കഥ നായകനാകുന്ന ട്രാഫിക്‌

മലയാള സിനിമയില്‍ അധികം കാണാത്ത പ്രവണതയാണ് കഥ തന്നെ നായകനാകുന്ന 
സിനിമകള്‍ .ട്രാഫിക്‌ അത്തരമൊരു മാറ്റത്തിന്റെ ആരംഭം ആയി തീരട്ടെ എന്ന് ആദ്യം 
തന്നെ ആശംസിക്കുന്നു .മുന്‍നിര നായകന്മാരുടെ സഹായമില്ലാതെ മലയാളത്തില്‍ 
നല്ലൊരു ചിത്രമെടുക്കാനുള്ള ,പലരുടെയും പാളി പോയ ശ്രമങ്ങല്‍ക്കൊടുവില്‍  അവസാനം
ഇതാ ഒരു നല്ല ചിത്രം .ഇത്തരം ഒരു ഉദ്യമത്തിന് ധൈര്യം കാണിച്ച Rajesh Pillai ,  
Bobby-Sanjay ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും .ഇതിന്റെ കഥയെ കുറിച്ച് ഈ 
ആസ്വാദന കുറിപ്പില്‍ ഞാന്‍  അധികം പരാമര്‍ശിക്കുന്നില്ല ,കാരണം സിനിമ 
കാണുമ്പോഴുള്ള രസം നേരത്തെ കഥ പറഞ്ഞു കളയേണ്ടല്ലോ എന്ന് കരുതുയാണ് .
      ഒരു നായകനില്‍ ഒതുങ്ങി നില്‍ക്കാതെ കഥയ്ക്ക് ആവശ്യമായ രീതിയില്‍ 
കഥാപാത്രങ്ങളെ ഉപയോഗിക്കുന്നതില്‍ തിരകഥ കൃത്തുക്കളും സംവിധായകനും 
ഒരുപോലെ വിജയിച്ചിരിക്കുന്നു .കഥ പറയുന്ന ടീതിയില്‍ കൊണ്ടുവന്ന പുതുമകളും വളരെ
ആകര്‍ഷകമായിരുന്നു .എഡിറ്റിംഗ്   ആയാലും ക്യാമറ ആയാലും മിതമായ രീതിയില്‍ 
ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് മനസിലാക്കാന്‍ പല മലയാള സിനിമ
സംവിധായകരുംട്രാഫിക്‌ കണ്ടു പഠിക്കുന്നത് നല്ലതാണു .

ശ്രീനിവാസന്‍,വിനീത് ശ്രീനിവാസന്‍ ,സായി കുമാര്‍ ,അസിഫ് അലി ,കുഞ്ചാക്കോ 
ബോബന്‍,റഹ്മാന്‍ , സന്ധ്യ ,രമ്യ നമ്പീശന്‍ ,ലെന ,നാമിതാ ...എന്നിങ്ങനെ 
അഭിനേതാക്കളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് ഈ ചിത്രത്തില്‍  .ഇതില്‍ കുറച്ചു
തിളങ്ങി നില്‍ക്കുന്നത് ശ്രീനിവാസന്‍ ,അനൂപ്‌ മേനോന്‍ ,കുഞ്ചാക്കോ ബോബന്‍
എന്നിവരുടെ പ്രകടനമാണ് .കഥയില്‍ രണ്ട് ആക്സിടെന്റ്സ് നടക്കുന്നുണ്ട് ,രണ്ടും
ചിത്രീകരിച്ചിരിക്കുന്നത് മലയാള സിനിമ ഇന്നുവരെ കാണാത്ത perfection -ല്‍ ആണ്
(not like flying pazhassiraja ).ആദ്യത്തെ  ആക്സിടെന്റില്‍ തിയറ്ററിലെ മൊത്തം
ശ്വാസവും ഒരു നിമിഷത്തേക്ക് നിലച്ചുപോയി എന്ന് പറയേണ്ടി വന്നതില്‍
അതിശയോക്തി ഒന്നും ഇല്ല .അനാവശ്യമായ രണ്ട് പാട്ടുകള്‍ ഈ സിനിമയില്‍
ഉള്‍പെടുത്തിയിരിക്കുന്നത് എന്തിനാണ് എന്ന്  മനസിലായില്ല .സിനിമകണ്ട്‌
ഇറങ്ങിയ ആരും ഇതിനകത്ത് രണ്ട് പാട്ട് ഉള്ളതായി ഓര്‍മിക്കും എന്ന്
തോന്നുന്നില്ല .പാട്ട് ശ്രദ്ധിക്കാ പെട്ടില്ലെങ്കിലും മെജോ ജോസെഫിന്റെ bgm
നന്നായിരുന്നു .ചിത്രത്തിന് ആവശ്യമായ emotions create ചെയുന്നതില്‍
bgm വിജയിച്ചു .high angle ,low angle,follow ഇത്തരം വിക്രിയാസ്
ഒന്നും ഇല്ലാതെ thrilling ആയ ഒരു സ്റ്റോറി എങ്ങനെ പ്രസന്റ് ചെയ്യാം
എന്ന് സംവിധായന്‍ ട്രാഫിക്‌ -ലൂടെ  കാണിച്ച് തരുന്നു .

          ഈ ചിത്രത്തിന്റെ ഒരു പോരായ്മ അല്ല പ്രത്യേഗത ഈ ചിത്രം രഞ്ജിത്ത്
ശങ്കറിന്റെ passenger സഞ്ചരിച്ച വഴിയിലൂടെ തന്നെ വ്യത്യസ്തമായി, എന്നാല്‍
passenger-നേക്കാള്‍ മനോഹരമായി സഞ്ചരിക്കുന്നു എന്നതാണ് .denzel washington
നായകനായ taking of pelham 123 ,naseeruddin sha നായകനായ
A wednesday എന്നീ ചിത്രങ്ങള്‍ വാര്‍ത്തെടുത്ത അതെ അച്ചിലാണ്‌ ട്രാഫിക്കും
വാര്‍ത്തെടുതിരിക്കുന്നത് പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് അറിയാതെ
തോന്നി പോയി .passenger ,cocktail ,traffic ...ഇതുപോലെ കാണാന്‍ കൊള്ളാവുന്ന
സിനിമകള്‍ മലയാളത്തില്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.
എന്‍റെ Rating :8 /10






  1. gravatar

    # by വിശ്വസ്തന്‍ (Viswasthan) - January 9, 2011 at 11:46 AM

    ഇത് ഒരഭിപ്രായം മാത്രം,നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും താഴെ കുറിക്കുക.

  2. gravatar

    # by നൗഷാദ് അകമ്പാടം - January 9, 2011 at 3:35 PM

    മുന്‍പ് ഒരു നല്ല കൊച്ചു മലയാള ചിത്രത്തിന്റെ വിജയത്തിനായി അഭ്യര്‍ത്ഥിച്ചു കൊണ്ട് ഒരു പോസ്റ്റ് തന്നെ ഞാനെന്റെ ബ്ലോഗ്ഗില്‍ എഴുതി ഇട്ടിരുന്നു..ആ സിനിമ കാണാതെ തന്നെ..

    ഇത്തരം നല്ല ചിത്രങ്ങളെ വിജയിപ്പിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യാതെ മലയാള സിനിമ കണ്മുന്നില്‍ ചീഞ്ഞളിയുന്നത് നോക്കി നില്‍ക്കാന്‍ ആണു ശരാശരി സിനിമാപ്രേമികളൂടെ വിധി..
    വല്ല പ്പോഴും തെളിനീരു പോലെ ഒഴുകിയെത്തുന്ന ഇത്തരം ചിത്രങ്ങളെ പരമാവധി പ്രോല്‍സാഹിപ്പിക്കാന്‍ നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ ബാധ്യത തന്നെയാണു..
    അല്ലാതെ മലയാള സിനിമ ഫാന്‍സുകാരുടേയും സൂപ്പര്‍ താരങ്ങളുടേയും കോലം കെട്ടിയാടലിനു വേദിയാവുമ്പോള്‍ അത് നോക്കി നിന്ന് സമകാലിക മലയാള സിനിമ എന്നു കേള്‍ക്കുമ്പഴേ ഓക്കാനിക്കല്‍ അല്ല!

  3. gravatar

    # by vinesh pushparjunan - January 9, 2011 at 4:30 PM

    ഇതേ അഭിപ്രായം തന്നെ... മികച്ച ഒരനുഭവമായി ചിത്രം.... കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍ എന്നിവര്‍ മികച്ചുനിന്നു... ലെന അവതരിപിച്ച കഥാപാത്രവും മികവുപുലര്‍ത്തി....

  4. gravatar

    # by പട്ടേപ്പാടം റാംജി - January 9, 2011 at 5:54 PM

    കണ്ടു കഴിഞ്ഞതിനു ശേഷം അഭിപ്രായം പറയാം. എന്ന് കാണാന്‍ പറ്റും എന്നറിയില്ല.

  5. gravatar

    # by jayanEvoor - January 9, 2011 at 7:34 PM

    നല്ലതെന്ന് എല്ലാവരും പറയുന്നു.
    അപ്പോൾ തീർച്ചയായും കാണണം; കാണും!

  6. gravatar

    # by ramanika - January 9, 2011 at 8:04 PM

    chitram kandu valare ishttapettu!
    the story is the hero
    another good thing is the team work behind the movie!

  7. gravatar

    # by ചെലക്കാണ്ട് പോടാ - January 10, 2011 at 1:14 PM

    .passenger ,cocktail ,traffic ...ഇതുപോലെ കാണാന്‍ കൊള്ളാവുന്ന
    സിനിമകള്‍ മലയാളത്തില്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.

    ഞാനും...

  8. gravatar

    # by Arun Kumar Pillai - January 10, 2011 at 10:12 PM

    കൂട്ടരേ ട്രാഫിക് ഒരു മികച്ച സിനിമ ആണ്...
    കിടിലം സ്ക്രിപ്റ്റ്,കിടിലം direction
    പെര്‍ഫെക്റ്റ്‌ കാസ്റിംഗ്!
    ഒരു നിമിഷം പോലും ബോറടി തോന്നാത്ത ഒരു മികച്ച സിനിമ..
    ഈശ്വരാ ഈ സിനിമ ഒരു ഇംഗ്ലീഷ് സിനിമയുടേം കോപ്പി ആയിരിക്കരുതേ!!

  9. gravatar

    # by Jenith Kachappilly - January 14, 2011 at 5:04 PM

    നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു സിനിമ പ്രേമിക്ക് ചെയ്യാവുന്നത് അതിനെക്കുറിച്ച് പരമാവധി ആളുകളുടെ അടുത്ത് പറയുക എന്നുള്ളതാണ് പടം കണ്ടു ഇറങ്ങിയ ഉടനെ ഞാന്‍ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും sms അയച്ചു എന്റെ അഭിപ്രായത്തില്‍ sms free ഉള്ളവര്‍ക്ക് ഇത് പിന്തുടരവുന്നതാണ്...

  10. gravatar

    # by midhun - January 15, 2011 at 11:09 AM

    listen friends,go for it,you wont regret

  11. gravatar

    # by വിശ്വസ്തന്‍ (Viswasthan) - January 16, 2011 at 4:56 PM

    പ്രതീക്ഷിച്ച പോലെ പടം നന്നായി ഓടുന്നുണ്ട് .ട്രഫ്ഫികിന്റെ പുതിയ പേപ്പര്‍ ആഡില്‍ ബ്ലോഗേര്‍സ് സപ്പോട്ടിനെ കുറിച്ച് പറയുന്നുണ്ട് ."facebook ,blog ,sms ,എന്നിവയിലൂടെ ആണ് പടത്തിന് കൂടുതല്‍ പബ്ലിസിടി കിട്ടിയത് എന്ന് ". നല്ല സിനിമകളെ സപ്പോര്‍ട്ട് ചെയ്യാനായി വീണ്ടും നമുക്ക് ഒത്തു ചേരാം .അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി .

  12. gravatar

    # by കടല്‍മയൂരം - January 21, 2011 at 8:50 AM

    വളരെ നല്ല സിനിമ എന്ന് ഇവിടങ്ങളില്‍ പറഞ്ഞു കേട്ടു . ഞാന്‍ കണ്ടില്ല. എങ്ങിനെ നന്നായി അവതരിപ്പിക്കുന്നു എന്നത് തന്നെ പ്രധാനം. ഒരു ചെറിയ കഥ നന്നായി പറയുക . അതിനൊരു കഴിവ് തന്നെ വേണം. മലയാള സിനിമ ഉണരട്ടെ.