നവമുകുളം

വേനല്‍ മഴ പെയ്യാന്‍ തുടങ്ങിയീട്ടും മുറിക്കുള്ളിലെ ചൂട് കുറയുന്നില്ല .
ഞാനെന്റെ മുറിയുടെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു.

പുറത്ത് ഇടിവെട്ടി മഴ പെയ്യുന്നുണ്ട് .
മഴയുടെ ശബ്ദം ജനലഴികള്‍ക്കിടയിലൂടെ അകത്തേക്ക് കയറി വന്നു .

അകത്തെ ചുട്ടുപഴുത്ത വായുവിലേക്ക് ഇടിച്ചുകയറാന്‍ വെമ്പി തണുത്ത കാറ്റ് ഒരു പഞ്ഞികെട്ടുപോലെ ജനാലക്കല്‍ നിന്നു.ചൂടിനും തണുപ്പിനും ഇടയില്‍ തണുത്ത് തുടങ്ങിയ കമ്പിയഴികളില്‍ മുഖം ചേര്‍ത്ത് പുറത്തേക്ക് നോക്കി ഞാനും .

പുറത്ത് മഴയില്‍ ,തത്തികളിക്കുന്ന തുള്ളികളില്‍ നനഞ്ഞു ഒരു മാങ്ങണ്ടി കിടക്കുന്നു .
മഴ നനഞ്ഞ അതിന്റെ പുറംതോടില്‍ നിന്നും ഒരു മുള പുറത്തേക്ക് വരുന്നുണ്ട് .
അതിലേക്കു തന്നെ നോക്കികൊണ്ടിരുന്ന എന്റെ മനസിലും ഒരു ചിന്ത മുള പൊട്ടി .

ഈ നവമുകുളം നാളെ തന്നെ മറ്റാരെങ്കിലും വന്ന്ചവിട്ടി മേതിചെക്കാം.
സ്വയം ചലിക്കാന്‍ ശേഷിയില്ലാത്ത അവ എങ്ങനെയാണ് മറ്റുള്ളവരുടെ
കാലടിയില്‍ നിന്നും രക്ഷപെടുന്നത് ?

എന്ത് പ്രതീക്ഷയാണ് അതിനു ജീവിതത്ത്തിലുള്ളത് ?

                                 

ഇനി എങ്ങനെയെങ്കിലും വലുതായാല്‍ തന്നെ ഒരു കോടാലിയുടെ തലോടല്‍
എല്ക്കുന്നത് വരെ അതിന് ആയുസുണ്ടാകൂ .

ഇതില്‍ നിന്നെല്ലാം രക്ഷപെട്ടാല്‍ ,വയസ്സായി  ഇല പൊഴിഞ്ഞു ,കൊമ്പുണങ്ങി,തടിയുണങ്ങി മണ്ണായി തീരുന്നത് വരെ ....


എന്റെ ജാലകത്തിനരികെ ആ മാങ്ങണ്ടിയുടെ പുതുമുകുളം അപ്പോഴും
 മഴ നനഞ്ഞുകൊണ്ടിരുന്നു .

പ്രതീക്ഷയോടെ .......


 1. gravatar

  # by പട്ടേപ്പാടം റാംജി - May 12, 2012 at 7:50 PM

  പ്രതീക്ഷയാണ് വളരുന്നത്...

 2. gravatar

  # by ajith - May 12, 2012 at 9:13 PM

  ......ആഞ്ഞിലിക്കുരുവിന്റെയും വില ആര്‍ക്കും ഗണിച്ചുകൂടാ എന്നൊരു പഴഞ്ചൊല്ലുണ്ട്.

 3. gravatar

  # by Najeemudeen K.P - May 13, 2012 at 12:06 AM

  കൊള്ളാം.. നന്നായിട്ടുണ്ട്. ഇനിയും എഴുതുക.

 4. gravatar

  # by വിശ്വസ്തന്‍ (Viswasthan) - May 13, 2012 at 12:21 AM

  നിഷ്കളങ്കമായ പ്രതീക്ഷകള്‍ ....അതുതന്നെ ആണ് വളരുന്നത്‌ ....
  താങ്ക്സ് പട്ടേപ്പാടം ,ajith & Najeemudeen K.P

 5. gravatar

  # by Riyas marath - May 15, 2012 at 10:17 PM

  ചലനമറ്റ ആ മുകുളത്തിനുമുണ്ട് നാളെയേ കുറിച്ചുള്ള പ്രതീക്ഷ...ജനലഴികള്‍കിടയിലൂടെ അത് വീക്ഷിച്ചുകൊണ്ടിരികുന്ന താങ്ങളിലുമുണ്ട് നാളെയെ കുറിച്ചുള്ള ശുഭ പ്രതീക്ഷ....ചവിട്ടിമെതിക്കാന്‍ ചുറ്റും കാട്ടാളകൂട്ടങ്ങള്‍ പതിഞ്ഞു ഇരിക്കുന്നുണ്ടെങ്കില്‍ പോലും...!!

 6. gravatar

  # by c.v.thankappan - May 16, 2012 at 3:22 PM

  ജീവന്‍റെ പ്രതീക്ഷയും,ആശങ്കയും.
  ചവിട്ടിയരയ്ക്കപ്പെടുമോ?സംരക്ഷിക്കപ്പെടുമോ?വളക്കൂറുള്ള മണ്ണില്‍ വളരാന്‍.....?
  കൈക്കോടാലിയില്‍.......?!!
  നന്നായിരിക്കുന്നു.
  ആശംസകള്‍

 7. gravatar

  # by വെള്ളിക്കുളങ്ങരക്കാരന്‍ - May 16, 2012 at 9:51 PM

  നന്നായിരിക്കുന്നു ...കാത്തിരിക്കുന്നു പ്രതീക്ഷയോടെ

 8. gravatar

  # by വിശ്വസ്തന്‍ (Viswasthan) - May 17, 2012 at 7:35 AM

  കമന്റുകള്‍ വായിച്ചപ്പോള്‍, ഉദേശിച്ച ആശയം എല്ലാവരിലേക്കും എത്തിക്കാന്‍ സാധിച്ചു
  എന്ന് തോന്നി ....

  Riyas marath ,c.v.thankappan,വെള്ളിക്കുളങ്ങരക്കാരന്‍ .....Thanks.