Mandan Onthu-മണ്ടൻ ഓന്ത്

                       ഒരു സിനിമ എടുക്കുന്നത് എങ്ങനെ എന്ന് അറിയാനുള്ള ആഗ്രഹം മൂത്ത്..മൂത്ത് ഒരാനയോളം വലിപ്പമായപ്പോൾ പോയി ഒരു ഷോര്ട്ട് ഫിലിം എടുത്ത് നോക്കി...അതാണ്‌ ഈ മണ്ടൻ ഓന്ത്...കൈയിൽ കിട്ടിയവരെയൊക്കെ നടന്മാരാക്കി ...സുഹൃത്തുക്കൾ വഴി എഡിറ്റർ ...സൌണ്ട് ഡിസൈനർ എന്നിവരെ സംഘടിപ്പിച്ചു...നമ്മുടെ നടന്മാർക്ക് ചേരുന്ന രീതിയിൽ ഒരു തിരകഥ ഒരുക്കി...അങ്ങനെ ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കി...കൂടാതെ ഒരു ഷോര്ട്ട് ഫിലിം ഫെസ്റ്റിവലിനും അയച്ചു. ചിത്രം ബെസ്റ്റ് ആക്ടർ category യിൽ നോമിനഷനും നേടി. ഇപ്പോ പെരുത്ത് സന്തോഷവും ആത്മവിശ്വാസവും തോന്നുന്നു. എന്റെ ഈ സംരംഭത്തിന് നിങ്ങളുടെ എല്ലാവിധ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.മുന്നോട്ടുള്ള വഴികളിൽ വെളിച്ചം പകരുവാൻ നിങ്ങളുടെ വിശദമായ അഭിപ്രായങ്ങൾ ആവശ്യമാണ്‌. അടുത്തതായി കുറച്ചു കൂടി നല്ല ഒരു ചിത്രം ചെയ്യണം എന്നുണ്ട്.നല്ല കഥകൾ കൈവശം ഉള്ളവർക്ക് സമീപിക്കാവുന്നതാണ്.ഇതിനുള്ള കോട്ടങ്ങളും നേട്ടങ്ങളും ഒരേ മനസോടെ അറിയാൻ ആഗ്രഹിച്ചുകൊണ്ട്‌ എന്റെ ഈ എളിയ സംരംഭം നിങ്ങൾക്കുമുന്നിൽ സാദരം സമർപ്പിക്കുന്നു.
                                                                                                                               നിങ്ങളുടെ സ്വന്തം
                                                                                                                                   വിശ്വസ്തൻ


Mandan onthu poster-1


Mandan onthu poster-2


Mandan onthu poster-3

Mandan onthu poster-4

Mandan onthu poster-5
Mandan onthu poster-6
Mandan onthu poster-7
...WATCH NOW...
           

മുന്താരി...സത്യമോ മിഥ്യയോ ?

           ഇന്ദുചൂഡൻ(വിശ്വസ്തൻ )  തിരിച്ച് വരുന്നു....ഒരു നീണ്ട ഇടവേളക്ക്  ശേഷം   ഇന്ദുചൂഡൻ തിരിച്ചു വരുന്നു.പുതിയ കളികൾ കാണനും ചിലത് കാണിച്ച് പഠിപ്പിക്കാനും... (കടപ്പാട് ,നരസിംഹം മൂവി ).

കൂടുതലൊന്നും പറയുന്നില്ല തൽക്കാലം നാലുവരി കവിത ചൊല്ലി കാര്യത്തിലേക്ക് കടക്കാം ...

"വാളല്ലെന്‍ സമരായുധം‌,ത്ധണത്ധണ-

ധ്വാനം മുഴക്കീടുവാ-
നാളല്ലെന്‍ കരവാളു വിറ്റൊരു മണി-
പൊന്‍ വീണ വാങ്ങിച്ചു ഞാന്‍"
                                  (വയലാര്‍ ,സര്‍ഗഗസംഗീതം)

മുന്താരി എന്നാ ഒരു ഗ്രാമത്തെ കുറിച്ച് പണ്ടെന്നോ കണ്ട വാര്‍ത്ത എനിക്ക് പെട്ടന്ന് ഓര്മ വന്നു.അത് നിങ്ങളെ കൂടി അറിയിക്കണമെന്ന് തോന്നി അതാണി പോസ്റ്റ്‌.



ഇതില്‍ പറയുന്നതുപോലെ സാധ്യമാണെങ്കില്‍ നമ്മള്‍ എന്തിനു കറണ്ട് ബില്ല് കൂട്ടുന്നത്‌ കേട്ട് ടെന്ഷനടിക്കണം?

എന്തിനു KSEB അടിക്കടിക്ക് കറണ്ട് ചാര്‍ജ് കൂട്ടണം?

ആര്‍ക്കെങ്കിലും ഇതിനെ കുറിച്ച് കൂടുതല്‍ അറിയാമെങ്കില്‍ ദയവായി share ചെയ്യുക.
                                                        
                                                                                                                                         വിശ്വസ്തന്‍

Lime soda @ Trivandrum railway station

സമയം പുലര്‍ച്ച  3.30 AM

         മുന്തിയ ഇനം തൃശൂര്‍ക്കാരനായ  ശശിയെ ഒരു നിലവിളിയോടെ  Trivandrum railway station
platform -ല്‍ പ്രസവിച്ചിട്ട് ഒഴിഞ്ഞ വയറുമായി ഗുരുവായൂരില്‍ നിന്നും വന്ന  ട്രെയിന്‍ സ്റ്റേഷന്‍ വിട്ട്‌ പോയി .

പാതിമയക്കത്തില്‍ compartment -ല്‍ നിന്നിറങ്ങിയ ശശിയോട്‌ ട്രെയിന്‍ കയറാന്‍ വന്ന ഒരപരിചിതന്‍.

അപരിചിതന്‍ :ചേട്ടാ .....സീറ്റുണ്ടോ ?

ശശി : ഹേയ് ...ചേട്ടന്‍  കേറിക്കോ ...അടുത്ത സ്റ്റൊപ്പെത്തുമ്പോഴേക്കും  സീറ്റൊക്കെങ്ങട്ട്                             കിട്ടുംന്നെ ...ന്തേയ്‌ ...

അപരിചിതന്‍ :ഇതെന്താ ബസ്സാ ..എടൊ അടുത്തത് തമിഴുനാടാ പിന്നെ ഇരിക്കാനൊന്നും പറ്റില്ലാ..

അപരിചിതന്‍ ശശിയെ അടിമുടിയൊന്നു തറപിച്ച്  നോക്കിയ ശേഷം അടുത്ത   compartment -ലേക്ക്   കയറി .

അപരിചിതനെ നോക്കി ശശി ആത്മഗതം പോലെ പറഞ്ഞു .

ശശി :ഹും ..ഇതിമ്മടെ  കുന്നംകുളം റൂട്ടിലെ  ദുര്‍ഗെലെ കണ്ടക്ടര്‍ ഗോപിയേട്ടന്‍ ആവണമായിരുന്നു .സീറ്റില്ലാത്ത വണ്ടീല് വലിച്ചിട്ട്  കയറ്റി കൊണ്ടുപോയേനെ ..ഹേയ് ..പറയണമാതിരി ഇതില് കണ്ടക്ടരില്ലല്ലോ ...കണ്ടക്ടര്‍ ഉണ്ടായിരുന്നേല്‍  "ചെന്നൈ.... ചെന്നൈ ..."  എന്ന് വിളിച്ചു പറഞ്ഞു ആകെ കച്ചറ ആക്കിയേനെ ...

വീണ്ടും ശശിയുടെ ആത്മഗതം .

ശശി :അപ്പൊ തിരോന്തരം കഴിഞ്ഞ കേരളം കഴിഞ്ഞുന്നാ ...ഈ പാവക്കെടെ മൊട്ടു പോലെ കിടക്കുന്ന സ്ഥലത്തിനെ പിടിച്ചു തലസ്ഥാനാക്കിയ ഗടിനെ  വേണം ആദ്യം തല്ലാന്‍ ...

ശശിയുടെ ആത്മഗതം തല്ക്കാലം ഇവിടെ പൂര്‍ണമാകുന്നു .ശശി  platform -ല്‍ കൂടെ ചുമ്മാ അല്‍പ്പം നടന്നു .


                                          *                      *                                          *


                       platform -ല്‍ മറ്റൊരു തൃശൂര്‍ക്കാരനെ കണ്ടുമുട്ടിയ ശശി തന്നെ സ്വയം പരിചയപെടുത്തി .

ശശി :ഞാന്‍ ശശി .

പേര് കേട്ടപ്പോള്‍ തൃശൂര്‍ അരമന ബാറിന്റെ കൌണ്ടറില്‍ വെച്ച് അയല്‍ക്കാരനെ കണ്ടുമുട്ടിയ ഭാവത്തോടെ അയാള്‍ സ്വയം പരിചയപെടുത്തി .

"ഞാന്‍ ഷാജി ...വര്‍ക്കപണിയാ ...."

ഷാജി പറഞ്ഞു തീരും മുന്‍പ് റയില്‍വേക്കാരി പെണ്ണുംപിള്ള കിടന്നു ബഹളം വെക്കാന്‍ തുടങ്ങി .

ശശി : അതല്ലാ ഷാജ്യെ ..ഈ പടവലങ്ങേടെ ഞെട്ടി പോലെ കെടക്കണ തിരോന്തരം തലസ്ഥാനം ,ഒത്തനടുവില്‍ വല്യപ്പടം പോലെ കെടക്കണ മ്മക്ക് പേര് സാംസ്ക്കാരിക തലസ്ഥാനം .
 സുഖിചൂട്ടാ ഗട്യെ  ....

ഷാജി : അല്ലാ ...മ്മടെ ജോയെട്ടന്‍ വിചാരിച്ചാല്‍ തൃശൂര്‍ ഒന്നല്ല ഒന്‍പതു സെക്രട്ടറിയേറ്റ്  പണിയാം ..പിന്ന്യാപ്പതു ..

ശശി : അല്ലാ പിന്നെ ...

ബെഞ്ചില്‍ ഇരുന്നിരുന്ന ഷാജി തന്നെ ആക്രമിക്കാന്‍ വന്ന കൊതുകുകളുമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു.

ശശി : നീ ഇത് എന്തൂട്ട് സര്‍ക്കസ്സാ കാണിക്കണേ ?

ഷാജി :ഇത് സര്‍ക്കസല്ലടാ  ..കൊച്ചിക്കാരുടെ എക്സസൈസാ ...ദാ കാണുന്ന മുറീന്നു ഒരു പത്തഞ്ഞൂറു കൊതുകുകളെ തുറന്നു വിട്ടീട്ടുണ്ട്  തിരോന്തരക്കാര്   ..മ്മള് തൃശ്ശൂക്കാരെ  മാത്രം തെരഞ്ഞു പിടിച്ചു കടിക്കാന്‍ .

ശശി : നീയൊന്നു  ചുമ്മാതിരുന്നെ  വെറുതെ ആളെ നാണം കെടുത്താന്‍ ........മ്മള് ആനേടെ കാലിന്റെ എടെക്കൂടെ ഫുട്ബോള് കളിക്കണ ടീമോളാ  ... പിന്ന്യാ  ഈ ഇച്ചംപുളി പോലത്തെ കൊതുകോള് ...

ശശിയുടെ പ്രഭാഷണം കേട്ട് അഭിമാന പുളകിതനായ ഷാജി കൊതുക് കടിചീട്ടും മാന്താതെ സഹിച്ചിരുന്നു .


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഷാജിയെ നോക്കി ശശി ചോദിച്ചു ...

ശശി : മ്മക്കൊരോ നാരങ്ങാ വെള്ളാങ്ങട്   കാച്ചിയാലോ ...?

ഷാജിയൊന്ന്  മൂളി .പിന്നെ രണ്ടു പേരും കൂടെ ഐസിട്ടാ നാരങ്ങ വെള്ളം കിട്ടുന്ന കടയും തേടി station- ന് പുറത്തേക്കു നടന്നു .


                                                              ശുഭം