള്‍ , ആ കുളിരിന്റെ-
  കമ്പടം നമ്മേ പൊതിയുമ്പൊള്‍ ഇടക്കൊക്കെ
  വെറുപ്പിന്റെ അല്ലെങ്കില്‍ സാഹചര്യങ്ങളാല്‍
  നാം അകന്നു നില്‍ക്കും , പക്ഷെ അതില്ലാതാകുമ്പൊള്‍
  ഒരു കുഞ്ഞു മഴത്തുള്ളി പോലും നമ്മെ ....
  അലസരാണ് നാം .. ദൈവം പകര്‍ന്നു നല്‍കിയ
  ചിലതിനേ അതിന്റെ വശങ്ങളിലൂടെ ഉപയോഗിക്കാതെ
  ജീവിതത്തിനേ തള്ളി വിടുന്നുണ്ട് , അതിന്റെ ആവിശ്യകത
  അതു പൂര്‍ണതയൊടെ ഉപയോഗിക്കുവാന്‍ നമ്മുക്ക്
  കഴിയുന്ന നിമിഷങ്ങള്‍ അതിന്റെ നഷ്ടപെടലിലൂടെ
  ആയിരിക്കും , അന്ന് നമ്മുക്ക് ഉള്ളു കൊണ്ടു വിതുമ്പാം ..
  വളരെ ലളിതമായ പറഞ്ഞ ഈ കാഴ്ച , ആഴമുള്ള ചിലത്
  വഹിക്കുന്നുണ്ട് ,, സഖേ .. ഇനിയും എഴുതുക ..
  ഇഷ്ടമായീ ഈ വേറിട്ട ഉള്‍കാഴച പകര്‍ത്തിയതിന്....

 5. gravatar

  # by വിശ്വസ്തന്‍ (Viswasthan) - March 12, 2012 at 12:16 PM

  പട്ടേപ്പാടം ...special thanks.
  Riyas marath...ഇനിയും വായിക്കുക ,നന്ദി .
  പഞ്ചാരകുട്ടന്‍...thanks
  റിനി ശബരി ....comment നന്നായി...ഞാന്‍ പറയാന്‍ കരുതിയത്‌ കമെന്റില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി ..താങ്ക്സ്.

 6. gravatar

  # by വി.എ || V.A - March 12, 2012 at 8:41 PM

  ‘...കണ്ണുണ്ടായാൽ പോരാ, കാണണം. കാതുണ്ടായാൽ പോരാ, കേൾക്കണം..’ ഈ തത്ത്വം മനസ്സിലാക്കാതെ നീങ്ങുന്നവരെ ഓർമ്മപ്പെടുത്തുന്ന ഒരു രംഗം നല്ലതുപോലെ അവതരിപ്പിച്ചു. ഭാവുകങ്ങൾ....

 7. gravatar

  # by AFRICAN MALLU - March 13, 2012 at 3:32 PM

  very nice language and presentation.

 8. gravatar

  # by Manoraj - March 17, 2012 at 9:18 AM

  കണ്ണുള്ളവര്‍ കാണുന്നതിലും നന്നായി കണ്ണില്ലാത്തവര്‍ കാണുന്നു.. എല്ലാ കാഴ്ചകളും ..

 9. gravatar

  # by AJITHKC - March 17, 2012 at 11:38 AM

  കാണാത്ത കാഴ്ചയിലേക്കു വഴികാട്ടിയ ഇരിപ്പിടത്തിനു നന്ദി... കാഴ്ചകൾക്കു ഇനിയുമെത്താം... ആശംസകൾ.

 10. gravatar

  # by വിശ്വസ്തന്‍ (Viswasthan) - March 17, 2012 at 12:21 PM

  "കാണാത്ത കാഴ്ചകള്‍ " ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം .
  അഭിപ്രായങ്ങള്‍ അറിയിച്ച AFRICAN MALLU ,Manoraj,AJITHKC,വി.എ || V.A ...എല്ലാവര്‍ക്കും പ്രത്യേഗം നന്ദി ....വീണ്ടും കാണാം .

 11. gravatar

  # by ചന്തു നായർ - March 17, 2012 at 2:02 PM

  പുറം കണ്ണ് തുറപ്പിക്കാൻ പൂമാൻ പുലർകാലേ എത്തണം, അകം കണ്ണ് തുറപ്പിക്കാൻ ആശാൻ ബാല്ല്യത്തിലെത്തണം............. ഇവിടെ അകക്കണ്ണും,പുറംകണ്ണും തുറന്ന്...കൺനു കാണ്ണാത്തയാളൂടെ അവസ്ഥയിൽ നിന്നും നമ്മെ കുറേയേറെ ചിന്തിപ്പിച്ച് ഈ കഥക്ക് എന്ത് ചാരുത...എല്ലാ ഭാവുകങ്ങളും..

 12. gravatar

  # by viddiman - March 17, 2012 at 8:14 PM

  പുതിയ കാഴ്ച്ച കൊള്ളാം..

 13. gravatar

  # by വേണുഗോപാല്‍ - March 18, 2012 at 10:54 AM

  കണ്ണുള്ള നമ്മള്‍ അലസമായി കാണുമ്പോള്‍ ,കണ്ണില്ലാത്ത ഇവര്‍ ഉള്ക്കന്നുകൊണ്ട് എല്ലാം വ്യക്തമായി കാണുന്നു .ഇതുപോലെ എത്രയെത്ര കാര്യങ്ങള്‍ നമ്മള്‍ കണ്ടു തള്ളിയിരിക്കാം.....

  ഈ പുതിയ കാഴ്ച ഇഷ്ട്ടമായി. അവതരണം നന്നായി

 14. gravatar

  # by c.v.thankappan - March 18, 2012 at 1:44 PM

  കണ്ണില്ലാത്തവര്‍ക്ക് ശ്രദ്ധ കൂടും.
  നല്ല അവതരണം.
  ആശംസകള്‍

 15. gravatar

  # by khaadu.. - March 18, 2012 at 11:57 PM

  ഉള്‍ കണ്ണിന്‍ കാഴ്ചകള്‍...

  എഴുത്ത് നന്നായി...തുടരട്ടെ എഴുത്ത്...
  നന്മകള്‍ നേരുന്നു...

 16. gravatar

  # by വിശ്വസ്തന്‍ (Viswasthan) - March 19, 2012 at 2:12 PM

  എന്റെ E എഴുത്തിനു വേണ്ട വളമിട്ടു തന്ന ചന്തു നായർ ,viddiman ,വേണുഗോപാല്‍,c.v.thankappan,khaadu.....Thanks.

 17. gravatar

  # by Echmukutty - March 19, 2012 at 2:56 PM

  എഴുത്ത് തുടരട്ടെ, നല്ല നല്ല നിരീക്ഷണങ്ങളുമായി...

 18. gravatar

  # by കൈതപ്പുഴ - April 10, 2012 at 1:03 PM

  പുതിയ കാഴ്ച്ച കൊള്ളാം..