ഒരു സിനിമ എടുക്കുന്നത് എങ്ങനെ എന്ന് അറിയാനുള്ള ആഗ്രഹം മൂത്ത്..മൂത്ത് ഒരാനയോളം വലിപ്പമായപ്പോൾ പോയി ഒരു ഷോര്ട്ട് ഫിലിം എടുത്ത് നോക്കി...അതാണ് ഈ മണ്ടൻ ഓന്ത്...കൈയിൽ കിട്ടിയവരെയൊക്കെ നടന്മാരാക്കി ...സുഹൃത്തുക്കൾ വഴി എഡിറ്റർ ...സൌണ്ട് ഡിസൈനർ എന്നിവരെ സംഘടിപ്പിച്ചു...നമ്മുടെ നടന്മാർക്ക് ചേരുന്ന രീതിയിൽ ഒരു തിരകഥ ഒരുക്കി...അങ്ങനെ ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കി...കൂടാതെ ഒരു ഷോര്ട്ട് ഫിലിം ഫെസ്റ്റിവലിനും അയച്ചു. ചിത്രം ബെസ്റ്റ് ആക്ടർ category യിൽ നോമിനഷനും നേടി. ഇപ്പോ പെരുത്ത് സന്തോഷവും ആത്മവിശ്വാസവും തോന്നുന്നു. എന്റെ ഈ സംരംഭത്തിന് നിങ്ങളുടെ എല്ലാവിധ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.മുന്നോട്ടുള്ള വഴികളിൽ വെളിച്ചം പകരുവാൻ നിങ്ങളുടെ വിശദമായ അഭിപ്രായങ്ങൾ ആവശ്യമാണ്. അടുത്തതായി കുറച്ചു കൂടി നല്ല ഒരു ചിത്രം ചെയ്യണം എന്നുണ്ട്.നല്ല കഥകൾ കൈവശം ഉള്ളവർക്ക് സമീപിക്കാവുന്നതാണ്.ഇതിനുള്ള കോട്ടങ്ങളും നേട്ടങ്ങളും ഒരേ മനസോടെ അറിയാൻ ആഗ്രഹിച്ചുകൊണ്ട് എന്റെ ഈ എളിയ സംരംഭം നിങ്ങൾക്കുമുന്നിൽ സാദരം സമർപ്പിക്കുന്നു.
നിങ്ങളുടെ സ്വന്തം
വിശ്വസ്തൻ
 |
Mandan onthu poster-1 |
 |
Mandan onthu poster-2 |
 |
...WATCH NOW... |
This entry was posted on Monday, October 6, 2014 at 10:05 AM
and is filed under
പലവക,
സിനിമ. You can follow any responses to this entry through the RSS 2.0. You can leave a response.
#1 by പട്ടേപ്പാടം റാംജി - October 6, 2014 at 6:50 PM
കൊള്ളാം.
#2 by Cv Thankappan - October 6, 2014 at 6:55 PM
നാം തന്നെയാണ് നമ്മുടെ ദുഃഖങ്ങളെ സൃഷ്ടിക്കുന്നത്..സത്യം.
ആശംസകള്‍
#3 by ajith - October 6, 2014 at 7:41 PM
കാണട്ടെ