വാടകയെ കുറിച്ച്.

 പഴയ വീട് വാടകക്ക് കൊടുത്ത വാടകക്കാരൻ വാടക തരാതെ ആയപ്പോഴാണ് ഞാൻ അയാളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അയാൾ എന്തുകൊണ്ടായിരിക്കും വാടക തരാത്തത്? അയാളുടെ ബിസിനസ്സും ഒരു വാടക മുറിയിലാണ് എന്നാണ് കേട്ടത്. അയാൾ രണ്ട് പേർക്ക് വാടക കൊടുക്കണം. ഇങ്ങനെ ഒക്കെ ചിന്തിച്ചപ്പോൾ വാടക എന്ന ആശയത്തോട് ഒരു പ്രത്യേഗ താല്പര്യം തോന്നി. നമ്മൾ വാടക കൊടുക്കാതെ എന്തെല്ലാം ചെയുന്നുണ്ടായിരിക്കും എന്ന് ഞാൻ വെറുതെ ഒന്ന് ആലോചിച്ചു നോക്കി. നമ്മൾ മറ്റൊരാളുടെ ഹൃദയത്തിൽ ജീവിക്കുന്നത് വാടക കൊടുത്തിട്ടാണോ. അപ്പോഴാണ് വാടകക്കൊരു ഹൃദയം എന്ന നോവലിന്റെ പേര് കടന്ന് വന്നത്. ഹൃദയം വാടകക്ക് കൊടുക്കുക. മനോഹരമായ ആശയം. എത്രയായിരിക്കും ഹൃദയത്തിന് ഒരു ദിവസത്തെ വാടക.ചിന്തകൾ കാടുകയറാൻ തുടങ്ങി.നമ്മൾ ജീവിക്കുന്ന ഭൂമി നമ്മുടെ സ്വന്തം ആണോ? നമ്മൾ അവിടെ വാടകക്കാരല്ലേ.നമ്മൾ മരിക്കുന്നത് വരെ ഭൂമി നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി തരുന്നു. ഇതിന് നമ്മൾ ഒരു വാടകയും കൊടുക്കുന്നില്ലല്ലോ.ഇതുപോലെ നിങ്ങളും ഒരുപാട് ഇടങ്ങളിൽ ജീവിക്കുന്നുണ്ടാകും, ഒരുപാട് പേരുടെ മനസ്സിൽ താമസിക്കുന്നുണ്ടാകും ഒരു രൂപ പോലും വാടക കൊടുക്കാതെ. 

ഒരു സാധനം നമ്മൾ വാങ്ങുന്നതാണോ നല്ലത് ? അതോ വാടകക്കെടുക്കുന്നതാണോ?ഇതുവരെ ഞാൻ വിശ്വസിച്ചിരുന്നത് വാങ്ങുന്നത് എന്നായിരുന്നു. പക്ഷെ ഇപ്പോൾ വാടകക്കെടുക്കുന്നതിൽ ഒരു പ്രത്യേഗ സുഖം തോന്നുന്നു. വാടകക്കെടുത്താൽ നമ്മൾ സ്വന്തമായി ഉപയോഗിക്കുന്നു. എന്നാൽ നമ്മുടെ സ്വന്തം അല്ല. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. അതുകൊണ്ട് തന്നെ ഉള്ളസമയം നമ്മൾ അത് സ്വന്തമാക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കും.അത് നഷ്ട്ടപ്പെടുന്ന സമയം നമുക്ക് വേദന തോന്നും. അതുപോലെ നമ്മൾ വിചാരിച്ചാൽ മാത്രമേ ഒരാൾക്ക് നമ്മുടെ ഉള്ളിൽ വാടക കൊടുക്കാതെ ജീവിക്കാൻ സാധിക്കൂ. എത്ര പേർ നമ്മുടെ ഉള്ളിൽ ഇതുപോലെ ജീവിക്കുന്നുണ്ടാകും.നമുക്കിഷ്ട്ടപെട്ട സിനിമ താരങ്ങൾ , രാഷ്ട്രീയക്കാർ , നമ്മുടെ അടുത്ത ബന്ധുക്കൾ,  സുഹൃത്തുക്കൾ, ഇങ്ങനെ വാടക കൊടുക്കാതെ നമ്മുടെ ഉള്ളിൽ ജീവിക്കുന്നവരുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. നമുക്ക് ഇഷ്ടമുള്ളിടത്തോളം കാലം അവരിങ്ങനെ നമ്മുടെ ഉള്ളിൽ ജീവിച്ചുകൊണ്ടിരിക്കുന്നു.മനുഷ്യൻ സൃഷ്ടിച്ച പണം കൈമാറി വാടക കൊടുത്തതും ഒരു രൂപ പോലും വാടക കൊടുക്കാതെയും നമുക്ക് ഈ ഭൂമിയിൽ എത്രകാലം വേണമെങ്കിലും ജീവിക്കാം. നമുക്കിഷ്ടമുള്ളവരെ നമ്മുടെ ഉള്ളിൽ ജീവിപ്പിക്കാം. എല്ലാം പ്രകൃതിയുടെ ഒരു അത്ഭുതം അല്ലെങ്കിൽ മനുഷ്യന്റെ ഓരോരോ കണ്ടുപിടുത്തങ്ങൾ.